ഗണേശ വിഗ്രഹ ഘോഷയാത്രയ്ക്ക് നേരെ മതതീവ്രവാദികളുടെ ആക്രമണം; 52 പേരെ കസ്റ്റഡിയിലെടുത്ത് കർണാടക പൊലീസ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗണേശ വിഗ്രഹ ഘോഷയാത്രയ്‌ക്ക് നേരെ മതതീവ്രവാദികളുടെ ആക്രമണം; 52 പേരെ കസ്റ്റഡിയിലെടുത്ത് കർണാടക പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2024, 11:46 am IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: കർണാടകയിൽ മാണ്ഡ്യ ജില്ലയിലെ നാഗമംഗലയിൽ ഗണേശ വിഗ്രഹ ഘോഷയാത്രയ്‌ക്ക് നേരെ മതതീവ്രവാദികൾ ആക്രമണം നടത്തിയ സംഭവത്തിൽ 52 പേരെ കസ്റ്റഡിയിലെടുത്ത് കർണാടക പൊലീസ്. ബദരികൊപ്പാലു ഗ്രാമത്തിൽ നിന്ന് ആരംഭിച്ച ഗണേശയാത്രയ്‌ക്ക് നേരെ പ്രദേശത്തെ മസ്ജിദിൽ നിന്ന് കല്ലേറും ചെരിപ്പേറുമുണ്ടാവുകയായിരുന്നു. സമാധാനപരമായി കടന്നു പോവുകയായിരുന്ന യാത്രയ്‌ക്ക് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെ പ്രദേശത്ത് വലിയ രീതിയിൽ സംഘർഷ സാഹചര്യം ഉടലെടുക്കുകയായിരുന്നു.

ആക്രമണമുണ്ടായതോടെ ഘോഷയാത്രയിൽ പങ്കെടുത്തവർ ഗണേശവിഗ്രഹങ്ങൾ സമീപത്തെ പൊലീസ് സ്റ്റേഷന് മുന്നിൽ സ്ഥാപിക്കുകയും, കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുകയുമായിരുന്നു. അതേസമയം കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഇവരുടെ ബന്ധുക്കൾ പൊലീസ് സ്റ്റേഷന് മുന്നിൽ ഒത്തുകൂടിയിരിക്കുകയാണ്.

കാരണമില്ലാതെയാണ് അറസ്റ്റ് ചെയ്തതെന്നും, തെറ്റ് ചെയ്തിട്ടില്ലെന്നുമാണ് ഇവർ അവകാശപ്പെടുന്നത്. എന്നാൽ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ചോദ്യം ചെയ്യുന്നതിനായി കൊണ്ടുവന്നതാണെന്നും പൊലീസ് അറിയിച്ചു. തെറ്റ് ചെയ്യാത്തവരെ വിട്ടയയ്‌ക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിലവിൽ നാഗമംഗലയിൽ അതീവ ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്.

സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പൊലീസ് സാഹചര്യത്തെ കൈകാര്യം ചെയ്തുവെന്നും കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വർ അവകാശപ്പെട്ടു. ”ഗണേശഘോഷയാത്രയ്‌ക്ക് നേരെ ആരോ കല്ലെറിയുകയായിരുന്നു, സംഭവത്തിൽ 52 പേരെ കസ്റ്റഡിയിലെടുത്തു. നിലവിൽ സംഭവസ്ഥലം പൊലീസ് നിയന്ത്രണത്തിലാണെന്നും” പരമേശ്വർ പറയുന്നു. അതേസമയം സംഭവം അപലപനീയമാണെന്നും, കോൺഗ്രസ് എല്ലായ്പ്പോഴും ഒരു സമുദായത്തെ മാത്രം പ്രീണിപ്പിക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ് ഇത്തരം അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി വിമർശിച്ചു.

 

Tags: Karnataka PoliceFEATURED2Ganpati processioncommunal clashes in Mandya
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies