നീ എന്തിനാ നസീറിനോട് ഇഴുകി ചേർന്ന് അഭിനയിക്കുന്നത്, ഇനി അതൊന്നും വേണ്ടെന്ന് പറഞ്ഞു; അഭിനയം മതിയാക്കണമെന്ന് വിചാരിച്ചു: ഷീല
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

നീ എന്തിനാ നസീറിനോട് ഇഴുകി ചേർന്ന് അഭിനയിക്കുന്നത്, ഇനി അതൊന്നും വേണ്ടെന്ന് പറഞ്ഞു; അഭിനയം മതിയാക്കണമെന്ന് വിചാരിച്ചു: ഷീല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2024, 07:23 pm IST
Facebook
Twitter
WhatsAppTelegram

വയലാർ രാമവർമയോടും ശ്രീകുമാരൻ തമ്പിയോടും തനിക്ക് വല്ലാത്തൊരു ഇഷ്ടം തോന്നിയിട്ടുണ്ടെന്ന് നടി ഷീല. ശ്രീകുമാരൻ തമ്പിയുടെ വരികളോടായിരുന്നു തനിക്ക് പ്രണയം. നസീർ സാറുമായി ഒരുപാട് സമയം ചെലവഴിച്ചിട്ടുണ്ട്. തന്റെ വീട്ടുകാരോടൊപ്പം നിൽക്കുന്നതിനേക്കാൾ കൂടുതൽ അദ്ദേഹത്തോടൊപ്പം സമയം ചെലവഴിച്ചിട്ടുണ്ട്. എല്ലാവർക്കും സഹായം നൽകുന്നയാളാണ് നസീർ സാർ. ആരോടും പ്രശ്നമുണ്ടാക്കില്ല. എല്ലാവരോടും നന്നായി പെരുമാറാൻ അറിയുന്ന വ്യക്തിയാണ് അദ്ദേഹമെന്നും ഷീല പറഞ്ഞു.

“അതിഥി എന്ന സിനിമ ചെയ്യുമ്പോൾ അഭിനയം മതിയാക്കണമെന്ന് ചിന്തിച്ചിരുന്നു. എന്റെ ഭർത്താവായി അഭിനയിക്കുന്ന വ്യക്തിയുടെ കാലിൽ പിടിച്ച് കരയാൻ സംവിധായകൻ എന്നോട് പറഞ്ഞു. മദ്യപിച്ച് അസുഖം ബാധിച്ച പുഴുത്ത കാലായിരുന്നു അയാളുടേത്. ഭയങ്കര ദുർ​ഗന്ധവും ഉണ്ടായിരുന്നു. വേണമെങ്കിൽ ആ സീൻ സംവിധായകന് ഒഴിവാക്കാമായിരുന്നു. അന്ന് ഞാൻ ഒന്നും പറയാതെ ആ സീനിൽ അഭിനയിച്ചു. എനിക്ക് നല്ല വിഷമം തോന്നിയ നിമിഷമായിരുന്നു അത്”.

“എനിക്ക് സഞ്ചിയിലൊക്കെ പ്രണയലേഖനങ്ങൾ കിട്ടിയിട്ടുണ്ട്. ഷൂട്ടിം​ഗ് ലൊക്കേഷിനിൽ പോയിരുന്നാണ് അതൊക്കെ ഞാൻ വായിച്ചിരുന്നത്. ചിലർക്ക് ഞാൻ മറുപടി കത്ത് അയച്ചിട്ടുണ്ട്. നീ എന്തിനാ നസീറിനോട് ഇഴുകി ചേർന്ന് അഭിനയിക്കുന്നത്, ഇനി അതൊന്നും വേണ്ട, എന്നെക്കെ അധികാരത്തോടെ പലരും കത്തിൽ പറയും”.

“ചിലർ കാശ് വേണം എന്ന് പറഞ്ഞ് കത്തയച്ചിട്ടുണ്ട്. ഒരാളുണ്ടായിരുന്നു, അദ്ദേഹം ഒരുപാട് കത്തുകൾ എനിക്ക് അയച്ചിട്ടുണ്ട്. ഒരു സമ്മാനം ഞാൻ നിനക്ക് നൽകുമെന്നും അത് ഞാൻ നിന്റെ വീട്ടിന്റെ മുന്നിലെ അത്തിമരത്തിന്റെ അടിയിൽ വച്ചിരിക്കാമെന്ന് പറഞ്ഞു. ഞാൻ പറയുന്ന ദിവസം അത് നീ വന്ന് എടുക്കണമെന്ന് അയാൾ എന്നോട് പറഞ്ഞു. ഒരു ദിവസം വീടിന് മുന്നിൽ ഒരു പാക്കറ്റ് വന്നിരുന്നു. അതിനുള്ളിൽ ഒരു പ്രണയലേഖനവും ബ്ലൗസിന്റെ തുണിയും ഉണ്ടായിരുന്നു”- ഷീല പറഞ്ഞു.

Tags: interviewsheelaNASEER
Share
Tweet
SendShare

More News from this section

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

Latest News

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies