ഭൂമിയിൽ ഇടിച്ചിറങ്ങാൻ കൂറ്റൻ ഛിന്ന​ഗ്രഹം; 32,000 കിലോമീറ്റർ ഉയരത്തിൽ‌, 450 മീറ്റർ വരെ വ്യാസത്തിൽ 'അപ്പോഫിസ്'; മുന്നറിയിപ്പുമായി ഇസ്രോ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭൂമിയിൽ ഇടിച്ചിറങ്ങാൻ കൂറ്റൻ ഛിന്ന​ഗ്രഹം; 32,000 കിലോമീറ്റർ ഉയരത്തിൽ‌, 450 മീറ്റർ വരെ വ്യാസത്തിൽ ‘അപ്പോഫിസ്’; മുന്നറിയിപ്പുമായി ഇസ്രോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2024, 06:54 am IST
Facebook
Twitter
WhatsAppTelegram

വംശനാശത്തിനും ആ​ഗോള തകർ‌ച്ചയ്‌ക്കും കാരണമാകുന്ന കൂറ്റൻ ഛിന്ന​​ഗ്രഹം ഭൂമിയെ ലക്ഷ്യം വച്ച് കുതിക്കുന്നുവെന്ന് ഇസ്രോ. 2029 ഏപ്രിൽ 13-ന്, ‘അപ്പോഫിസ്’ ഭൂമിയുമായി ഏറ്റവുമടുത്ത് എത്തുമെന്ന് ഇസ്രോ മുന്നറിയിപ്പ് നൽകുന്നു.

ഭൂമിയിൽ നിന്ന് 32,000 കിലോമീറ്റർ ഉയരത്തിലാണ് അപ്പോഫിസ് എത്തുക. ഇത്രയടുത്ത് ഒരു ഛിന്ന​ഗ്രഹവും ഇതിന് മുൻപ് എത്തിയിട്ടില്ലെന്ന് ഇസ്രോ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. 340 മുതൽ 450 മീറ്റർ വരെ വ്യാസമുള്ളതാണ് ഈ ഛിന്ന​​ഗ്രഹം. ഇന്ത്യയുടെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയെക്കാളും ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തേക്കാളും വലുതാണ് അപ്പോഫിസ് ഛിന്ന​ഗ്രഹം. അപ്പോഫിസിന്റെ വലുപ്പം ഊഹിക്കുമ്പോൾ തന്നെ അത് സൃഷ്ടിക്കുന്ന ആഘാതത്തെ കുറിച്ചും സങ്കൽപിക്കാവുന്നതാണ്.

അപ്പോഫിസ് ഭൂമിയിൽ ഇടിച്ചാൽ വലിയൊരു ജൈവവൈവിധ്യ കലവറ തന്നെ ഇല്ലാതാകുമെന്നും ഒരുപാട് നാശനഷ്ടങ്ങൾ സംഭവിക്കുമെന്നും ഐഎസ്ആർഒ മുന്നറിയിപ്പ് നൽകുന്നു. ഇസ്രോയുടെ നെറ്റ്‌വർക്ക് ഫോർ സ്‌പേസ് ഒബ്ജക്റ്റ്സ് ട്രാക്കിംഗ് ആൻഡ് അനാലിസിസ് (NETRA) വകുപ്പാണ് ഈ ഛിന്ന​ഗ്രഹത്തെ നിരീക്ഷിക്കുന്നത്.

2004-ലാണ് അപ്പോഫിസിനെ ആദ്യമായി കണ്ടെത്തിയത്. പിന്നീട് ഇത് ഭൂമിയോട് കൂടുതൽ അടുത്ത് വരുന്നതായി ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽപ്പെട്ടു. 2029-ലോ 2036-ലോ ഇത് ഭൂമിയിൽ വന്നിടിച്ചേക്കാമെന്നാണ് ഇസ്രോയുടെ വിലയിരുത്തൽ. എന്നാൽ ഇത് പറന്നുയരാനുള്ള സാധ്യതയും തള്ളികളയുന്നില്ല.

ഈ പ്രതിസന്ധി ഒഴിവാക്കാൻ ലോകത്തിലെ പ്രമുഖ ബഹിരാകാശ ഏജൻസികൾ കൈകോർക്കുന്നുണ്ട്. നാസയുടെ ഡബിൾ ആസ്റ്ററോയിഡ് റീഡയറക്ഷൻ ടെസ്റ്റ് (DART) പോലെയുള്ള ബഹിരാകാശ പേടകം ഉപയോഗിച്ച് ഛിന്നഗ്രഹത്തെ ഭൂമിയിൽ നിന്ന് അകറ്റാനുള്ള വഴികളുണ്ട്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ദൗത്യമായ റാപ്പിഡ് അപ്പോഫിസ് മിഷൻ ഫോർ സെക്യൂരിറ്റി ആൻഡ് സേഫ്റ്റി (റാംസെസ്) എന്ന പേരിൽ 2028-ൽ വിക്ഷേപിച്ചേക്കും. ഈ ദൗത്യത്തിൽ‌ ഇന്ത്യയും പങ്കുച്ചേരുമെന്ന് ഇസ്രോ മേധാവി എസ്. സേമനാഥ് അറിയിച്ചു.

140 മീറ്റർ വ്യാസത്തിന് മുകളിലുള്ള വസ്തുക്കളും ഭൂമിയോട് ചേർന്ന് കടന്നുപോകുന്നത് അപകടകരമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. 300 മീറ്ററിൽ കൂടുതലാണ് വ്യാസമെങ്കിൽ ഭൂഖണ്ഡങ്ങളുടെ തകർച്ചയ്‌ക്ക് തന്നെ കാരണമാകും. 10 കിലോമീറ്ററിലധികമാണ് വ്യാസമെങ്കിൽ ഒരുപക്ഷേ ഭൂമിയുടെ നാശത്തിന് തന്നെ കാരണമാകും. 650 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് 10-15 കിലോമീറ്റർ വ്യാസമുള്ള ഒരു ഛിന്നഗ്രഹം മെക്സിക്കോയിൽ ഇടിച്ചതാണ് ഭൂമിയിൽ വിഹരിച്ചിരുന്ന ദിനോസറുകളുടെയും 70 ശതമാനത്തിലേറെ ജീവികളുടെയും വംശനാശത്തിന് കാരണമായത്. 5,00,000 വർഷങ്ങൾക്ക് മുൻപ് മഹാരാഷ്‌ട്രയിലെ ലോനാറിൽ ഉൾക്ക പതിച്ചിരുന്നു. ഇന്ന് അതൊരു ​മഹാ ​ഗർത്ത തടാകമായി നിലകൊള്ളുന്നു.

Tags: asteroidIndian Space Research OrganisationApophisHit on Earth
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies