"കേരളം ഭരിക്കുന്നത് ഇടതുപക്ഷമാണ്, മുഖ്യമന്ത്രി പിണറായി വിജയനാണ്, അതിന് അപ്പുറത്തേക്ക് ഒന്നും പറയാനില്ല": 'കപ്പിത്താനെ' പുകഴ്ത്തി തടിതപ്പി വീണാ ജോർജ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“കേരളം ഭരിക്കുന്നത് ഇടതുപക്ഷമാണ്, മുഖ്യമന്ത്രി പിണറായി വിജയനാണ്, അതിന് അപ്പുറത്തേക്ക് ഒന്നും പറയാനില്ല”: ‘കപ്പിത്താനെ’ പുകഴ്‌ത്തി തടിതപ്പി വീണാ ജോർജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2024, 06:23 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെതിരെ ഭരണപക്ഷ എംഎൽഎയായ പി.വി അൻവർ ഉന്നയിച്ച ഗുരുതര ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിക്ക് അപ്പുറം ഒന്നും പറയാനില്ലെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. കേരളം ഭരിക്കുന്നത് പിണറായി വിജയനാണെന്നും നടപടി ഉണ്ടാകുമെന്നുമായിരുന്നു വീണാ ജോർജിന്റെ മറുപടി.

കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നുരാവിലെ വളരെ കൃത്യവും വ്യക്തവുമായി സർക്കാരിന്റെ നിലപാട് പറഞ്ഞുകഴിഞ്ഞു. കാര്യങ്ങൾ കൃത്യമായി അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതിനപ്പുറത്തേക്ക് ഒന്നും പറയാനില്ല. എത്ര ഉന്നതൻ ആണെങ്കിലും നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഒരു ആശങ്കയും വേണ്ട. കേരളം ഭരിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ്. കൃത്യമായി അന്വേഷിക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ആർക്കും യാതൊരു ആശങ്കയും വേണ്ടായെന്നും വീണാ ജോർജ് പ്രതികരിച്ചു.

എന്തുകൊണ്ട് ഭരണപക്ഷ എംഎൽഎയായ പി.വി അൻവർ ഇക്കാര്യം മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് ചൂണ്ടിക്കാട്ടി പ്രശ്ന പരിഹാരത്തിന് ശ്രമിച്ചില്ലായെന്നും ആഭ്യന്തരവകുപ്പിലെ പ്രശ്നങ്ങൾ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പരസ്യമായി അവതരിപ്പിച്ചതിന് കാരണമെന്താകുമെന്നും മാദ്ധ്യമങ്ങൾ ഉന്നയിച്ചെങ്കിലും ആദ്യം പറഞ്ഞ മറുപടി തന്നെ ആവർത്തിക്കുകയായിരുന്നു വീണാ ജോർജ്. പാളയത്തിൽ പടയൊരുങ്ങുകയാണോയെന്ന പരോക്ഷ ചോദ്യത്തിനും മുഖ്യമന്ത്രിയെ പുകഴ്‌ത്തി ആരോ​ഗ്യമന്ത്രി മറുപടി ഒതുക്കുകയും ചോദ്യങ്ങളിൽ നിന്ന് തടിയൂരി പോവുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെയും ആഭ്യന്തരവകുപ്പിനെതിരെയും പൊലീസ് സേനയിലെ ഉന്നതർക്കെതിരെയും അതി​ഗുരുതരമായ ആരോപണങ്ങളായിരുന്നു ഭരണകക്ഷി എംഎൽഎ ഉന്നയിച്ചത്. ഇതിന് പിന്നാലെ ഒരു ദിവസത്തോളം മുഖ്യമന്ത്രി മൗനം പാലിച്ചെങ്കിലും ഇന്നുനടന്ന പൊതുസമ്മേളനത്തിൽ പ്രതികരണം നടത്തി. ആരോപണങ്ങൾ അന്വേഷിക്കുമെന്നും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോപണ വിധേയനായ എഡിജിപി എംആർ അജിത്കുമാർ ഈ സമയം മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടിരുന്നു.

Tags: Pinarayi Vijayanveena georgePV Anwar MLA
Share
Tweet
SendShare

More News from this section

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

Latest News

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies