അജിത് ഡോവലിനെ കോമാളിയാക്കി; കഥ വിട്ടുവീഴ്ച ചെയ്തു; സീരീസ് ഏറെ വേദനിപ്പിച്ചു: കാബിൻ ക്രൂ ചീഫ് അനിൽ ശർമ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അജിത് ഡോവലിനെ കോമാളിയാക്കി; കഥ വിട്ടുവീഴ്ച ചെയ്തു; സീരീസ് ഏറെ വേദനിപ്പിച്ചു: കാബിൻ ക്രൂ ചീഫ് അനിൽ ശർമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2024, 11:25 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ IC-814 – ദ കാണ്ഡഹാർ ഹൈജാക്ക് എന്ന സീരസിൽ പാക് ഭീകരരെ വെള്ളപൂശുന്നുവെന്ന വിമർശനം ശക്തമാകുന്നതിനിടെ സുപ്രധാന പ്രതികരണവുമായി കാബിൻ ക്രൂ ചീഫ് അനിൽ ശർമ. കാണ്ഡഹാർ വിമാനറാഞ്ചൽ നടന്ന ദിവസം കാബിൻ ക്രൂവിനെ നയിച്ചിരുന്നത് അനിൽ ശർമയായിരുന്നു. സീരീസ് നിർമാതാക്കൾ യഥാർത്ഥ കഥയെ വിട്ടുവീഴ്ച ചെയ്ത് ആശ്വാസം കണ്ടെത്തിയെന്ന് അനിൽ ശർമ വിമർശിച്ചു.

സീരീസിൽ ഭീകരരുടെ പേരുകൾ മാറ്റി ഉപയോ​ഗിച്ചതുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ വൻ വിവാദമുണ്ടാവുകയും ഇന്ത്യയുടെ നെറ്റ്ഫ്ലിക്സ് മേധാവി മോണിക്ക ഷെർഗിലിനെ കേന്ദ്രസർക്കാർ വിളിപ്പിച്ച് വിശദീകരണം തേടുകയും ചെയ്തിരുന്നു. തുടർന്ന് സീരീസിന്റെ ഉള്ളടക്കത്തിൽ ആവശ്യമായ മാറ്റം വരുത്തുമെന്ന് നെറ്റ്ഫ്ലിക്സ് അറിയിക്കുകയും ചെയ്തു. ഇതിനിടെയാണ് കാബിൻ ക്രൂ ചീഫ് രം​ഗത്തെത്തിയത്.

IC-814 – ദി കാണ്ഡഹാർ ഹൈജാക്ക് എന്ന നെറ്റ്ഫ്ലിക്സ് സീരീസ് താൻ കണ്ടുതുടങ്ങി, തീർത്തും വേദനാജനകമായി അനുഭവപ്പെട്ടു, അതിനാൽ സീരീസ് കണ്ട് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. മുഴുവൻ കഥയും അവർ വിട്ടുവീഴ്ച ചെയ്താണ് ചിത്രീകരിച്ചിരിക്കുന്നത്. സീരീസ് വിവാദമായപ്പോൾ അനാവശ്യമാണെന്നാണ് കരുതിയത്. എന്നാൽ സീരീസ് കണ്ടുതുടങ്ങിയപ്പോൾ മനസിലായി, ഈ വിഷയത്തിൽ എന്തിനാണ് ഇത്രയും കോലാഹലങ്ങളുണ്ടാകുന്നതെന്ന്.. സീരീസിലൂടെ കാര്യങ്ങൾ ചിത്രീകരിച്ചിരിക്കുന്ന രീതി ഒന്നും തന്നെ തനിക്ക് ബോധ്യപ്പെടുന്നതല്ല

വിമാനം റാ‍ഞ്ചിയപ്പോൾ ഭീകരരുമായി ചർച്ച നടത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ചവരിൽ ഒരാളായിരുന്നു അജിത് ഡോവൽ. ഈ സീരീസിൽ അദ്ദേഹത്തെ ചിത്രീകരിച്ചിരിക്കുന്ന കോമാളിയെ പോലെയാണ്. അദ്ദേഹത്തെ എനിക്ക് നേരിട്ട് പരിചയമുണ്ട്, എന്റെ പുസ്തകം പ്രകാശനം ചെയ്തത് അജിത് ഡോവലായിരുന്നു. അദ്ദേഹത്തെ സീരീസിൽ ചിത്രീകരിച്ചിരിക്കുന്ന രീതി ശരിയല്ല. സീരീസ് ജനങ്ങളിലേക്ക് എത്തിക്കാൻ അണിയറപ്രവർത്തകർ ചെയ്ത പല മാറ്റങ്ങളും എന്തിനാണെന്ന് മനസിലാകുന്നേയില്ല. ഇപ്പോഴുണ്ടായ എല്ലാ വിവാദങ്ങളും അവർക്ക് ഒഴിവാക്കാൻ കഴിയുന്നതായിരുന്നു എന്നും അനിൽ ശർമ പറഞ്ഞു.

വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെട്ടതിന് പിന്നാലെ, രാജ്യതാത്പര്യം സംരക്ഷിക്കുമെന്നും സീരീസിന്റെ ഉള്ളടക്കത്തിൽ മതിയായ മാറ്റങ്ങൾ വരുത്തുമെന്നും നെറ്റ്ഫ്ലിക്സ് അറിയിച്ചിരുന്നു. ഹൈജാക്കർമാരുടെ യഥാർത്ഥ പേരുകൾ തുടക്കത്തിൽ എഴുതി കാണിക്കുമെന്നും അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.

പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയിലെ കണ്ണികളായിരുന്നു 1999ൽ കാണ്ഡഹാർ വിമാനം റാഞ്ചിയത്. ഇബ്രാഹിം അക്തർ, ഷാഹിദ് അക്തർ സയ്യിദ്, സണ്ണി അഹമ്മദ് ഖാസി, സഹൂർ മിസ്ത്രി, ഷാക്കിർ എന്നി ഭീകരരായിരുന്നു കയ്യേറ്റത്തിന് പിന്നിൽ. എന്നാൽ സീരീസിൽ കാണിച്ചത് ശങ്കർ, ഭോല, ചീഫ്, ഡോക്ടർ, ബർഗർ തുടങ്ങിയ പേരുകളിലായിരുന്നു. ഇതാണ് വിവാദത്തിന് വഴിയൊരുക്കിയത്. അനിഭവ് സിൻഹ സംവിധാനം ചെയ്ത സീരീസ് ഓഗസ്റ്റ് 29നായിരുന്നു പുറത്തിറങ്ങിയത്.

Tags: OTTnetflixcabin crewAnil Sharma
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies