സുരക്ഷ സംബന്ധിച്ച തീരുമാനങ്ങളിൽ രേഖാമൂലമുള്ള ഉറപ്പ് വേണം; പ്രതിഷേധസമരം നടത്തുന്ന ഡോക്ടർമാരുമായി ബംഗാൾ സർക്കാർ നടത്തിയ രണ്ടാംവട്ട ചർച്ചയും പരാജയം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുരക്ഷ സംബന്ധിച്ച തീരുമാനങ്ങളിൽ രേഖാമൂലമുള്ള ഉറപ്പ് വേണം; പ്രതിഷേധസമരം നടത്തുന്ന ഡോക്ടർമാരുമായി ബംഗാൾ സർക്കാർ നടത്തിയ രണ്ടാംവട്ട ചർച്ചയും പരാജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2024, 05:44 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജിലെ വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധ സമരം നടത്തുന്ന ഡോക്ടർമാരുമായി ബംഗാൾ സർക്കാർ നടത്തിയ രണ്ടാം വട്ട ചർച്ച പരാജയപ്പെട്ടു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മമത ബാനർജിയുമായി നടത്തിയ ചർച്ചയിൽ ഡോക്ടർമാർ മുന്നോട്ടുവച്ച പല ആവശ്യങ്ങളും അംഗീകരിച്ചതായി സർക്കാർ പറഞ്ഞിരുന്നു. എന്നാൽ വാക്കാലുള്ള അറിയിപ്പിന് പുറമെ ഇത് സംബന്ധിച്ചുള്ള ഔദ്യോഗികമായ നിർദേശം നൽകണമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ഇവ എഴുതി നൽകുകയോ ഔദ്യോഗികമായ അറിയിപ്പുകൾ പുറപ്പെടുവിക്കുകയോ ചെയ്യാത്തതിനാൽ സമരം തുടരുമെന്നും ജോലിയിൽ തിരികെ പ്രവേശിക്കില്ലെന്നുമാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.

ചർച്ചയിൽ ഉറപ്പ് നൽകിയതുപോലെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ സുരക്ഷ സംബന്ധിച്ച് എത്രയും വേഗം രേഖാമൂലമുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നാണ് ഡോക്ടർമാരുടെ പ്രധാന ആവശ്യം. രേഖാമൂലമുളള മിനിറ്റ്‌സ് കൈമാറാൻ സർക്കാർ വിസമ്മതിച്ചുവെന്നും, അവരുടെ ഈ നിലപാടിൽ നിരാശയുണ്ടെന്നും ഡോക്ടർമാർ പറയുന്നു. ആവശ്യങ്ങളിൽ ഭൂരിഭാഗവും അംഗീകരിച്ചുവെന്നാണ് സർക്കാർ വാക്കാൽ പറയുന്നത്. എന്നാൽ രേഖാമൂലമുള്ള ഒരു ഉറപ്പാണ് ആവശ്യപ്പെടുന്നതെന്നും അല്ലാത്ത പക്ഷം തിരികെ ജോലിയിൽ പ്രവേശിക്കില്ലെന്നും ഇവർ വ്യക്തമാക്കി.

30 ഡോക്ടർമാരുടെ പ്രതിനിധി സംഘമാണ് ചീഫ് സെക്രട്ടറി മനോജ് പന്തുമായി കൂടിക്കാഴ്ച നടത്തിയത്. സെക്രട്ടറിയേറ്റിൽ നടന്ന ചർച്ച രണ്ട് മണിക്കൂറിലധികം സമയമാണ് നീണ്ടത്. യോഗത്തിന്റെ മിനിറ്റ്‌സ് രേഖപ്പെടുത്തണമെന്ന ആവശ്യപ്പെട്ട് ആദ്യഘട്ട ചർച്ചയിലും, ഇക്കുറിയും ഡോക്ടർമാർക്കൊപ്പം സ്റ്റെനോഗ്രാഫർമാരും എത്തിയിരുന്നു. ആശുപത്രികളിലെ സുരക്ഷാ വീഴ്ച പരിഹരിക്കുന്നതിന് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാലിതിൽ വ്യക്തതയില്ല. തങ്ങളുടെ ആവശ്യങ്ങൾ ന്യായമാണെന്നും, സംസ്ഥാനസർക്കാർ ഇത് അംഗീകരിക്കണമെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടി.

 

Tags: Kolkata rape-murder case
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies