'ഡേറ്റ് ഉറക്കപ്പിച്ചിൽ ചുമ്മാ അങ്ങ് പറഞ്ഞ് പോയതാണ്; ഉള്ള വിശ്വാസം മൊത്തം പോയി'; നിവിൻ പോളിക്കെതിരായ പീഡന പരാതിയിൽ യുവതിയുടെ തിരുത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഡേറ്റ് ഉറക്കപ്പിച്ചിൽ ചുമ്മാ അങ്ങ് പറഞ്ഞ് പോയതാണ്; ഉള്ള വിശ്വാസം മൊത്തം പോയി’; നിവിൻ പോളിക്കെതിരായ പീഡന പരാതിയിൽ യുവതിയുടെ തിരുത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2024, 05:43 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: നടൻ നിവിൻ പോളിക്കെതിരായ പീഡന പരാതിയിൽ യുവതിയുടെ തിരുത്ത്. ബലാത്സം​ഗം നടന്ന  തീയതി  പറഞ്ഞത് ഉറക്കപ്പിച്ചിലാണ് യുവതി മൊഴി നൽകി. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി മൊഴിയെടുപ്പിന് ശേഷം പരാതിക്കാരി മാദ്ധ്യമങ്ങളോട് പറഞ്ഞു.

” ഞങ്ങളുടെ സാമ്പത്തിക സ്രോതസ് അറിയാനാണ് ഇത്രയും സമയം പിടിച്ചിരുത്തിയത്. ഞങ്ങൾ ഇത്രയും കാലം എങ്ങനെയാണ് ജീവിച്ചതെന്നാണ് അവർക്ക് അറിയേണ്ടത്. ഡേറ്റ് ഉറക്കപ്പിച്ചിൽ ചുമ്മാ അങ്ങ് പറഞ്ഞ് പോയതാണ്. കണ്ടുപിടിക്കേണ്ട ഉത്തരവാദിത്തം പൊലീസിന്റേതാണ്. കേസ് അട്ടിമറിക്കുന്നതായി സംശയമുണ്ട്. ഉള്ള വിശ്വാസം മൊത്തം പോയിരിക്കുകയാണ്”-യുവതി പറഞ്ഞു.

നിവിൻ പോളിക്കെതിരെ നേര്യമംഗലം സ്വദേശിനിയാണ് പരാതി നൽകിയത്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ദുബായിലെ ഹോട്ടല്‍ മുറിയില്‍ കെട്ടിയിട്ട് മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് പരാതി . 2023 ഡിസംബർ 14, 15 ,16 തീയതികളിലാണ് പീഡനം നേരിട്ടെതെന്ന് യുവതി തന്നെയാണ് മാദ്ധ്യമങ്ങളോട് പറഞ്ഞത്.

യുവതി പറഞ്ഞ തീയതികളിലെല്ലാം നിവിൻ നാട്ടിലുണ്ടായിരുന്നു എന്നതിന്റെ തെളിവുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ‘വർഷങ്ങൾക്ക് ശേഷം’ എന്ന സിനിമയുടെ ഷൂട്ടിം​ഗ് ലൊക്കേഷനിൽ നിവിൻ തങ്ങൾക്കൊപ്പം ഉണ്ടായിരുന്നുവെന്ന് താരങ്ങളായ വിനീത് ശ്രീനിവാസവും പാർവതി കൃഷ്ണയും ഭ​ഗതും വെളിപ്പെടുത്തിയിരുന്നു. നിവിൻ പോളിക്കൊപ്പം ആറ് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ‍കേസിൽ ആറാം പ്രതിയാണ് നിവിൻ.

Tags: Actor Nivin Pauly
ShareTweetSendShare

More News from this section

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies