മനുഷ്യ രക്തം കൊണ്ടല്ല ഹോളി കളിക്കേണ്ടതെന്ന് തൃണമൂൽ മനസിലാക്കണം; ബംഗാളിൽ നടക്കുന്നത് ജനങ്ങളും മുഖ്യമന്ത്രിയും തമ്മിലുള്ള ധ്രുവീകരണം: സിവി ആനന്ദ ബോസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മനുഷ്യ രക്തം കൊണ്ടല്ല ഹോളി കളിക്കേണ്ടതെന്ന് തൃണമൂൽ മനസിലാക്കണം; ബംഗാളിൽ നടക്കുന്നത് ജനങ്ങളും മുഖ്യമന്ത്രിയും തമ്മിലുള്ള ധ്രുവീകരണം: സിവി ആനന്ദ ബോസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2024, 09:42 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ഗുണ്ടാരാജ് എന്നത് ബംഗാളിലെ രാഷ്‌ട്രീയ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയെന്ന് ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്. ക്രമസമാധാന പാലനത്തിൽ സംസ്ഥാനത്ത് ഗുരുതര വീഴ്ച സംഭവിച്ചു. ബംഗാളിൽ ഒരു വശത്ത് മുഖ്യമന്ത്രിയും മറുവശത്ത് ജനങ്ങളും എന്ന തരത്തിൽ ധ്രുവീകരണം നടന്നതായും സിവി ആനന്ദ ബോസ് പറഞ്ഞു. ജനം ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

” അതി ദാരുണമായ സംഭവമാണ് ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്നത്. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഈ ദാരുണ സംഭവം. ഇതിന് പുറമെ നിരവധി ആക്രമണങ്ങൾ തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. വനിതകൾ മുഖ്യമന്ത്രിയാകുന്നത് എല്ലാവർക്കും സന്തോഷമുള്ള കാര്യമാണ്. എന്നാൽ പുരാണങ്ങളിലെ താടകയെയും, മന്ഥരയേയും ഓർമ്മപ്പെടുത്തുന്ന ഭരണമാണ് മമത ബംഗാളിൽ നടത്തുന്നത്.”- സിവി ആനന്ദ ബോസ് പറഞ്ഞു.

ബംഗാളിൽ ധ്രുവീകരണം നടന്നിരിക്കുകയാണ്. ജനപക്ഷത്ത് നിൽക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഴിമതിയും അക്രമവും നടത്തുന്ന മുഖ്യമന്ത്രിയുമായി വേദി പങ്കിടില്ലെന്ന് പറഞ്ഞതിന് പിന്നിലും ഇത് തന്നെയാണ് കാരണമെന്നും ആനന്ദ ബോസ് പറഞ്ഞു. അപരാജിത 2024 രാഷ്‌ട്രപതിക്ക് വിടാനുണ്ടായ സാഹചര്യവും ആനന്ദ ബോസ് വ്യക്തമാക്കി. കേന്ദ്ര നിയമങ്ങൾക്ക് അനുസൃതമായാണ് സംസ്ഥാനങ്ങളിൽ നിയമങ്ങൾ പാസാക്കുന്നത്. എന്നാൽ ബംഗാളിൽ ഇതിൽ നിന്നെല്ലാം വിപരീതമായാണ് ചെയ്യുന്നത്.

അപരാജിത 2024 എന്ന പേരിൽ നിയമങ്ങൾ പാസാക്കിയെങ്കിലും പേരിലെ പുതുമ ഉള്ളടക്കത്തിലില്ല. മഹാരാഷ്‌ട്ര, ആന്ധ്രാ പ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ പാസാക്കിയ നിയമങ്ങളിലെ ഉള്ളടക്കങ്ങൾ കട്ടെടുത്ത പോലെയായിരുന്നു. സംസ്ഥാനങ്ങൾ നടപ്പിലാക്കുന്ന ബിൽ കേന്ദ്ര നിയമങ്ങൾക്ക് എതിരല്ലെന്ന് തീരുമാനിക്കേണ്ടത് രാഷ്‌ട്രപതിയാണ്. അതിനാലാണ് ബിൽ രാഷ്‌ട്രപതിക്കയച്ചതെന്നും അദ്ദേഹം പറഞ്ഞു. അന്നും ഇന്നും ബംഗാളിനോട് തുറന്ന മനസാണ് തനിക്കുള്ളതെന്നും എന്നാൽ മമത ബാനർജിയുടെ ഭരണഘടനാ വിരുദ്ധമായ പ്രവർത്തനങ്ങളാണ് ബംഗാളിൽ ക്രമ സമാധാനം തകർക്കുന്നതെന്നും ആനന്ദ ബോസ് വ്യക്തമാക്കി.

അക്രമ രാഷ്‌ട്രീയമാണ് ബംഗാളിൽ നടക്കുന്നത്. രക്തം കൊണ്ടല്ല ഹോളി കളിക്കേണ്ടത്. അക്രമ രാഷ്‌ട്രീയത്തിന്റെ പൂർണ ഉത്തരവാദിത്വം മമത ബാനർജിക്കാണെന്ന് ഉറപ്പുള്ളതിനാലാണ് ശക്തമായ നിലപാടുകൾ സ്വീകരിക്കുന്നത്. അക്രമവും അഴിമതിയും ഒഴിവാക്കി സുതാര്യമായ തെരഞ്ഞെടുപ്പാണ് ബംഗാളിനാവശ്യമെന്നും ആനന്ദ ബോസ് വ്യക്തമാക്കി.

Tags: CV Ananda BoseSlams TMC
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies