മഹീന്ദ്ര സൂപ്പർ ലീഗ് കേരള; മലബാർ ഡെർബിക്ക് മഞ്ചേരി സ്റ്റേഡിയം; ആരാധകപ്പോരിന് ഒരുങ്ങി അൾട്രാസും ബീക്കൺസ് ബ്രിഗേഡും
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Football

മഹീന്ദ്ര സൂപ്പർ ലീഗ് കേരള; മലബാർ ഡെർബിക്ക് മഞ്ചേരി സ്റ്റേഡിയം; ആരാധകപ്പോരിന് ഒരുങ്ങി അൾട്രാസും ബീക്കൺസ് ബ്രിഗേഡും

Janam Web Desk by Janam Web Desk
Sep 13, 2024, 10:13 pm IST
FacebookTwitterWhatsAppTelegram

മഞ്ചേരി: മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിലെ കോഴിക്കോടും മലപ്പുറവുമായുളള പോരാട്ടത്തിന് കാത്തിരിക്കുകയാണ് മഞ്ചേരി പയ്യനാട് സ്റ്റേഡിയം. രാത്രി ഏഴിനാണ് പെരുംപോരാട്ടത്തിന്റെ കിക്കോഫ്. ഫുട്‌ബോൾ ഭ്രാന്തൻമാർക്ക് പേരുകേട്ട നാട്ടിൽ മൈതാനത്തെ വീറിനൊപ്പം ഗ്യാലറിയിലും വാശി നുരയുമെന്നതാണ് മത്സരത്തെ ശ്രദ്ധേയമാക്കുന്നത്. ഇരുടീമുകൾക്കും വമ്പൻ ഫാൻ ബെയ്‌സുള്ളതിനാൽ ഗാലറി നിറഞ്ഞൊഴുകും. ടിക്കറ്റ് വിൽപ്പന ഓൺലൈനിലും ഓഫ്‌ലൈനിലും തകർക്കുകയാണ്.

ഹോം ടീമായ മലപ്പുറം എഫ്‌സിയുടെ ആരാധക സംഘം ‘അൾട്രാസ്’ മത്സരത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. കാണികളെ എത്തിക്കാൻ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹനസൗകര്യം ഉൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട് അൾട്രാസ്. സർപ്രൈസ് ആഘോഷങ്ങളും ഗ്യാലറിയിൽ നടക്കുമെന്ന് ഉറപ്പ്. കലൂർ സ്റ്റേഡിയത്തിൽ ഉദ്ഘാടന മത്സത്തിൽ മലപ്പുറവും കൊച്ചിയും ഏറ്റുമുട്ടിയപ്പോൾ മലപ്പുറത്ത് നിന്ന് കൊച്ചിയിൽ എത്തിയ ആരാധകരെ കാണികൾ മറന്നിട്ടുണ്ടാവില്ല.

‘ബീക്കൺസ് ബ്രിഗേഡ്’ എന്ന കാലിക്കറ്റ് എഫ്‌സിയുടെ ആരാധകപ്പടയും ചില്ലറക്കാരല്ല. വനിതാ ആരാധകരെ ഉൾപ്പടെ ആയിരങ്ങളെ ഗ്യാലറിയിൽ എത്തിക്കാനുളള ഒരുക്കത്തിലാണ് അവരും. യൂറോപ്യൻ ഫുട്‌ബോളിന്റെ പരിചയസമ്പത്തുള്ള ഇയാൻ ആൻഡ്രൂ ഗിലാൻ ഒരുക്കുന്ന കാലിക്കറ്റ് എഫ്‌സി ആദ്യമത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസിനോട് 1-1 ന് സ്വന്തം ഗ്രൗണ്ടിൽ സമനില വഴങ്ങിയിരുന്നു. കിരീട നേട്ടത്തിലേക്ക് കണ്ണെറിയുന്ന മലബാറിന്റെ തലസ്ഥാന നഗരിയിൽ നിന്നുള്ള ടീമിന് രണ്ടാം മത്സരം ജയിക്കാതെ വയ്യ. അതിനാൽ പയ്യനാട്ടെ യുദ്ധം ജയിക്കാൻ എല്ലാ പടക്കോപ്പുകളും അവർ പുറത്തെടുക്കുമെന്ന് ഉറപ്പാണ്.

കേരളത്തിന്റെ സന്തോഷ് ട്രോഫി നായകൻ ജിജോ ജോസഫ് നായകന്റെ ആം ബാൻഡ് അണിയുന്ന ടീമിൽ വിശാൽ, ഹക്കു, ഗനി, ബ്രിട്ടോ, അഷ്‌റഫ് തുടങ്ങിയ നാട്ടുകരുത്തും പടവെട്ടും. വിദേശതാരങ്ങൾക്കൊപ്പം ഇന്ത്യൻ ഫുട്‌ബോളിന്റെ നഴ്‌സറിയായ നോർത്ത് ഈസ്റ്റ് ബൂട്ടുകളും ടീമിന്റെ വജ്രായുധങ്ങളാണ്.

ഫോഴ്സ കൊച്ചിയെ അവരുടെ തട്ടകത്തിൽ രണ്ടുഗോളുകൾക്ക് കശാപ്പ് ചെയ്താണ് മലപ്പുറം എഫ്‌സി സൂപ്പർ ലീഗ് കേരളയിൽ തുടങ്ങിയത്. രണ്ടാം മത്സരവും ജയിച്ച് പോയിന്റ് പട്ടികയിൽ പോൾ പോസിഷനിൽ തുടരാനാവും ഇന്ത്യൻ താരം അനസ് എടത്തൊടിക നയിക്കുന്ന മലപ്പുറം പടയുടെ ലക്ഷ്യം. കോച്ച് ജോൺ ഗ്രിഗറി തന്ത്രങ്ങൾ ഒരുക്കുന്ന മലപ്പുറം എഫ്സിയിൽ നാട്ടുകാർക്ക് പ്രിയങ്കരായ മിഥുൻ, ഫസലു, റിസ്വാൻ അലി, അജയ്, ജാസിം തുടങ്ങിയവർ ബൂട്ടുകെട്ടും. ഒപ്പം ഐ ലീഗ് സ്റ്റാർ അലക്‌സ് സാഞ്ചസ്, ബാർബോസ തുടങ്ങിയ വിദേശ താരങ്ങളും കളിക്കും.

ഒളിമ്പ്യൻ റഹ്‌മാൻ, എൻ എം നജീബ്, പ്രേംനാഥ് ഫിലിപ്പ്, സേതുമാധവൻ തുടങ്ങിയ ഇതിഹാസ താരങ്ങളുടെ ഓർമ്മകൾ കരുത്താക്കി കാലിക്കറ്റ് എഫ്‌സി പടക്കളത്തിൽ ഇറങ്ങുമ്പോൾ മലപ്പുറം എഫ്‌സിക്കുമുണ്ട് അതിനൊപ്പം നിൽക്കുന്ന പാരമ്പര്യം. ഇന്ത്യക്കും പാകിസ്താനും കളിച്ച മൊയ്തീൻ കുട്ടിമാർ, എംആർസി അബൂബക്കറും കൊറ്റനും കുഞ്ഞനും. ഒപ്പം ശറഫലിയും ജാബിറും നയിച്ച പോരാട്ടങ്ങളും മലപ്പുറം എഫ്‌സിക്കും കരുത്താവും.

ആരാധകക്കരുത്തിലും താരസമ്പത്തിലും ഒപ്പത്തിനൊപ്പം നിൽക്കുന്ന രണ്ട് ടീമുകളും കളിക്കളത്തിൽ ഏറ്റുമുട്ടുമ്പോൾ ആവേശം വാനോളം ഉയരുമെന്ന കാര്യത്തിൽ തർക്കമില്ല.

ടിക്കറ്റ് ബുക്കിംഗ്

പേടിഎംവഴിയാണ് മത്സരത്തിന്റെ ടിക്കറ്റ് ബുക്കിംഗ്. മത്സര ദിവസം സ്റ്റേഡിയത്തിലും ടിക്കറ്റ് ലഭ്യമാണ്.

തത്സമയ സംപ്രേഷണം

മത്സരങ്ങളുടെ തത്സമയ സംപ്രേഷണം സ്റ്റാർ സ്‌പോർട്‌സ് 1ൽ, വെബ്‌സ്ട്രീമിങ് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും ലഭിക്കും

Tags: മലപ്പുറം എഫ്‌സികാലിക്കറ്റ് എഫ്‌സിബീക്കൺസ് ബ്രിഗേഡ്അൾട്രാസ്ആരാധക സംഘം
ShareTweetSendShare

More News from this section

ലംബോർ​ഗിനി കത്തിയമർന്നു, ജോട്ടയ്‌ക്കൊപ്പം സഹോദരനെയും തീയെടുത്തു; സ്വപ്നങ്ങൾ പൊലിഞ്ഞ അപകടത്തിന്റെ ശേഷിപ്പുകൾ

ലിവർപൂളിന്റെ പോർച്ചു​ഗീസ് താരം ഡിയോ​ഗോ ജോട്ട അന്തരിച്ചു; നടുങ്ങി ഫുട്ബോൾ ലോകം

രോഗം മൂർച്ചിച്ചു, എംബാപ്പെ ആശുപത്രിയിൽ! റയൽ മാഡ്രിഡിന് തിരിച്ചടി, ക്ലബ് ലോകകപ്പ് നഷ്ടമായേക്കും

തലയ്‌ക്കല്ലടാ… പന്തിൽ! കൊളംബിയൻ താരത്തെ ചവിട്ടി വീഴ്‌ത്തി എൻസോ ഫെർണാണ്ടസ്, വീഡിയോ

ഇനിയൊരു ലോകകപ്പിന് ബാല്യമുണ്ടെന്ന് തെളിയിച്ച 40-കാരൻ; മൂന്നാം അന്താരാഷ്‌ട്ര കിരീടം നെറുകിൽ ചൂടി പോർച്ചു​ഗൽ

തലമുറകളുടെ പോരാട്ടം! നേഷൻസ് ലീ​ഗ് കലാശപോരിൽ പറങ്കിപ്പടയ്‌ക്ക് എതിരാളി സ്പെയ്ൻ

Latest News

ആറന്മുളയില്‍ ഹോട്ടലുടമ ജീവനൊടുക്കിയതിനു കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗമെന്ന് ആരോപണം

8 മാറ്റങ്ങളോടെ പുതിയ പതിപ്പ് ; ജാനകി V/s സ്റ്റേറ്റ് ഓഫ് കേരളയ്‌ക്ക് പ്രദർശനാനുമതി

വ്യോമയാന മേഖലയ്‌ക്ക് പുതിയ മുതൽക്കൂട്ട്; നവി മുംബൈ വിമാനത്താവളം ഉടൻ യാഥാർത്ഥ്യമാവും, നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി ദേവേന്ദ്ര ഫഡ്നാവിസ്

ശരീരത്തിനകത്ത് പ്രാണികൾ, അവയവങ്ങൾ കറുത്തു, മസ്തിഷ്കം പൂർണമായും അഴുകിയ നിലയിൽ; പാക് നടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

വീണ്ടും കാലവർഷം സജീവമാകുന്നു; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

മയക്കുമരുന്ന് ക്യാപ്സൂളുകളാക്കി വയറ്റിലാക്കി, നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശദമ്പതികൾ പിടിയിൽ, വിഴുങ്ങിയത് 50 ക്യാപ്സ്യൂളുകൾ

What Is Drowning?

പരിശീലന നീന്തൽ കുളത്തിൽ‌ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

“പാരമ്പര്യവും ശക്തിയും കൂടെ വേണം”; സാരി ധരിച്ച് ‘കിളിമഞ്ചാരോ’ കൊടുമുടി കീഴടക്കി യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies