ഹിന്ദു മഠാധിപതിമാരേയും മാഫിയാ തലവന്മാരേയും താരതമ്യം ചെയ്ത് അഖിലേഷ് യാദവ്; ഇൻഡി സഖ്യത്തിന്റെ ഹിഡൻ അജണ്ടയെന്ന് ബിജെപി; വിമർശനം ശക്തം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദു മഠാധിപതിമാരേയും മാഫിയാ തലവന്മാരേയും താരതമ്യം ചെയ്ത് അഖിലേഷ് യാദവ്; ഇൻഡി സഖ്യത്തിന്റെ ഹിഡൻ അജണ്ടയെന്ന് ബിജെപി; വിമർശനം ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2024, 12:39 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: മഠാധിപതിമാരേയും മാഫിയ തലവന്മാരേയും തമ്മിൽ താരതമ്യം ചെയ്ത് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് നടത്തിയ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. സനാതന ധർമ്മത്തെ അവഹേളിക്കുന്നത് പ്രതിപക്ഷ നേതാക്കൾ പതിവാക്കിയിരിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. വോട്ട് ബാങ്ക് രാഷ്‌ട്രീയമാണ് ഇൻഡി സഖ്യത്തിന്റെ രഹസ്യ അജണ്ടയെന്നും, അതിന് വേണ്ടിയാണ് സനാതന ധർമ്മത്തെ ഇപ്രകാരം മോശമായി ചിത്രീകരിക്കുന്നതെന്നും ബിജെപി നേതാവ് ഷെഹ്‌സാദ് പൂനെവാല വിമർശിച്ചു.

” ഡിഎംകെ നേതാക്കൾ പരസ്യമായി സനാതന ധർമ്മത്തെ അവഹേളിച്ചു. ഹിന്ദുക്കളെ അക്രമികളെന്നാണ് കോൺഗ്രസ് മുദ്ര കുത്തിയത്. ഇപ്പോഴിതാ രാമഭക്തരെ കൊന്നുതള്ളിയ സമാജ്‌വാദി പാർട്ടി നേതാവ് പറയുന്നത് ഹിന്ദു സന്യാസിമാരും മഠാധിപതിമാരും മാഫിയകളെപോലെ ആണെന്നാണ്. അവർക്ക് മറ്റ് വിശ്വാസങ്ങളെ കുറിച്ച് ഇപ്രകാരം പറയാൻ ധൈര്യമുണ്ടോ? ഇൻഡി സഖ്യത്തെ സംബന്ധിച്ച് അവർക്ക് ഒരു ലക്ഷ്യം മാത്രമേ ഉള്ളു. ഹിന്ദുക്കളെ താറടിച്ച് കാണിച്ചുകൊണ്ട്, വോട്ട് ബാങ്കിനായി പ്രവർത്തിക്കുക എന്നതാണ്” അവരുടെ രീതിയെന്നും ഷെഹ്‌സാദ് വ്യക്തമാക്കി.

സംസ്ഥാനത്തെ മാഫിയാ തലവന്മാരെ സംരക്ഷിക്കാനാണ് അഖിലേഷ് ശ്രമിക്കുന്നതെന്ന് യുപി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ആരോപിച്ചു. ” മഠങ്ങളും ക്ഷേത്രങ്ങളും പള്ളികളും തമ്മിലുള്ള വ്യത്യാസം സമാജ്‌വാദി പാർട്ടിക്ക് അറിയില്ല. അവർ അധികാരത്തിൽ വന്നപ്പോഴെല്ലാം മാഫിയാ നേതാക്കളെ സംരക്ഷിക്കാനാണ് നോക്കിയിട്ടുള്ളത്. അക്രമികളുടെ സ്തുതിപാഠകരായ ഇക്കൂട്ടർ അവരുടെ ശവക്കല്ലറകൾ സന്ദർശിച്ച് പ്രാർത്ഥനകൾ നടത്തുകയാണെന്നും” അദ്ദേഹം ആരോപിച്ചു.

ഹിന്ദുക്കളേയും മഠാധിപതിമാരേയും അധിക്ഷേപിച്ച് അഖിലേഷ് യാദവ് നടത്തിയ പ്രസ്താവനകൾ അത്യന്തം അപലപനീയമാണെന്ന് ശ്രീ പഞ്ചായത്തി അഖാര ഉദാസിൻ നിർവാണയിലെ മഹന്ത് ദുർഗ ദാസ് പറഞ്ഞു. ഒരു മഠത്തിന്റെ തലവനെ ഗുണ്ടാ നേതാവുമായി ഉപമിക്കുന്നത് അയാളുടെ വിവരമില്ലായ്മയുടെ അടയാളമാണെന്ന് അദ്ദേഹം പറഞ്ഞു. മഠാധിപതിയും മാഫിയയും തമ്മിൽ വ്യത്യാസമില്ലെന്നാണ് അഖിലേഷ് പറയുന്നതെങ്കിൽ ആദ്യം സ്വയം നോക്കുകയാണ് വേണ്ടതെന്ന് ആഗ്രയിലെ ശ്രീ മങ്കമേശ്വര് ക്ഷേത്രത്തിലെ മഹന്ത് യോഗേഷ് പുരി മഹാരാജ് വ്യക്തമാക്കി. ആരുടെ പിതാവാണ് കർസേവകർക്ക് നേരെ വെടിയുതിർക്കാൻ നിർദേശം നൽകിയതെന്നും ആരാണ് ഒരുകൂട്ടം നിരപരാധികളെ കൊന്ന് തള്ളിയതെന്നും അദ്ദേഹം ചോദിച്ചു.

Tags: BJPAkhilesh YadavSanatan DharmaFEATURED2INDI BlocSeer-Mafia Comparison
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies