ദുരിതാശ്വാസത്തിന്റെ പേരിൽ പണപ്പിരിവ്; യൂത്ത് കോൺ​ഗ്രസ് സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി ജില്ലാ കമ്മിറ്റി; പാർട്ടി പ്രവർത്തകന് സസ്പെൻഷൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദുരിതാശ്വാസത്തിന്റെ പേരിൽ പണപ്പിരിവ്; യൂത്ത് കോൺ​ഗ്രസ് സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി ജില്ലാ കമ്മിറ്റി; പാർട്ടി പ്രവർത്തകന് സസ്പെൻഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2024, 07:47 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: വയനാട് ദുരിതാശ്വാസത്തിന്റെ പേരിൽ പിരിവ് നടത്തി പണം തട്ടിയെന്ന പരാതിയിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകന് സസ്പെൻഷൻ. കോഴിക്കോട് ജില്ലാ നേതൃത്വമാണ് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കികൊണ്ട് ആരോപണ വിധേയനായ പാർട്ടി പ്രവർത്തകനെ സസ്പെൻഡ് ചെയ്തത്. പണപ്പിരിവ് സംബന്ധിച്ച ആരോപണത്തിൽ കഴമ്പുണ്ടെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ അറിയിച്ചു. കോഴിക്കോട് ചേളന്നൂരിലെ പ്രവർത്തകനായ അനസിനെയാണ് സസ്പെൻഡ് ചെയ്തത്.

വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ പേരിൽ കെഎസ്‌യു സംസ്ഥാന സെക്രട്ടറി സനൂജ് കുരുവട്ടൂരിന്റെ നിർദേശ പ്രകാരം യൂത്ത് കോൺ​ഗ്രസ് ചേളന്നൂർ മണ്ഡലം വൈസ് പ്രസിഡന്റ് അശ്വിൻ, കോൺ​ഗ്രസ് പ്രവർത്തകൻ അനസ് എന്നിവരാണ് പിരിവ് നടത്തിയത്. എന്നാൽ ഈ തുക വകമാറ്റി ചെലവഴിച്ചുവെന്നാണ് പരാതി

യൂത്ത് കോൺ​ഗ്രസ് മണ്ഡലം പ്രസിഡന്റ് സംസ്ഥാന അദ്ധ്യക്ഷൻ രാഹൂൽ മാങ്കൂട്ടത്തിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണ കമ്മീഷനെ രൂപീകരിച്ചിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിയുടെ നേതൃത്വത്തിലാണ് കമ്മീഷൻ അന്വേഷണം നടത്തിയത്.

എന്നാൽ, പരാതിയിൽ കഴമ്പില്ലെന്ന് കാണിച്ച് കമ്മീഷൻ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. പിന്നാലെയാണ് കോഴിക്കോട് ഡിസിസി നേതൃത്വം അനസിനെതിരെ നടപടി സ്വീകരിച്ചത്. ഇതോടെ‌ പരാതിയിൽ കഴമ്പില്ലെന്ന് പറഞ്ഞ് തള്ളിയ സംസ്ഥാന നേതൃത്വം വെട്ടിലായിരിക്കുകയാണ്.

Tags: youth congresskoxhikodeVayanadu Landslide
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies