ചർമസംരക്ഷണത്തിനായി എത്ര വില കൊടുത്തും ഉത്പന്നങ്ങൾ വാങ്ങുന്നവരാണ് മിക്കവരും. വില കുറഞ്ഞ പല പൊടിക്കൈകളും വീട്ടിൽ തന്നെ ഉള്ളപ്പോഴാണ് വലിയ വില കൊടുത്ത് സൗന്ദര്യ വർദ്ധക ഉത്പന്നങ്ങൾ വാങ്ങുന്നത്. ചർമ്മ സംരക്ഷണത്തിനായി ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച ഒന്നാണ് ഐസ് ക്യൂബുകൾ.
മുഖത്ത് ഐസ് പുരട്ടുന്ന രീതി ഐസ് തെറാപ്പി എന്നാണ് അറിയപ്പെടുന്നത്. രക്തയോട്ടം വർദ്ധിപ്പിച്ച് ചർമത്തിലെ വീക്കം കുറയ്‌ക്കാൻ ഐസ് തെറാപ്പി സഹായകമാണ്. മുഖത്ത് ഐസ് ക്യൂബ് വയ്‌ക്കുന്നതിന്റെ ഗുണങ്ങളറിയാം..
- മുഖത്തെ സുഷിരങ്ങൾ തുറക്കാനും അതുവഴി ചർമം പുതുമയുള്ളതുമാകുന്നു. കണ്ണിന് താഴെ മൃദുവായി മസാജ് ചെയ്യുന്നത് കറുപ്പ് നിറം മാറാൻ സഹായിക്കും.
- രക്തക്കുഴലുകളുടെ സങ്കോചിപ്പിക്കുന്നു. അതുവഴി ചുളിവുകൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. മുഖത്തിന് തിളക്കം നൽകാനും സഹായിക്കുന്നു.
- ഐസ് ക്യൂബുകൾ വൃത്തിയുള്ള കോട്ടൺ തുണിയിൽ പൊതിഞ്ഞ് മുഖം മസാജ് ചെയ്യാവുന്നതാണ്. ശേഷം ചർമം വപണ്ട് പോകാൻ സാധ്യതയുള്ളതിനാൽ മോയ്സ്ചറൈസർ ഉപയോഗിക്കണം. ഒരുപാട് നേരം മുഖത്ത് ഐസ് വയ്‌ക്കാതിരിക്കാൻ ശ്രദ്ധിക്കണം.















