വാഴയിലയിൽ സദ്യ കഴിക്കണമെങ്കിൽ കൈ പൊളളും: ഇല ഒന്നിന് എട്ട് രൂപ വരെ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാഴയിലയിൽ സദ്യ കഴിക്കണമെങ്കിൽ കൈ പൊളളും: ഇല ഒന്നിന് എട്ട് രൂപ വരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2024, 08:30 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഓണമെന്നാൽ മലയാളിയുടെ മനസിൽ ആദ്യം ഓടിയെത്തുന്നത് സദ്യയാണ് . നല്ല നാടൻ വാഴയിലയിൽ തൊടുകറികളും തുമ്പപ്പൂ ചോറും പഴവും പപ്പടവുമൊക്കെ വിളമ്പുമ്പോൾ തന്നെ നാവിൽ രുചിയൂറും. തൊടുകറികൾ നൂറ്റിയെട്ട് ഉണ്ടെങ്കിലും സദ്യ കെങ്കേമമാകണമെങ്കിൽ മലയാളിക്ക് ഇല തന്നെ വേണം, അതും നല്ല തൂശനില. പക്ഷെ ഇത്തവണ മലയാളിയുടെ കൈ പൊളളുന്ന വിലയാണ് വാഴയിലയ്‌ക്ക്.

വാഴകൃഷിയും മലയാളിയുടെ കൃഷിയിടങ്ങളിൽ നിന്ന് പടിയിറങ്ങിയതോടെ ഓണക്കാലത്ത് വാഴയിലയ്‌ക്ക് കടകളിൽ വലിയ ഡിമാന്റാണ്. ഓണത്തിന് വാഴയിലയുടെ വില കേട്ടാൽ വാഴ വച്ചാൽ മതിയായിരുന്നുവെന്ന് മലയാളി ചിന്തിച്ചാലും അതിശയിക്കാനില്ല.
നാടൻ ഇല കിട്ടാതായതോടെ കൂടുതലും തമിഴ്‌നാട്ടിൽ നിന്നുള്ള ഇലകളാണ് ഓണക്കാലത്ത് വിപണിയിലെത്തുന്നത്. കേരളത്തിലെ ഓണവിപണി തമിഴ്‌നാട്ടിലെ വാഴകർഷകർക്ക് ഒരു പ്രധാന വരുമാനമാർഗവുമാണ്.

ഹോട്ടലുകളും കാറ്ററിങ് യൂണിറ്റുകളും ഓണസദ്യ ഏറ്റെടുത്തതോടെ ഇലകളുടെ ഡിമാന്റും ഉയർന്നിട്ടുണ്ട്. ഇതാണ് വില ഉയരാനുളള ഒരു കാരണം. വീടുകളിൽ ഓണ ദിവസങ്ങളിൽ സദ്യ വിളമ്പാൻ പത്തും ഇരുപതും ഇരുപത്തിയഞ്ചും ഇലകളായി വാങ്ങിക്കൊണ്ടുപോകുന്നവരും ഇത്തവണ കൂടുതലാണെന്ന് കച്ചവടക്കാർ പറയുന്നു.

ഓണസദ്യയ്‌ക്കായി ഇല വാങ്ങാൻ വരുന്നവർക്ക് കേടായതും കീറിയതുമായ ഇലകൾ മാറ്റി നല്ലത് മാത്രം തിരഞ്ഞാണ് കൊടുക്കുന്നത്. അതുകൊണ്ടാണ് എട്ട് രൂപ വരെ ഈടാക്കുന്നത്. സാധാരണ ഇലകളാണെങ്കിൽ അത്രയും വില വരില്ലെന്നും കച്ചവടക്കാർ പറയുന്നു. ഉത്രാടപ്പാച്ചിലിലാണ് ഏറ്റവും കൂടുതൽ കച്ചവടം. തിരുവോണദിനം ഉച്ചവരെയും പിറ്റേന്നും അത് തുടരും.

തെക്കൻ കേരളത്തിലെ വിപണികളിൽ കേരളത്തിൽ കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നാണ് വാഴയില കൂടുതലായി വരുന്നത്. തമിഴ്‌നാട്ടിൽ തൂത്തുക്കുടി, കോയമ്പത്തൂർ, തേനി എന്നിവിടങ്ങളിൽ നിന്നും കർണാടക അതിർത്തിയിൽ സത്യമംഗലത്ത് നിന്നും ഇലകളെത്തുന്നുണ്ട്.

Tags: Onasadhyabanana Leafഓണസദ്യവാഴകൃഷിവാഴയില
Share
Tweet
SendShare

More News from this section

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies