2025 ലെ പദ്മ പുരസ്‌കാരങ്ങൾ; സെപ്റ്റംബർ 15 വരെ ഓൺലൈനായി നാമനിർദ്ദേശം സമർപ്പിക്കാം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2025 ലെ പദ്മ പുരസ്‌കാരങ്ങൾ; സെപ്റ്റംബർ 15 വരെ ഓൺലൈനായി നാമനിർദ്ദേശം സമർപ്പിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2024, 10:24 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 2025 ലെ പദ്മ പുരസ്‌കാരങ്ങൾക്കായുള്ള നാമനിർദ്ദേശങ്ങൾ ഓൺലൈനായി സെപ്തംബർ 15 വരെ സമർപ്പിക്കാം. മെയ് ഒന്ന് മുതൽ നാമനിർദ്ദേശം സ്വീകരിക്കാൻ ആരംഭിച്ചിരുന്നു. 2025 ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് പുരസ്‌കാരം പ്രഖ്യാപിക്കുക. പത്മവിഭൂഷൺ, പദ്മഭൂഷൺ, പദ്മശ്രീ തുടങ്ങിയവയ്‌ക്ക് നാമനിർദ്ദേശം സമർപ്പിക്കാം.

രാഷ്‌ട്രീയ പുരസ്‌കാര പോർട്ടലിൽ (https://awards.gov.in) ഓൺലൈനായി നാമനിർദ്ദേശങ്ങൾ നൽകാം. 1954 ലാണ് പദ്മ പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയത്. കല, സാഹിത്യം & വിദ്യാഭ്യാസം, കായികം, വൈദ്യശാസ്ത്രം, സാമൂഹിക സേവനം, ശാസ്ത്രം & എഞ്ചിനീയറിംഗ്, പൊതുകാര്യങ്ങൾ, സിവിൽ സർവീസ്, വ്യാപാരം & വ്യവസായം തുടങ്ങിയ മേഖലകളിൽ വിശിഷ്ടവും അസാധാരണവുമായ നേട്ടങ്ങളോ സേവനമോ കാഴ്ചവച്ചവർക്കാണ് അവാർഡ് നൽകുന്നത്.

എല്ലാ വ്യക്തികളും ഈ അവാർഡിന് അർഹരാണ്. ഡോക്ടർമാരും ശാസ്ത്രജ്ഞരും ഒഴികെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെ സർക്കാർ ജീവനക്കാർക്ക് പദ്മ അവാർഡിന് അർഹതയില്ല. സ്ത്രീകൾ, സമൂഹത്തിലെ ദുർബല വിഭാഗങ്ങൾ, പട്ടികജാതി-പട്ടികവർഗക്കാർ, സമൂഹത്തിന് നിസ്വാർത്ഥ സേവനം നൽകുന്നവർ, ദിവ്യാംഗർ എന്നിവരിൽ നിന്ന് അർഹരായവരെ പുരസ്‌കാരത്തിന് ശുപാർശ ചെയ്യണമെന്ന് സർക്കാർ അഭ്യർത്ഥിച്ചു.

പദ്മ പുരസ്‌കാരങ്ങൾ പീപ്പിൾസ് പദ്മയാക്കി മാറ്റാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ പുരസ്‌കാരം നേടിയവരുടെ കാര്യം തന്നെയാണ് സർക്കാർ ഇക്കാര്യത്തിൽ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. ജനങ്ങൾക്കിടയിൽ നിസ്വാർത്ഥ സേവനം നൽകിയ പുറംലോകം തിരിച്ചറിയപ്പെടാതെ പോകുന്ന നിരവധി പേരാണ് ഈ പുരസ്‌കാര നേട്ടത്തിലൂടെ രാജ്യം ശ്രദ്ധിക്കപ്പെടുന്ന വ്യക്തികളായി മാറിയത്.

ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ (https://mha.gov.in) വെബ്‌സൈറ്റിലും പത്മ അവാർഡ് പോർട്ടലിലും (https://padmaawards.gov.in) ‘അവാർഡുകളും മെഡലുകളും’ എന്ന തലക്കെട്ടിൽ ലഭ്യമാണ്. ഈ അവാർഡുകളുമായി ബന്ധപ്പെട്ട ചട്ടങ്ങൾ https://padmaawards.gov.in/AboutAwards.aspx എന്ന ലിങ്കിനൊപ്പം വെബ്‌സൈറ്റിൽ ലഭ്യമാണ്. ആഖ്യാന രൂപത്തിൽ പരമാവധി 800 വാക്കുകളുടെ അവലംബം ഉൾപ്പെടെ, അതത് മേഖലയിൽ ശുപാർശ ചെയ്യുന്ന വ്യക്തിയുടെ വിശിഷ്ടവും അസാധാരണവുമായ നേട്ടങ്ങൾ / സേവനം വ്യക്തമായി രേഖപ്പെടുത്തണം.

Tags: padma awardsModi GovernmentNomination Padma Awardsപദ്മ പുരസ്‌കാരങ്ങൾ 2025നാമനിർദ്ദേശങ്ങൾ പദ്മപീപ്പിൾസ് പദ്മ
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies