കോഴിക്കോട്: രാജ്യത്തിന്റെ വളർച്ചയ്‌ക്ക് യുവത്വം ഓരോ നിമിഷവും സംഭാവന ചെയ്യണമെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇന്ന് സമ്പദ് വ്യവസ്ഥയിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്‌ക്ക് ഗുണം ചെയ്യുന്നവ സംഭാവന ചെയ്യുകയാണ് ഓരോരുത്തരുടെയും കടമയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ 2047 വികസിത് ഭാരത് ലക്ഷ്യം സാക്ഷാത്കരിക്കുമ്പോൾ ഇന്നത്തെ യുവാക്കളാകും നേതൃനിരയിലുണ്ടാവുക. രാജ്യത്തെ പരിവർത്തനപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കാൻ യുവാക്കൾക്കാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് എൻഐടിസിയിലെ 20-ാമത് ബിരുദധാന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. എൻഐടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബിരുദധാന ചടങ്ങായിരുന്നു കഴിഞ്ഞ ദിവസം നടന്നത്.