സിദ്ധരാമയ്യയെ പുറത്തേക്ക്; പകരക്കാരനെ തേടി കോൺഗ്രസ്; ഡി കെ ശിവകുമാറിനെ വെട്ടി സതീഷ് ജാർക്കിഹോളിയെ പ്രതിഷ്ഠിക്കാൻ നീക്കം ശക്തം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിദ്ധരാമയ്യയെ പുറത്തേക്ക്; പകരക്കാരനെ തേടി കോൺഗ്രസ്; ഡി കെ ശിവകുമാറിനെ വെട്ടി സതീഷ് ജാർക്കിഹോളിയെ പ്രതിഷ്ഠിക്കാൻ നീക്കം ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2024, 06:56 am IST
FacebookTwitterWhatsAppTelegram

ബംഗളുരു : മുഡ ഭൂമി അനുവദിക്കൽ അഴിമതിയിൽ കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പുറത്തേക്കാണെന്ന് ഏതാണ്ട് ഉറപ്പായതോടെ പകരക്കാരനെ സംബന്ധിച്ച് തീരുമാനമെടുക്കാൻ കോൺഗ്രസിന് മേൽ സമ്മർദം ശക്തമാകുന്നു. ഇതോടെ ഒരു സമവായ സ്ഥാനാർത്ഥിയെ അവതരിപ്പിക്കാനാണ് കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നത്.

സിദ്ധരാമയ്യ രാജിവെക്കുമ്പോൾ പകരം ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ആ പദവിയിലെത്തും എന്നായിരുന്നു ഇതേവരെയുള്ള കണക്കുകൂട്ടൽ. എന്നാൽ സിദ്ധരാമയ്യയുടെ അഭിപ്രായം കൂടി പരിഗണിച്ചേ തീരുമാനം എടുക്കൂ എന്നാണ് ഇപ്പോഴത്തെ അവസ്ഥ. സിദ്ധരാമയ്യയാകട്ടെ പിന്നാക്ക സമുദായ കാർഡിറക്കി ശിവകുമാറിനെ വെട്ടാൻ പതിനെട്ടടവും പയറ്റുകയാണ്. പിന്നാക്ക സമുദായങ്ങളെ ഏകീകരിക്കാൻ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള നേതാവിനെ അടുത്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കണമെന്നുള്ള സന്ദേശം അദ്ദേഹം കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ വെച്ചു കഴിഞ്ഞു.

എഐസിസി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മുതൽ പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി വരെയുള്ളവർ ഭൈമീകാമുകന്മാരായി രംഗത്തുണ്ട്. സിദ്ധരാമയ്യക്കു പിന്നാലെ ഖാർഗെയും ഭൂമി അഴിമതിയിൽ കുടുങ്ങിയിരിക്കുകയാണ്. ഞായറാഴ്ച ജാർക്കിഹോളി കേന്ദ്ര നേതാക്കളെ കാണാൻ ന്യൂഡൽഹിയിലെത്തിയത് അഭ്യൂഹങ്ങൾക്കിട നൽകി. എസ്ടി വിഭാഗത്തിൽ നിന്നുള്ള 15 നിയമസഭാംഗങ്ങൾ ഉൾപ്പെടെ 30-ലധികം എംഎൽഎമാരുടെ പിന്തുണ ജാർക്കിഹോളിക്കുണ്ടെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് എം.എൽ.എമാരും ഒരു എം.എൽ.സിയും എം.പിയുമുള്ള ജാർക്കിഹോളി കുടുംബവുമായി അടുത്ത ബന്ധമാണ് സിദ്ധരാമയ്യക്കുള്ളത്.

മറ്റൊരു ദളിത് നേതാവായ ആഭ്യന്തരമന്ത്രി ഡോ.ജി.പരമേശ്വരയുമായി കോൺഗ്രസ് കേന്ദ്ര നേതാക്കൾ ദിവസങ്ങൾക്ക് മുമ്പ് ചർച്ച നടത്തിയിരുന്നു. സിദ്ധരാമയ്യ രാജിവെക്കുമ്പോൾ പകരക്കാരായി ഡി കെ ശിവകുമാർ വരും എന്ന ലഘു ഗണിതം ഇനി കർണാടകത്തിൽ വിലപ്പോകില്ല എന്നതാണ് സാഹചര്യം.

Tags: DK sivakumarSiddharamaiah
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies