അവൻ കഞ്ചാവ് നിർത്തിയോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്; ആ പ്രായത്തിൽ ഉണ്ടായിരുന്നിരിക്കാം, അതിന് ഷെയ്നിനെ നാണം കെടുത്തേണ്ട കാര്യമില്ല: സാന്ദ്ര തോമസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അവൻ കഞ്ചാവ് നിർത്തിയോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്; ആ പ്രായത്തിൽ ഉണ്ടായിരുന്നിരിക്കാം, അതിന് ഷെയ്നിനെ നാണം കെടുത്തേണ്ട കാര്യമില്ല: സാന്ദ്ര തോമസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2024, 12:13 pm IST
Facebook
Twitter
WhatsAppTelegram

തന്റെ ചെയ്തികളുടെ പേരിൽ നിരവധി വിവാദങ്ങളും വിലക്കുകളും നേരിടേണ്ടിവന്ന നടനാണ് ഷെയ്ൻ നിഗം. പ്രത്യേകിച്ച് ലഹരി ഉപയോഗവും മാന്യമല്ലാത്ത പെരുമാറ്റവും. ഷെയ്നിനെ കൊണ്ട് പൊറുതിമുട്ടിയ നിർമ്മാതാക്കൾ തന്നെയാണ് നടനെതിരെ രംഗത്തുവന്നത്. താരം കഞ്ചാവ് ഉപയോഗിക്കുന്നുണ്ട് എന്നതായിരുന്നു പ്രധാന ആരോപണം. ഇപ്പോഴിതാ, ഷെയ്ൻ നിഗത്തിന്റെ പ്രവർത്തികളെ ന്യായീകരിക്കുകയാണ് നിർമാതാവ് സാന്ദ്ര തോമസ്. ഒരു പ്രായത്തിൽ തെറ്റുകൾ ചെയ്തെന്ന് കരുതി പൊതുസമൂഹത്തെ അറിയിച്ചുകൊണ്ടുള്ള നടപടി ശരിയല്ലെന്നാണ് സാന്ദ്ര തോമസിന്റെ വാദം. ഒരു ഓൺലൈൻ മാധ്യമത്തിൽ നൽകിയ അഭിമുഖത്തിലാണ് നടനെ ന്യായീകരിച്ച് സാന്ദ്ര തോമസ് സംസാരിച്ചത്.

“ബുദ്ധിയുള്ള ആർക്കും മനസ്സിലാകുന്ന ഒരു കാര്യമാണ്. എത്രയോ നടന്മാർക്കെതിരെ എന്തെല്ലാം പ്രശ്നങ്ങൾ വരുന്നു. ഇതെല്ലാം പൊതുസമൂഹത്തിലേക്ക് എത്താറുണ്ടോ. ഞാൻ തന്നെ പരാതികൾ നൽകിയിട്ടുണ്ട്. ഇതൊന്നും പുറത്തേക്ക് വന്നില്ല. എന്തുകൊണ്ട് ഷെയ്ൻ നിഗത്തിന്‍റെ മാത്രം കേസ് ഒരു വലിയ പ്രസ്മീറ്റ് നടത്തി അറിയിച്ചു. കത്ത് ലീക്കായി. നമ്മൾ സംഘടനയ്‌ക്ക് നൽകുന്ന ഒരു കത്ത് എങ്ങനെയാണ് ലീക്കാവുന്നത്”.

“ഒരു കുടുംബത്തിൽ തീർക്കേണ്ട കാര്യം കുടുംബത്തിൽ തന്നെ തീർക്കണം. നാട്ടുകാരെ വിളിച്ചുകൂട്ടി നാട്ടുകൂട്ടം ചേർന്ന് അവിടെ ഇരുത്തിയല്ല പരിഹാരം ഉണ്ടാക്കേണ്ടത്. പൊതുസമൂഹത്തിന്റെ മുൻപിൽ അവരെ നാണം കെടുത്തേണ്ട കാര്യമില്ല. അവർ ചെയ്തത് അവർക്ക് തെറ്റാണെന്ന് മനസ്സിലായാൽ മതി. മാധ്യമങ്ങളെ വിളിച്ചുകൂട്ടി ഷെയ്ൻ കഞ്ചാവാണെന്ന് പറഞ്ഞു. അവൻ കഞ്ചാവ് നിർത്തിയോ, ഇപ്പോൾ എങ്ങനെയുണ്ട് എന്നാണ് ഷെയ്നിനെ പറ്റി എല്ലാവർക്കും അറിയേണ്ടത്. കാരണം എല്ലാവരുടെയും മനസ്സിൽ അവന്റെ ഇമേജ് അതായി മാറി”.

“മകന്റെ പ്രായമുള്ള ഒരു പയ്യൻ. പ്രായമനുസരിച്ച് സ്വഭാവം മാറി മാറി വന്നേക്കാം. അവന്റെ ഒരു പ്രായത്തിൽ ചിലപ്പോൾ അങ്ങനെ ഉണ്ടായിരുന്നിരിക്കാം. അത് മാറാനുള്ള ഒരു സമയം കൊടുക്കേണ്ട. ഇവിടെ ആർക്കാണ് ഇതെല്ലാം ഉണ്ടാവാതെ ഇരുന്നിട്ടുള്ളത്. അന്ന് ഷെയ്ൻ കഞ്ചാവാണെന്ന് പറഞ്ഞ് പ്രസ് മീറ്റ് വിളിച്ചത് ഒരു ശരിയായ നടപടിയായി എനിക്ക് തോന്നിയിട്ടില്ല. ഇത് ഞാൻ അന്നും പറഞ്ഞിട്ടുണ്ട്”-സാന്ദ്ര തോമസ് പറഞ്ഞു.

Tags: sandra thomas
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies