രാജ്യത്ത് ടെലികോം വിപ്ലവത്തിനാണ് ബിഎസ്എൻഎൽ തുടക്കമിട്ടിരിക്കുന്നത്. ജിയോ, എയർടെൽ, വിഐ തുടങ്ങിയ ടെലികോം കമ്പനികളുടെ നെഞ്ചിടിപ്പ് കൂട്ടാൻ ബിഎസ്എൻഎല്ലിന് സാധിക്കുന്നുണ്ട്. ലക്ഷക്കണക്കിന് പേരാണ് ബിഎസ്എൻഎല്ലിലേക്ക് തിരികെ എത്തുന്നത്.
ഉപയോക്താക്കൾക്കായി കുറഞ്ഞ വിലയിൽ മികച്ച സേവനം നൽകാൻ ബിഎസ്എൻഎൽ എപ്പോഴും ശ്രദ്ധ പുലർത്തുന്നുണ്ട്. പല പ്ലാനുകളും അപ്ഡ്രേഡ് ചെയ്തിട്ടുമുണ്ട്. അത്തരം ചില പ്ലാനുകൾ ഇതാ..
979 രൂപയുടെ പ്ലാൻ: 300 ദിവസലത്തെ കാലാവധി നൽകുന്ന പ്ലാനാണിത്. ആദ്യത്തെ 60 ദിവസം പ്രതിദിനം 2 ജിബി ഡാറ്റയും 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു.
797 രൂപയുടെ പ്ലാൻ: ഈ പ്ലാനും 300 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ആദ്യത്തെ 60 ദിവസം രാജ്യത്തെ ഏത് നെറ്റ് വർക്കിലേക്കും അൺലിമിറ്റഡ് കോൾ ചെയ്യാം. പ്രതിദിനം 2 ജിബി ഡാറ്റയും 100 എസ്എംഎസും ലഭിക്കും.അതിന് ശേഷം 40 kbps സ്പീഡിൽ ഡാറ്റ ലഭിക്കും.