''അവരുടെ ആവശ്യങ്ങൾ ന്യായമാണ്''; റോഡിലിരുന്ന് പ്രതിഷേധിക്കുന്ന ഡോക്ടർമാർക്ക് ഭക്ഷണവും വെള്ളവും ഉൾപ്പെടെയുള്ള സൗകര്യങ്ങളൊരുക്കി കൊൽക്കത്ത നഗരവാസികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”അവരുടെ ആവശ്യങ്ങൾ ന്യായമാണ്”; റോഡിലിരുന്ന് പ്രതിഷേധിക്കുന്ന ഡോക്ടർമാർക്ക് ഭക്ഷണവും വെള്ളവും ഉൾപ്പെടെയുള്ള സൗകര്യങ്ങളൊരുക്കി കൊൽക്കത്ത നഗരവാസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2024, 01:11 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: കൊൽക്കത്തയിൽ പ്രതിഷേധ സമരം നടത്തുന്ന ഡോക്ടർമാർക്ക് പിന്തുണയുമായി കൊൽക്കത്ത നഗരവാസികൾ. ഡോക്ടർമാരുടെ ആവശ്യങ്ങൾ ബംഗാൾ സർക്കാർ അംഗീകരിക്കാതെ വന്നതോടെ കഴിഞ്ഞ രണ്ട് ദിവസമായി ആരോഗ്യവകുപ്പ് ആസ്ഥാനത്തിന് മുന്നിൽ ഡോക്ടർമാർ പ്രതിഷേധസമരം നടത്തി വരികയാണ്. ഇവിടെ പ്രതിഷേധിക്കുന്നവർക്കാണ് പ്രദേശത്തെ ജനങ്ങൾ ഭക്ഷണവും വെള്ളവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കി നൽകിയത്.

ചൂടിനെ പ്രതിരോധിക്കാൻ ഫാനുകൾ ഉൾപ്പെടെ പ്രദേശവാസികൾ എത്തിച്ച് നൽകിയിട്ടുണ്ട്. ജൂനിയർ ഡോക്ടർമാർക്ക് പിന്തുണയുമായി സീനിയർ ഡോക്ടർമാർ അടക്കമുള്ളവർ സമരവേദിയിൽ എത്തുന്നുണ്ട്. ഇതിന് പുറമെ എല്ലാ വിഭാഗങ്ങളിൽ നിന്നും ഉള്ളവരും ഇവർക്ക് പിന്തുണയുമായി എത്തുന്നുണ്ട്. ജൂനിയർ ഡോക്ടർമാർക്കുള്ള ഭക്ഷണവും വെള്ളവുമായി അൻപത് വയസ്സിന് മുകളിൽ പ്രായമുള്ള ഒരുകൂട്ടം സ്ത്രീകൾ രാവിലെ തന്നെ ഇവിടെ എത്തിയിരുന്നു.

ഇവർ ഭക്ഷണം വിളമ്പി നൽകുന്നതിന്റെ ഉൾപ്പെടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ഇവിടെ പ്രതിഷേധത്തിനിരിക്കുന്ന ഓരോരുത്തരും തങ്ങൾക്കും മക്കളെ പോലെ ആണെന്നും, അവർ കഷ്ടത അനുഭവിച്ച് നല്ല കാര്യത്തിനായി പ്രയത്‌നിക്കുമ്പോൾ അവർക്കായി ഭക്ഷണം ഒരുക്കി നൽകേണ്ടത് തങ്ങളുടെ കടമയാണെന്നും പ്രദേശവാസിയായ മായ റോയ് പറയുന്നു.

ഇതിന് പുറമെ ജാദവ്പൂർ സർവ്വകലാശാല വിദ്യാർത്ഥികളും പ്രതിഷേധത്തിൽ പങ്കെടുക്കുന്ന ഡോക്ടർമാർക്ക് ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കി നൽകിയിരുന്നു. വിവിധ കമ്പനികളിൽ നിന്നുള്ള ജീവനക്കാർ, ഡെലിവറി ബോയ്‌സ് തുടങ്ങിയവരും ഇവർക്ക് ആവശ്യമായ സഹായങ്ങൾ നൽകി വേദിയിലെത്തിയിരുന്നു. കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി ഉറപ്പാകണമെന്നും, ഇനിയൊരിക്കലും ആർക്കും ഇത് സംഭവിക്കാതിരിക്കാൻ തങ്ങളും ഈ പ്രതിഷേധത്തിന്റെ ഭാഗമാവുകയാണെന്ന് സമീപത്തെ ഹൗസിംഗ് സൊസൈറ്റിയിലെ അംഗങ്ങൾ പറയുന്നു.

Tags: KolkataFEATURED2Junior Doctors
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies