വിനായകനെ കസ്റ്റഡിയിലെടുത്തത് വിമാനത്താവളത്തിൽ ആവർത്തിച്ച് ബഹളമുണ്ടാക്കിയതിന്; വീഡിയോ പകർത്തിയവരോടും തട്ടിക്കയറി; ദൃശ്യങ്ങൾ പുറത്ത്
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിനായകനെ കസ്റ്റഡിയിലെടുത്തത് വിമാനത്താവളത്തിൽ ആവർത്തിച്ച് ബഹളമുണ്ടാക്കിയതിന്; വീഡിയോ പകർത്തിയവരോടും തട്ടിക്കയറി; ദൃശ്യങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2024, 10:40 am IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: നടൻ വിനായകനെ ഇന്നലെ കസ്റ്റഡിയിലെടുത്തത് വിമാനത്താവളത്തിൽ ആവർത്തിച്ച് ബഹളമുണ്ടാക്കിയതിനാണെന്ന് പൊലീസ്. കൊച്ചിയിൽ നിന്നും ഗോവയിലേക്കുളള യാത്രയിലായിരുന്നു വിനായകൻ. മദ്യ ലഹരിയിലായിരുന്ന താരം ട്രാൻസിറ്റിനായി ഹൈദരാബാദ് വിമാനത്താവളത്തിലിറങ്ങിയപ്പോഴായിരുന്നു ബഹളമുണ്ടാക്കിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

കൊച്ചിയിൽ നിന്ന് വൈകിട്ട് 4.30 ന് ഹൈദരാബാദിലെത്തിയ ഇൻഡിഗോ വിമാനത്തിലായിരുന്നു വിനായകൻ യാത്ര ചെയ്തത്. ആറ് മണിയോട് അടുപ്പിച്ചാണ് സിഐഎസ്എഫ് ഇതേക്കുറിച്ച് രാജീവ് ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവള പൊലീസിന് വിവരം കൈമാറുന്നത്. പരാതി അപ് ലോഡ് ചെയ്ത ശേഷം അറിയിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കൊച്ചിയിൽ നിന്ന് ഗോവയിലേക്ക് പോകുന്ന വഴിയായിരുന്നു താരം. ഹൈദരാബാദിൽ ട്രാൻസിറ്റിനായി ഇറങ്ങിയതാണ്.

വിനായകൻ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസും സ്ഥിരീകരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥൻ നടത്തിയ പ്രതികരണത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വിമാനത്താവളത്തിൽ നിന്നുളള വിനായകന്റെ ദൃശ്യങ്ങളും ഇതിനൊപ്പമുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവായി ഹാജരാക്കുമെന്ന് സിഐഎസ്എഫ് വ്യക്തമാക്കി. വീഡിയോ പകർത്തുന്ന ആളോട് എന്താണെന്നും പൊലീസാണോയെന്നും വിനായകൻ ചോദിക്കുന്നുണ്ട്.

മദ്യലഹരിയിൽ വിനായകൻ പൊലീസിന് തലവേദനയുണ്ടാക്കുന്നത് ആദ്യമായിട്ടല്ല. ഭാര്യയുമായി ഉണ്ടായ തർക്കത്തിന്റെ പേരിൽ 2023 ഒക്ടോബറിൽ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ എത്തി നടൻ പൊലീസുകാരോട് തട്ടിക്കയറുകയും ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു. നേരത്തെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തെ അവഹേളിച്ച് സോഷ്യൽ മീഡിയ പോസ്റ്റിട്ടതിന്റെ പേരിലും നടനെതിരെ ജനരോഷം ഉയർന്നിരുന്നു.

Tags: ACTOR VINAYAKANvinayakan arrestRajiv Gandhi International AirportHyderabad police arrestVinayakan Detainedനടൻ വിനായകൻ
Share
Tweet
SendShare

More News from this section

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

Latest News

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies