സർക്കാർ ഉദ്യോഗസ്ഥർ ജാഗ്രതൈ! വിവരങ്ങൾ ചോർത്താൻ വ്യാജ പ്രതിരോധ മന്ത്രാലയ ലിങ്കുകൾ; മുന്നറിയിപ്പുമായി സുരക്ഷാ ഏജൻസികൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സർക്കാർ ഉദ്യോഗസ്ഥർ ജാഗ്രതൈ! വിവരങ്ങൾ ചോർത്താൻ വ്യാജ പ്രതിരോധ മന്ത്രാലയ ലിങ്കുകൾ; മുന്നറിയിപ്പുമായി സുരക്ഷാ ഏജൻസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2024, 08:53 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വ്യാജ പ്രതിരോധ മന്ത്രാലയ ലിങ്കുകൾ കണ്ടെത്തി രാജ്യത്തെ സൈബർ സുരക്ഷാ ഏജൻസികൾ. തന്ത്രപ്രധാനമായ സർക്കാർ രേഖകൾ മോഷ്ടിക്കാനും ഉദ്യോഗസ്ഥരുടെ ലോഗിൻ വിവരങ്ങൾ ചോർത്താനും ലക്ഷ്യമിട്ട് നിർമ്മിച്ച വ്യാജ ലിങ്കുകളാണ് സുരക്ഷാ ഏജൻസികൾ കണ്ടെത്തിയത്. നാഷണൽ ഇൻഫോർമാറ്റിക്‌സ് സെൻ്റർ (NIC) ഈ ആഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇത്തരത്തിൽ രണ്ട് ഫിഷിങ് ലിങ്കുകൾ കണ്ടെത്തിയതായി പറയുന്നത്. mod.gov.in.aboutcase.nl/publications.html and mod.gov.in.army.aboutcase.nl/publications.html. എന്നീ വ്യാജ ലിങ്കുകളാണ് തിരിച്ചറിഞ്ഞത്.

ഈ രണ്ട് ലിങ്കുകളും നാഷണൽ ഇൻഫോർമാറ്റിക്‌സ് സെൻ്റർ നൽകിയിട്ടുള്ള ലോഗിൻ വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് സർക്കാർ ഉദ്യോഗസ്ഥർക്ക് വ്യാജ ഇമെയിലുകൾ അയക്കുന്നു. ഇതിനോടൊപ്പം “ഹാക്കേഴ്‌സ് ടാർഗെറ്റഡ് ഡിഫൻസ് പേഴ്‌സണൽ ഇൻ മാസ് സൈബർ അറ്റാക്ക്” എന്ന തലക്കെട്ടുള്ള ഒരു “വ്യാജ” ഡോക്യുമെന്റും ഉണ്ടാകും. ലോഗിൻ ഐഡിയും പാസ്‌വേഡും പോലുള്ള വ്യക്തിഗത വിവരങ്ങൾ പഞ്ച് ചെയ്തുകഴിഞ്ഞാൽ, ലിങ്കുകൾ ഉപയോക്താക്കളെ “login-error.html” പേജിലേക്ക് തിരിച്ചുവിടുന്നു. ഇത്തരത്തിലാണ് തട്ടിപ്പ് നടത്തുന്നത്.

ഈ രണ്ട് വ്യാജ ലിങ്കുകളും യഥാർത്ഥ പ്രതിരോധ മന്ത്രാലയത്തിന്റ വെബ്‌സൈറ്റിന്റെ അതേ മാതൃകയിലാണ് സൃഷ്ടിച്ചിരിക്കുന്നത്. അതിനാൽ ഇതിലൂടെ വളരെ പെട്ടന്ന് ഉദ്യോഗസ്ഥരെ വഞ്ചിക്കാം. സർക്കാർ ജീവനക്കാരോട് അത്തരത്തിലുള്ള ഒരു ഇ-മെയിൽ ഇൻബോക്സിൽ ലഭിച്ചാൽ അത് ഡിലീറ്റ് ചെയ്യാൻ NIC ആവശ്യപ്പെട്ടിട്ടുണ്ട്. അത്തരം ലിങ്കുകളിൽ അബദ്ധവശാൽ ക്ലിക്ക് ചെയ്താൽ, കമ്പ്യൂട്ടറുകളിലെ ഇൻ്റർനെറ്റ് കണക്ഷൻ പ്രവർത്തനരഹിതമാക്കാനും പാസ്‌വേഡുകൾ മാറ്റാനും ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്യാനും NIC നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags: government officialsFake linksIndian cyber-security agenciesNational Informatics Centre (NIC)log-in credentialsHackersMinistry of Defence
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies