ലോകം മുഴുവൻ നി​ഗൂഢ സി​ഗ്നൽ; തുടർച്ചയായി 9 ദിവസം; ​ഗവേഷകരെ ഉത്തരംമുട്ടിച്ച 'പ്രകമ്പനം'
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോകം മുഴുവൻ നി​ഗൂഢ സി​ഗ്നൽ; തുടർച്ചയായി 9 ദിവസം; ​ഗവേഷകരെ ഉത്തരംമുട്ടിച്ച ‘പ്രകമ്പനം’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2024, 04:55 pm IST
FacebookTwitterWhatsAppTelegram

2023, സെപ്റ്റംബർ.. ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്ത വിധമുള്ള പ്രകമ്പനമായിരുന്നു ഗവേഷകർ അന്ന് ​അടയാളപ്പെടുത്തിയത്. ലോകത്തെമ്പാടും ഇത് രേഖപ്പെടുത്തിയെന്നതാണ് അസാധാരണമായ മറ്റൊരു കാര്യം. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലുള്ള സീസ്മിക് ആക്ടിവിറ്റി (ഭൂചലനം, പ്രകമ്പനം) ആർട്ടിക് മുതൽ അന്റാർട്ടിക്ക വരെയുള്ള പ്രദേശങ്ങളിലുണ്ടായി. ലോകം മുഴുവൻ അനുഭവപ്പെട്ട ഈ ‘നി​ഗൂഡ സി​ഗ്നൽ’ സാധാരണ രേഖപ്പെടുത്തുന്ന ഭൂചലനങ്ങളിൽ നിന്ന് ഏറെ വിഭിന്നമായിരുന്നു. വൈബ്രേഷന് സമാനമായുള്ള ‘ആ ചലനം’ രാവും പകലും ഒമ്പത് ദിവസത്തോളം തുടർന്നു.

ഇതെന്താണെന്ന് തിരിച്ചറിയാതെ ഗവേഷകർ ആശയക്കുഴപ്പത്തിലായി. ഈ നി​ഗൂഢ സി​ഗ്നലിനെ യുഎസ്ഒ വിഭാ​ഗത്തിൽ അവർ ഉൾപ്പെടുത്തി. തിരിച്ചറിയാൻ സാധിക്കാത്ത ഭൂചലനങ്ങളെയും പ്രകമ്പനങ്ങളെയുമാണ് യുഎസ്ഒ (unidentified seismic object) എന്ന് വിളിക്കുന്നത്. ​ഗവേഷണങ്ങൾക്കൊടുവിൽ പ്രകമ്പനത്തിന്റെ സ്രോതസ്സ് ശാസ്ത്രജ്ഞർ കണ്ടെത്തി. ​ഗ്രീൻലാൻഡിലെ ഉൾപ്രദേശമായ ഡിക്സൺ ജോർഡ് (Dickson Fjord) എന്ന സ്ഥലത്ത് സംഭവിച്ച ഭീമൻ ഉരുൾപ്പൊട്ടലായിരുന്നു പ്രകമ്പനത്തിന്റെ തുടക്കം.

10,000 ഒളിമ്പിക് സ്വിമ്മിം​ഗ് പൂളുകൾ നിറയ്‌ക്കാൻ പാകത്തിലുള്ള കല്ലും ഐസും ആ പ്രദേശത്തേക്ക് കുത്തിയൊലിച്ച് വന്നിരുന്നു. ഉരുൾപൊട്ടലിന്റെ ആഘാതത്തിൽ ലണ്ടനിലെ ബി​ഗ് ബെൻ എന്ന സ്ഥലത്ത് 200 മീറ്റർ പൊക്കത്തിലുള്ള മെ​ഗാ സുനാമി രണ്ടുപ്രാവശ്യം റിപ്പോർട്ട് ചെയ്തു. ആ​ഗോളതാപനം കാരണം ഹിമാനി ഉരുകാൻ തുടങ്ങിയതാണ് ഡിക്സൺ ജോർഡിൽ വൻ ഉരുൾപൊട്ടലിലേക്ക് നയിച്ചതെന്നും ശാസ്ത്രജ്ഞർ കണ്ടെത്തി. കൂടാതെ ഉരുൾപൊട്ടലിന്റെ ഫലമായി ഡിക്സൺ ജോർഡിലെ തീരമേഖലയിൽ സ്റ്റാൻഡിം​ഗ് വേവ്സ് അഥവാ സീഷെകൾ രൂപപ്പെട്ടതാണ് ലോകത്തിന്റെ വിവിധയിടങ്ങളിൽ പ്രകമ്പനത്തിന് കാരണമായതെന്നും ​ഗവേഷകർ തിരിച്ചറിഞ്ഞു.

​ആ​ഗോളതാപനം വിവിധ പ്രകൃതിദുരന്തങ്ങൾക്ക് കാരണമാകുമെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി. ക്രയോസ്ഫിയർ, ഹൈഡ്രോസ്ഫിയർ, ലിതോസ്ഫിയർ എന്നിങ്ങനെ വിവിധ ഭൗമ മണ്ഡലങ്ങൾക്കിടയിൽ ആഘാതങ്ങളുണ്ടാകുന്നതിനും വെള്ളത്തിന്റെ പെട്ടെന്നുള്ള കുത്തൊഴുക്കിനും ആ​ഗോളതാപനം ഇടയാക്കുമെന്ന് ജേർണൽ സയൻസിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ഏതാനും ​ദശാബ്ദങ്ങളായി ആ​ഗോളതാപനം കാരണം വലിയ പ്രത്യാഘാതങ്ങളാണ് ഭൂമിയിലുണ്ടാകുന്നത്. ഭീമൻ ഹിമാനികൾ ഉരുകിയൊലിച്ച് കട്ടികുറഞ്ഞതായാണ് റിപ്പോർട്ട്. ഹിമാനികൾ അലിഞ്ഞ് ഒടുവിൽ തകർന്നുവീണാൽ ഭൂമിയിൽ പലയിടത്തും പ്രകമ്പനങ്ങളുണ്ടാകും. ​കാലാവസ്ഥാ വ്യതിയാനം അധികരിക്കുന്നത് ഭൂമിയിലെമ്പാടും പലവിധത്തിലുള്ള സീസ്മിക് വേവ്സ് ഉണ്ടാകുന്നതിനും കാരണമാകും. ആ​ഗോളതാപനം രൂക്ഷമായാൽ ലോകത്ത് പ്രകൃതിദുരന്തങ്ങൾ വർദ്ധിക്കുമെന്നും അപ്രതീക്ഷിതമായ വിപത്തുകൾ റിപ്പോർട്ട് ചെയ്യുമെന്നും ​ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

Tags: seismic activityEarthquakeTsunamiGlobal Warmingmysterious signal
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies