കാർഗിലിൽ ഇസ്ലാമിന് വേണ്ടിയും രാജ്യത്തിന് വേണ്ടിയും ഒരുപാട് സൈനികർ ജീവൻ സമർപ്പിച്ചു; യുദ്ധത്തിൽ പാക് സൈന്യത്തിന്റെ പങ്ക് സമ്മതിച്ച് സൈനിക മേധാവി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാർഗിലിൽ ഇസ്ലാമിന് വേണ്ടിയും രാജ്യത്തിന് വേണ്ടിയും ഒരുപാട് സൈനികർ ജീവൻ സമർപ്പിച്ചു; യുദ്ധത്തിൽ പാക് സൈന്യത്തിന്റെ പങ്ക് സമ്മതിച്ച് സൈനിക മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2024, 05:13 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: കാർഗിൽ യുദ്ധത്തിൽ പാകിസ്താൻ സൈന്യത്തിന്റെ പങ്ക് സമ്മതിച്ച് പാക് സൈനിക മേധാവി. ഇതാദ്യമായാണ് പാകിസ്താന്റെ ഉന്നത സൈനിക നേതൃത്വം ഇക്കാര്യം സമ്മതിക്കുന്നത്. മുജാഹിദ്ദീനുകൾ എന്ന് പാകിസ്താൻ വിളിക്കുന്ന കശ്മീരി തീവ്രവാദികളും ഇന്ത്യൻ സൈന്യവും തമ്മിലാണ് യുദ്ധമുണ്ടായത് എന്നായിരുന്നു പാകിസ്താന്റെ ഭാഷ്യം.

പ്രതിരോധ ദിനത്തിന്റെ ഭാഗമായി നടന്ന പരിപാടിയെ അഭിസംബോധന ചെയ്യവേയാണ് കാർഗിൽ ഉൾപ്പെടെയുളള യുദ്ധഭൂമികളിൽ നിരവധി സൈനികരെ പാകിസ്താന് നഷ്ടമായതായി സൈനിക മേധാവി ജനറൽ അസിം മുനീർ തുറന്നു സമ്മതിച്ചത്.

1999 ലാണ് കാർഗിൽ യുദ്ധം ഉണ്ടാകുന്നത്. രണ്ടര ദശാബ്ദമായെങ്കിലും ഇതുവരെ ഇതുമായി ബന്ധപ്പെട്ട പ്രസ്താവനകൾ പാക് സൈനിക നേതൃത്വം സൂക്ഷ്മതയോടെയാണ് കൈകാര്യം ചെയ്തിരുന്നത്. 1948 ലെയും 1965, 1971, 1999 ലെ കാർഗിൽ യുദ്ധങ്ങളിലും ആയിരക്കണക്കിന് സൈനികർ അവരുടെ ജീവൻ രാജ്യത്തിനും ഇസ്ലാമിനും വേണ്ടി സമർപ്പിച്ചുവെന്ന് ആയിരുന്നു ജനറൽ അസിം മുനീറിന്റെ വാക്കുകൾ.

ഭീകരരെ മറയാക്കി കാർഗിലിൽ ഇന്ത്യയുടെ ഭൂപ്രദേശം പിടിച്ചടക്കാനുളള പാക് സൈന്യത്തിന്റെ ശ്രമമായിരുന്നു നടന്നത്. ഇന്ത്യൻ സൈന്യം ചുട്ടമറുപടി കൊടുത്തതോടെ പാക് സൈന്യം പിൻമാറുകയായിരുന്നു. 59 ാമത് പ്രതിരോധ ദിനത്തിന്റെ ഭാഗമായി റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു ജനറൽ അസിം മുനീർ ഇക്കാര്യം സമ്മതിച്ചത്.

ദിവസങ്ങൾ നീണ്ടു നിന്ന യുദ്ധത്തിനൊടുവിൽ പാക് സൈന്യം കൈവശപ്പെടുത്തിയ തന്ത്രപ്രധാന മേഖലകളൊക്കെ ഭാരതസൈന്യം തിരിച്ചുപിടിച്ചു. 1999 ജൂലൈ 26 നാണ് യുദ്ധം അവസാനിച്ചത്.

Tags: pak-armykargil warപാക് സൈനിക മേധാവി
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies