ആവശ്യങ്ങൾ പൂർണതോതിൽ അംഗീകരിക്കുന്നത് വരെ സമരം അവസാനിപ്പിക്കില്ല; മമത ബാനർജിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തണമെന്ന ആവശ്യവുമായി ഡോക്ടർമാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആവശ്യങ്ങൾ പൂർണതോതിൽ അംഗീകരിക്കുന്നത് വരെ സമരം അവസാനിപ്പിക്കില്ല; മമത ബാനർജിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തണമെന്ന ആവശ്യവുമായി ഡോക്ടർമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2024, 10:30 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ബംഗാൾ സർക്കാർ തങ്ങളുടെ ആവശ്യങ്ങളെല്ലാം പൂർണ തോതിൽ അംഗീകരിക്കുന്നത് വരെ പ്രതിഷേധസമരം തുടരുമെന്ന് ജൂനിയർ ഡോക്ടർമാർ. മുഖ്യമന്ത്രി മമത ബാനർജിയുമായി നടത്തിയ ചർച്ചയിൽ ഡോക്ടർമാർ തങ്ങളുടെ അഞ്ച് ആവശ്യങ്ങളാണ് മുന്നോട്ട് വച്ചത്. ഇതിൽ മൂന്നെണ്ണം സർക്കാർ അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിൻ പ്രകാരം കൊൽക്കത്തയിൽ പുതിയ പൊലീസ് കമ്മീഷണറെ നിയമിക്കുകയും, ആരോഗ്യവകുപ്പിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ സ്ഥാനത്ത് നീക്കുകയും ചെയ്തിരുന്നു.

ഇപ്പോഴത്തെ നീക്കങ്ങൾ സമരത്തിന്റെ ഭാഗികവിജയമെന്നാണ് ജൂനിയർ ഡോക്ടർമാർ പറയുന്നത്. അതേസമയം ജൂനിയർ ഡോക്ടർമാരുടെ ആവശ്യങ്ങളിൽ 99 ശതമാനവും അംഗീകരിച്ചതായി മുഖ്യമന്ത്രി മമത ബാനർജി അവകാശപ്പെടുന്നു. എന്നാൽ മറ്റ് ആവശ്യങ്ങൾ കൂടി ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രിയുമായി മറ്റൊരു കൂടിക്കാഴ്ച കൂടി ആവശ്യമാണെന്നും, ഈ ആവശ്യം ഉന്നയിച്ച് ചീഫ് സെക്രട്ടറി മനോജ് പന്തിന് സന്ദേശം കൈമാറുമെന്നും ഡോക്ടർമാരുടെ യോഗം തീരുമാനിച്ചു. കൊൽക്കത്ത പൊലീസ് കമ്മീഷണർ വിനീത് ഗോയലിന് നീക്കം ചെയ്തതിന് പുറമെ ആരോഗ്യ വകുപ്പ് സെക്രട്ടറി എൻ എസ് നിഗമിനെയും സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടിരുന്നു.

ആശുപത്രികളിൽ ഡോക്ടർമാരുടെ സുരക്ഷ സംബന്ധിച്ച് നടപ്പാക്കുന്ന കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു. ആശുപത്രികളിൽ ഡോക്ടർമാരുടെ സുരക്ഷയ്‌ക്കായി സർക്കാർ ചെലവഴിക്കുമെന്ന് പറഞ്ഞ 100 കോടി രൂപ എപ്രകാരമാണ് സംസ്ഥാനം ചെലവഴിക്കാൻ പോകുന്നതെന്ന കാര്യം തങ്ങളെ അറിയിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ടാസ്‌ക് ഫോഴ്‌സിനെ രൂപീകരിക്കണം, വിദ്യാർത്ഥി സംഘടനകളുടെ തെരഞ്ഞെടുപ്പ് നടത്തണം, ഓരോ ആശുപത്രികളിലും ആരോഗ്യസ്ഥാപനങ്ങളിലും ജൂനിയർ ഡോക്ടർമാരുടെ കൂടി പ്രാതിനിധ്യം ഉറപ്പാക്കണം എന്ന ആവശ്യങ്ങളും ഇവർ മുന്നോട്ട് വയ്‌ക്കുന്നു.

 

 

 

Tags: FEATURED2CM Mamata BanerjeeKolkata rape caseJunior Doctors
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies