ലെബനനിൽ ഹിസ്ബുള്ള ഭീകരരുടെ പേജറുകൾ ഒരേസമയം പൊട്ടിത്തെറിച്ച് നിരവധി ഭീകരർ മരിക്കുകയും അനവധി ഹിസ്ബുള്ള പ്രവർത്തകർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി എക്സ്-മുസ്ലീം ആരിഫ് ഹുസൈൻ. ഇതിന് പിന്നിൽ ഇസ്രായേൽ ആണെങ്കിൽ ഒന്നൊന്നര പണി തന്നെയായെന്നും ഇപ്പോൾ ഹിസ്ബുള്ള എന്നത് ഹിസ്-ബോൾ-ഇല്ല എന്ന അവസ്ഥയായി മാറിയെന്നും അദ്ദേഹം പരിഹസിച്ചു. സപ്ലൈ-ചെയിൻ ആക്രമണം ഇത് ആദ്യമായല്ല., എന്നാൽ ഇത്ര വ്യാപകമായി അത് നടപ്പിലാക്കുന്ന ആദ്യമായാണ്. ഇതുതുടർന്നാൽ തീവ്രവാദികൾക്ക് അവർ കുടിക്കുന്ന വെള്ളം പോലും വിശ്വസിക്കാൻ സാധിക്കാത്ത അവസ്ഥയാകുമെന്നും അദ്ദേഹം പറഞ്ഞു.
ലെബനനിൽ കഴിഞ്ഞ ദിവസമാണ് പേജർ കൂട്ടസ്ഫോടനവും അതിന് പിന്നാലെ വോക്കി-ടോക്കി സ്ഫോടനവും ഉണ്ടായത്. ഹിസ്ബുള്ള ഭീകരരുടെ പേജറുകൾ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു. ഷർട്ടിന്റെയും പാന്റിന്റെയും പോക്കറ്റിൽ കിടന്നിരുന്ന പേജറുകളിൽ നിന്നും ബീപ് ശബ്ദം ഉണ്ടാവുകയും സെക്കൻഡുകൾക്കുള്ളിൽ സ്ഫോടനം നടക്കുകയും ചെയ്തു. ചിലരുടെ പേജറുകൾ അനിയന്ത്രിതമായി ചൂടായിരുന്നു. അതുകാരണം പേജർ വലിച്ചെറിഞ്ഞവരും പോക്കറ്റിൽ പേജർ കരുതാതിരുന്നവരും മാത്രമാണ് പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടത്. പേജറുകളും വാക്കി-ടോക്കികളും പൊട്ടിത്തെറിച്ച് ഏകദേശം 30ലധികം പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഇതിൽ 20 പേരും വാക്കി-ടോക്കി പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരാണ്. ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ ആണെന്ന അഭ്യൂഹങ്ങളാണ് ശക്തമാവുന്നത്.