കാലിക്കറ്റ് കാറ്റിൽ ആടിയുലഞ്ഞ് ആലപ്പി റിപ്പിള്‍സ്; ഗ്ലോബ്‌സ്റ്റാര്‍സിന് വമ്പൻ ജയം, താരമായി അഖിൽ
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കാലിക്കറ്റ് കാറ്റിൽ ആടിയുലഞ്ഞ് ആലപ്പി റിപ്പിള്‍സ്; ഗ്ലോബ്‌സ്റ്റാര്‍സിന് വമ്പൻ ജയം, താരമായി അഖിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2024, 11:21 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ എട്ടാംദിവസത്തെ രണ്ടാം മത്സരത്തില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന് ആറു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിള്‍സിനെ 90 റണ്‍സിനു പുറത്താക്കിയ കാലിക്കറ്റ് 11.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ലീഗിലെ ആദ്യ ഹാട്രിക്കിന് കാലിക്കറ്റിന്റെ അഖില്‍ദേവ് അര്‍ഹനായി. കാലിക്കറ്റിന്റെ അജിത് വാസുദേവനാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് ആലപ്പി റിപ്പിള്‍സിന്റെ മൂന്നു മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ ടീം സ്‌കോര്‍ രണ്ടില്‍ നിൽക്കെ പുറത്തായി. ഉജ്ജ്വല്‍ കൃഷ്ണയും (49 പന്തില്‍ 32 റണ്‍സ്) ടി. കെ.അക്ഷയും (36 പന്തില്‍ 34 റണ്‍സ്) മാത്രമാണ് പിടിച്ചു നിന്നത്. 18-ാം ഓവറില്‍ ആല്‍ഫി ഫ്രാന്‍സീസിനേയും ഫാസില്‍ ഫനൂസിനേയും വിനൂപ് മനോഹരനേയും തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കി അഖില്‍ ദേവ് ലീ​ഗിലെ ആദ്യ ഹാട്രിക്ക് നേടി. പരമാവധി പ്രതിരോധിച്ച ടി.കെ. അക്ഷയുടെ വിക്കറ്റ് 18.5-ാം ഓവറില്‍ അഖില്‍ സക്കറിയ പിഴുതതോടെ ആലപ്പി റിപ്പിള്‍സ് 90 റണ്‍സിന് പുറത്തായി.

91 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ കാലിക്കറ്റ് ഗ്ലോബ്സ്റ്റാറിന് രണ്ടാം ഓവറില്‍ എം. നിഖിലിന്റെ വിക്കറ്റ് നഷ്ടമായി. കെ.എ. അരുണ്‍- റോഹന്‍ കുന്നുമേല്‍ കൂട്ടുകെട്ട് ടീം സ്‌കോര്‍ 44ലെത്തിച്ചപ്പോള്‍ റോഹനും വീണു. തൊട്ടടുത്ത പന്തില്‍ സഞ്ജയ് രാജിനെ ആനന്ദ് ജോസഫ് ബൗള്‍ഡാക്കി. അഞ്ച് ഓവര്‍ പിന്നിട്ടപ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 44 എന്ന നിലയിലായിരുന്നു കാലിക്കറ്റ്. സ്‌കോര്‍ 73ല്‍ നില്‍ക്കെ എം. അജിനാസിനെ (16 പന്തില്‍ 10 റണ്‍സ്) നഷ്ടമായി. തുടര്‍ന്ന് കെ.എ. അരുണ്‍- സല്‍മാന്‍ നിസാര്‍ കൂട്ടുകെട്ട് കാലിക്കറ്റിന് ആറു വിക്കറ്റ് വിജയം സമ്മാനിച്ചു. 23 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത കെ.എ. അരുണാണ് കാലിക്കറ്റിന്റെ ടോപ് സ്‌കോറര്‍.

Tags: cricketleagueKREALA
Share
Tweet
SendShare

More News from this section

ചെറുതുരുത്തിയിൽ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; സുഹൃത്ത് തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

ചെട്ടികുളങ്ങര രാമായണോത്സവം: വിദ്യാധിരാജ വിദ്യാപീഠത്തിന് ഓവറോൾ കിരീടം; സുമയ്യ നാഷാദ് കലാപ്രതിഭ, അർവിന്ദ് തുടർച്ചയായ അഞ്ചാം വർഷവും സുവർണ പ്രതിഭ

താമരശേരി ഫ്രഷ് കട്ട് മാലിന്യ പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാൽ കവറും ആഗസ്റ്റ് 10-ന് പ്രകാശനം ചെയ്യും

മംഗളൂരുവിലെ കോളേജിൽ റാഗിംഗ്; കറുത്ത ഷൂ ധരിച്ചതിന്റെ പേരിൽ രണ്ട് മലയാളി വിദ്യാർത്ഥികൾക്ക് ക്രൂരമർദനം, ആറ് സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ

ശബരിമല മിൽമ നെയ് ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ അംഗീകാരം; എസ്‌ഐടി തലവനായി എം.ജെ. സോജനെ നിയമിച്ച് ഹൈക്കോടതി

Latest News

വടക്കഞ്ചേരി കുറുമാലിക്കാവിൽ മോഷണം; ഭണ്ഡാരങ്ങൾ തകർത്ത് കവർച്ച, പൊലീസ് അന്വേഷണംആരംഭിച്ചു

പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ; സി‌എസ്‌എ‌എം, ഡീപ്‌ഫേക്ക്, ആൽഗോരിതം പിഴവുകൾ എന്നിവയിൽ സക്കർബർഗ് മാപ്പ് പറഞ്ഞു

വൈഭവ് സൂര്യവംശിക്ക് പിന്നാലെ പുതിയ കൗമാരതരംഗം കെസിഎല്ലിലും ; മാനവ് കൃഷ്ണയും മുഹമ്മദ് ഇനാനും ഉൾപ്പെടെ യുവതാരങ്ങളിൽ പ്രതീക്ഷ

കണ്ണൂർ വിമാനത്താവള വികസനത്തിന് ഇടപെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി; വ്യോമയാന മന്ത്രിയുമായി നിർണായക കൂടിക്കാഴ്ച

മഴയുടെ തീവ്രത കുറഞ്ഞു; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു

പൊതിച്ചോർ പാടില്ല ആശുപത്രിക്കുള്ളിൽ മുദ്രാവാക്യവും കൊടികളുമാകാം; പുനലൂർ താലൂക്ക് ആശുപത്രിക്കുള്ളിൽമന്ത്രി കെ മുരളീധരനു സ്വീകരണം ; സന്ദർശനം വിവാദത്തിൽ

മാടമ്പ് സ്മാരക പുരസ്‌കാരം നടൻ പ്രമോദ് വെളിയനാടിന്; ‘മാടൻമോക്ഷം’ നാടകത്തിലെ പ്രകടനത്തിന് അംഗീകാരം

ബെംഗളൂരുവിൽ നിന്ന് യുവാവിനെ യുവതി ഉൾപ്പെട്ട ആറംഗ സംഘം തട്ടിക്കൊണ്ടുപോയി; നഗ്നഫോട്ടോ എടുത്ത് മാതാവിന് അയച്ചു, 8 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies