ലക്നൗ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച എഴുപതുകാരൻ അറസ്റ്റിൽ. വ്യാപാരിയായ മുഹമ്മദ് അൻവറാണ് പ്രതി. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. യുപിയിലെ സീതാപൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വയോധികൻ കുട്ടിയെ ചൂഷണം ചെയ്യുന്നതിന്റെ വീഡിയോ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കടയിൽ നിന്നും സാധനങ്ങൾ വാങ്ങാനെത്തിയ ദളിത് പെൺകുട്ടിയെ കടയുടമയായ മുഹമ്മദ് അൻവർ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പോക്സോ നിയമ പ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ പ്രധാന വകുപ്പുകൾ ചുമത്തിയും അൻവറിനെതിരെ കേസെടുത്തിട്ടുണ്ട്.