"​ഗർഭിണിയാണെന്ന് പുറത്തറിയിച്ചാൽ നിങ്ങളുടെ പേരെഴുതിവച്ച് ജീവനൊടുക്കും"; വിവാഹേതര ബന്ധത്തിലെ കുഞ്ഞിനെ മറയ്ക്കാൻ ആശാ പ്രവർത്തകരെ ഭീഷണിപ്പെടുത്തി അമ്മ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“​ഗർഭിണിയാണെന്ന് പുറത്തറിയിച്ചാൽ നിങ്ങളുടെ പേരെഴുതിവച്ച് ജീവനൊടുക്കും”; വിവാഹേതര ബന്ധത്തിലെ കുഞ്ഞിനെ മറയ്‌ക്കാൻ ആശാ പ്രവർത്തകരെ ഭീഷണിപ്പെടുത്തി അമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2024, 11:06 am IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് നവജാത ശിശുവിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കുഞ്ഞിനെ പ്രസവിച്ച യുവതി ആശാ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയിരുന്നതായി വിവരം. ഗർഭിണിയാണെന്ന കാര്യം പുറത്തറിയിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞതായി ആശാ പ്രവർത്തക ത്രിപുരേശ്വരി വെളിപ്പെടുത്തി. വീട്ടിലേക്ക് ഇനി വരരുതെന്നും ആശാ പ്രവർത്തകയോട് യുവതി ആവശ്യപ്പെട്ടു.

ചേർത്തലയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ആശയുടെ പെരുമാറ്റം ആദ്യം മുതൽ ദുരൂഹമായിരുന്നുവെന്നാണ് ആശാ പ്രവർത്തക ത്രിപുരേശ്വരി പറയുന്നത്. ഗർഭിണിയായ യുവതിയുടെ വിവരശേഖരണത്തിനെത്തിയ ആശ പ്രവർത്തകരെ യുവതി ഭീഷണിപ്പെടുത്തി. ​ഗർഭിണിയാണെന്ന വിവരം പുറത്തുപറഞ്ഞാൽ നിങ്ങളുടെയെല്ലാം പേര് എഴുതിവച്ച ശേഷം ജീവനൊടുക്കുമെന്ന് യുവതി പറഞ്ഞിരുന്നതായി ആശാ പ്രവർത്തക പറഞ്ഞു. പ്രസവ വിവരമറിഞ്ഞ് ഇവർ ചേർത്തല പള്ളിപ്പുറത്തെ യുവതിയുടെ വീട്ടിലെത്തി അന്വേഷിക്കുമ്പോഴാണ് കുഞ്ഞിനെ കാണാനില്ല എന്നറിയുന്നത്. കേസിൽ നിർണായകമായതും പള്ളിപ്പുറം 17-ാം വാർഡിലെ ആശാപ്രവർത്തകയുടെ ഇടപെടൽ ആയിരുന്നു.

കഴിഞ്ഞ 26നായിരുന്നു ആശ പ്രസവിച്ചത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകുമ്പോൾ കുഞ്ഞിനെ കവറിലാക്കി കാമുകൻ രതീഷ് കൊണ്ടുപോവുകയും ചെയ്തു. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന രതീഷ് വീട്ടുവളപ്പിൽ മൃതദേഹം കുഴിച്ചിട്ടു. എന്നാൽ പിടിക്കപ്പെടുമെന്ന് ഭയന്നതോടെ മൃതദേഹം പുറത്തെടുത്ത് വീട്ടിലെ ശുചിമുറിയിലിട്ട് കത്തിക്കാൻ ശ്രമിക്കുകയായിരുന്നു. അന്വേഷിച്ച് വന്ന ആശാപ്രവർത്തകർ കുഞ്ഞിനെ കാണാതായതോടെ അധികൃതരെ വിവരമറിയിക്കുകയും കൊലപാതകത്തിന്റെ ചുരുളഴിയുകയും ചെയ്തു.

 

Tags: CherthalaEXTRA MARITAL AFFAIRCherthala case
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies