ഭർത്താവിന്റെ ഒളിഞ്ഞുനോട്ടക്കഥ ആസ്വദിച്ചുകേട്ട സ്ത്രീ; അവസാന ചിത്രത്തിലെ വേറിട്ട കഥാപാത്രം; പ്രേക്ഷകനെ ഞെട്ടിച്ച 'സുമതിയമ്മ'
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭർത്താവിന്റെ ഒളിഞ്ഞുനോട്ടക്കഥ ആസ്വദിച്ചുകേട്ട സ്ത്രീ; അവസാന ചിത്രത്തിലെ വേറിട്ട കഥാപാത്രം; പ്രേക്ഷകനെ ഞെട്ടിച്ച ‘സുമതിയമ്മ’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2024, 07:47 pm IST
FacebookTwitterWhatsAppTelegram

ലോകത്തിന്റെ ഓരോ കോണിലുമുള്ള മലയാളിയെ നൊമ്പരപ്പെടുത്തുന്നതാണ് നടി കവിയൂർ പൊന്നമ്മയുടെ വേർപാട്. അവരുടെ അമ്മ വേഷങ്ങളാൽ അത്രമാത്രം സമ്പന്നമാണ് മലയാള സിനിമ. പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അമ്മ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ തന്നെ അമ്മ മുഖമായി അവർ മാറിയിരുന്നു.

സിനിമാപ്രേമികൾ ഏറ്റവുമധികം ആസ്വദിച്ച ഒന്നായിരുന്നു നെടുമുടി വേണുവും കവിയൂർ പൊന്നമ്മയും തമ്മിലുള്ള കോംബോ. ഇരുവരുടെയും കെമിസ്ട്രി തീർത്തത് ഏറ്റവും മികച്ച അഭിനയമുഹൂർത്തങ്ങളായിരുന്നു. തേന്മാവിൻ കൊമ്പത്തിൽ സഹോദരി-സഹോദരന്മാരായി തിളങ്ങിയപ്പോൾ കാക്കകുയിൽ സിനിമയിൽ അന്ധരായ ഭാര്യഭർത്താക്കന്മാരായി അവർ നിറഞ്ഞാടി. ഒടുവിൽ അഭിനയിച്ച ‘ആണും പെണ്ണും’ എന്ന സിനിമ ആ ഹിറ്റ് കോംബോയെ വീണ്ടും കാണികൾക്ക് മുമ്പിലെത്തിച്ചു.

കവിയൂർ പൊന്നമ്മ അതുവരെ ചെയ്തതിൽ നിന്ന് ഏറ്റവും വേറിട്ട കഥാപാത്രമായിരുന്നു ആണും പെണ്ണും ചിത്രത്തിലേത്. 2021ൽ പുറത്തിറങ്ങിയ ആന്തോളജി ചിത്രായിരുന്നു ആണും പെണ്ണും. അതിൽ ആഷിംഖ് അബു സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമായ ‘റാണി’യിലെ കിടപ്പിലായ സ്ത്രീയുടെ കഥാപാത്രത്തെയായിരുന്നു കവിയൂർ പൊന്നമ്മ സ്ക്രീനിലെത്തിച്ചത്. ഉണ്ണി ആറിന്റെ പെണ്ണും ചെറുക്കനും എന്ന കഥയുടെ ദൃശ്യാവിഷ്കാരമായിരുന്നു ചിത്രം.

തുണിയില്ലാതെ കുറ്റിക്കാട്ടിൽ അകപ്പെടുന്ന കാമുകിയും കാമുകനും. ഇവരെ ഒളിഞ്ഞുനോക്കുന്ന വയോധികൻ. ചെറുക്കന്റെയും പെണ്ണിന്റെയും കുസൃതി കണ്ട് അവരുടെ വസ്ത്രം അടിച്ചുമാറ്റുന്ന ആ വയോധികന്റെ ഭാര്യയെയായിരുന്നു കവിയൂർ പൊന്നമ്മ അവതരിപ്പിച്ചത്. നെടുമുടി വേണു ചെയ്ത കഥാപാത്രത്തിന്റെ ഒളിഞ്ഞുനോട്ടവും അടിച്ചുമാറ്റലുമാണ് സിനിമയുടെ കാതൽ. തന്റെ ചെയ്തിയെക്കുറിച്ച് ഭാര്യയോട് പങ്കുവയ്‌ക്കുമ്പോൾ അത് ആസ്വദിച്ച് കേൾക്കുന്ന കഥാപാത്രമായിരുന്നു ആ സിനിമയിൽ കവിയൂർ പൊന്നമ്മ.

അതുവരെ ചെയ്തതെല്ലാം കാർക്കശ്യക്കാരിയായ അമ്മയോ അമ്മൂമ്മയോ, അല്ലെങ്കിൽ നന്മയുടെ നിറകുടമായ കുടുംബനാഥയോ ആയിരുന്നുവെങ്കിൽ അവസാനമായി  ചെയ്തത് കരിയറിലെ തന്നെ ഏറ്റവും വേറിട്ട കഥാപാത്രം. ആണും പെണ്ണും എന്ന ചിത്രത്തിൽ കവിയൂർ‌ പൊന്നമ്മയെ കണ്ട് ഓരോ പ്രേക്ഷകനും അത്ഭുതംകൂറിയെന്നതാണ് വാസ്തവം. അവസാന ചിത്രത്തിൽ വളരെ കുറച്ചുസമയം മാത്രമേ സ്ക്രീനിൽ ഉള്ളൂവെങ്കിലും അവരുടെ നോട്ടവും ചിരിയും മറുപടികളും പ്രേക്ഷകനെ ഞെട്ടിക്കുന്നതായിരുന്നു.

അറിഞ്ഞോ അറിയതാതെയോ ഒരു ചട്ടക്കൂടിനുള്ളിൽ അകപ്പെട്ടുപോയ കരിയറായിരുന്നു കവിയൂർ പൊന്നമ്മയുടേത്. ആദ്യകാല ചിത്രങ്ങളൊഴിച്ചാൽ പിന്നീട് വന്നതെല്ലാം വാത്സ്യല്യനിധിയായ സഹോദരിയും അമ്മയും മുത്തശ്ശിയുമൊക്കെയായിരുന്നു. എന്നാൽ ആണും പെണ്ണും ചിത്രത്തിലെ സുമതി എന്ന കഥാപാത്രത്തെ ഏറെ കയ്യടക്കത്തോടെ അവതരിപ്പിച്ച് അവിടെയും പ്രേക്ഷകനെ അമ്പരപ്പിക്കുകയായിരുന്നു കവിയൂർ പൊന്നമ്മയെന്ന പ്രതിഭ.

Tags: cinemaKaviyoor PonnammaAanum Pennum
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies