ആരോഗ്യത്തിൽ പ്രധാന പങ്ക് വഹിക്കുന്നവയാണ് പഴങ്ങളും പച്ചക്കറികളും. ആവശ്യ പോഷകങ്ങളും നാരുകളുടെയും കലവറയാണ് പച്ചക്കറികൾ. പയർ പവർഗങ്ങളിൽ അടങ്ങിയിട്ടുള്ളതിനേക്കാൾ നാരുകൾ പൊതുവേ പച്ചക്കറിയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി , പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ലഭിക്കാനും പച്ചക്കറി കഴിക്കണം. എന്നാൽ എല്ലാ പച്ചക്കറികളും ഒരു പോലം ഗുണം ചെയ്യില്ലെന്ന് എത്ര പേർക്കറിയാം?
വളരെ ആരോഗ്യകരമെന്ന് കരുതി കഴിക്കുന്ന പല പഴങ്ങളും പച്ചക്കറികളും ഈ കൂട്ടത്തിലുണ്ടെന്ന് പറഞ്ഞാൽ എത്ര പേർ വിശ്വസിക്കും. പോഷണം കുറഞ്ഞ ഭക്ഷണങ്ങൾ അറിഞ്ഞിരിക്കാം..
ഗ്രീൻ പീസ്:- സ്റ്റാർച്ചാണ് അധികവും ഗ്രീൻപീസിൽ അടങ്ങിയിട്ടുള്ളത്. കാർബോ സഹൈഡ്രേറ്റുകളുടെയും കലോറിയുടെയും കേന്ദ്രമാണ് ഇത്. അതുകൊണ്ട് തന്നെ സ്ഥിരം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്.
ഓറഞ്ച്:- കേൾക്കുമ്പോൾ അമ്പരപ്പ് തോന്നിയാലും സംഭവം സത്യമാണ്- പോഷണം കുറഞ്ഞ പഴമാണ് ഓറഞ്ച്. ശരീരത്തിനും ചർമത്തിനും ഗുണം ചെയ്യുമെങ്കിലും കട്ടി ആഹാരത്തിന് പകരമായി ഇത് കഴിക്കരുതെന്നാണ് വിദഗ്ധർ പറയുന്നത്.
വെള്ളരിക്ക:- ജലാംശം കൂടുതലാണെങ്കിലും കലോറി കുറവാണെങ്കിലും വെള്ളരിക്കയിൽ അവശ്യ പോഷകങ്ങൾ കുറവാണ്. മറ്റ് പച്ചക്കറികളുമായി താരതമ്യപ്പെടുത്തുമ്പോൾ ചെറിയ അളവിൽ മാത്രമാണ് വിറ്റാമിനുകളും ധാതുക്കളും ലഭിക്കുന്നത്.
വാഴപ്പഴം:-പൊട്ടാസ്യത്തിന്റെയും വിറ്റാമിനുകളുടെയും കേന്ദ്രമാണ് വാഴപ്പഴമെങ്കിലും പഞ്ചസാരയുടെയും കാർബോ ഹൈഡ്രേറ്റുകളുടെയും അളവ് കൂടുതലാണ്. പോഷകങ്ങൾ നിറഞ്ഞതാണെങ്കിലും ആപ്പിൾ, ബെറി പഴങ്ങളെ അപേക്ഷിച്ച് പോഷകങ്ങൾ കുറവാണ്.
മുന്തിരി:- മധുരത്തിനൊപ്പം തന്നെ ജലാംശവും മുന്തിരിയിലുണ്ട്. എന്നാൽ പോഷകങ്ങൾ, നാരുകൾ എന്നിവ മുന്തിരിയിൽ വളരെ കുറച്ച് മാത്രമാണ് അടങ്ങിയിട്ടുള്ളത്. ഓറഞ്ച്, കിവി എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ വിറ്റാമിനുകളും ധാതുക്കളും കുറവാണ്.
തക്കാളി:- വിറ്റാമിൻ സി, കെ എന്നിവയുടെ കേന്ദ്രവും ആൻ്റി ഓക്സിഡൻ്റുകളും തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ മറ്റ് പച്ചക്കറികളുമായി താരതമ്യം ചെയ്യുമ്പോൾ പോഷകങ്ങൾ കുറവാണ്.
ആപ്പിൾ:- നാരുകളുടെയും വിറ്റാമിൻ സിയുടെയും കലവറയാണ് ആപ്പിൾ. എന്നാൽ പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണ്.
തേങ്ങ:- സ്റ്റാർച്ച് അധികം അടങ്ങിയിരിക്കുന്നതിനാൽ കൊളസ്ട്രോൾ, കലോറി എന്നിവ കൂടാൻ കാരണമാകും.
ഉരുളക്കിഴങ്ങ്:- ഇതിന്റെ തൊലിയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. തൊലി കളഞ്ഞ് പാക് ചെയ്യുന്നതോടെ ഉരുളക്കിഴങ്ങിന്റെ ഗുണങ്ങൾ നഷ്ടപ്പെടുന്നു.