20-ാം വയസിലും 'അമ്മ' വേഷം; മധുവിന്റെയും തിലകന്റെയും 'അമ്മ'യായി തിളങ്ങി; 400ലേറെ കഥാപാത്രങ്ങൾ; 60 വർഷം നീണ്ട പൊന്നമ്മയുടെ കലാജീവിതം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

20-ാം വയസിലും ‘അമ്മ’ വേഷം; മധുവിന്റെയും തിലകന്റെയും ‘അമ്മ’യായി തിളങ്ങി; 400ലേറെ കഥാപാത്രങ്ങൾ; 60 വർഷം നീണ്ട പൊന്നമ്മയുടെ കലാജീവിതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2024, 07:56 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമയുടെ ചരിത്രത്തിൽ എണ്ണിയാലൊടുങ്ങാത്ത അമ്മ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ നടിയാണ് കവിയൂർ പൊന്നമ്മ.1962 മുതൽ സിനിമയിൽ സജീവമായ പൊന്നമ്മ ‘ശ്രീരാമ പട്ടാഭിഷേകം’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 1964 ൽ ഇറങ്ങിയ ‘കുടുംബിനി’ എന്ന ചിത്രത്തിലെ അമ്മ വേഷമാണ് ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. പിന്നീടങ്ങോട്ട് 60 വർഷം നീണ്ട കലാജീവിതത്തിൽ മലയാള സിനിമയിലെ അതികായന്മാരിൽ പലരുടെയും അമ്മയായി വേഷമിട്ടു.

നായികാ വേഷങ്ങൾ ചെയ്യേണ്ട വയസിലും അമ്മ വേഷങ്ങളെ അഭിനയിപ്പിച്ചു ഫലിപ്പിക്കാൻ അവർക്കായി.1965ൽ പുറത്തിറങ്ങിയ ‘തൊമ്മന്റെ മക്കൾ’ എന്ന സിനിമയിൽ തന്റെ 20-ാം വയസിലാണ് അവർ സത്യന്റേയും മധുവിന്റെയും അമ്മയായി അഭിനയിച്ചത്. മലയാളികളുടെ അമ്മ സങ്കല്പത്തിന്റെ പൂർണതയിലെത്തിച്ച നടിയായിരുന്നു പൊന്നമ്മ.

1973 ൽ ‘പെരിയാർ’ എന്ന ചിത്രത്തിൽ പൊന്നമ്മയുടെ മകനായി അഭിനയിച്ചത് തിലകനായിരുന്നു. പിൽക്കാലത്ത് പൊന്നമ്മയുടെ ജോഡിയായും തിലകൻ ഏറെ ശ്രദ്ധനേടി. പൊന്നമ്മയുടെ കരിയറിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സുകളിലൊന്നായിരുന്നു മമ്മൂട്ടിയുടെ അമ്മയായി വേഷമിട്ട 1987ൽ ഇറങ്ങിയ ‘തനിയാവർത്തനം.’ബാലന്‍ മാഷിന് അമ്മ വിഷമൊഴിച്ച ചോറ് ഉരുട്ടി നല്‍കുന്ന രംഗം അത്രപെട്ടെന്ന് മലയാളിയുടെ മനസിൽ നിന്നും മായില്ല. കിരീടമുൾപ്പെടെ പ്രേക്ഷക മനസ്സുകളിലേക്ക് ചേക്കേറിയ ഒത്തിരി അമ്മ കഥാപാത്രങ്ങൾ. സ്നേഹവും വാത്സല്യവും നിറഞ്ഞ അമ്മ. അതായിരുന്നു മലയാളിക്ക് പൊന്നമ്മ. മോഹൻലാലിന്റെ അമ്മ വേഷങ്ങൾ പൊന്നമ്മയ്‍ക്ക് പ്രേക്ഷക മനസ്സിൽ പകരം വെക്കാനാവാത്തതൊരിടം ഒരുക്കി നൽകി.

ഭാരതം, വാത്സല്യം, സന്ദേശം തുടങ്ങിയ സിനിമകളിലെ അമ്മ കഥാപാത്രങ്ങൾ, കിരീടം, ചെങ്കോൽ സിനിമകളിലെ സേതുമാധവന്റെ അമ്മ, നന്ദനത്തിലെ ‘ഉണ്ണിയമ്മ’, ബാബാകല്യാണിയിലെ മീനാക്ഷിയമ്മ, പട്ടണത്തിൽ സുന്ദരനിലെ ഭവാനിയമ്മ, ഹിസ് ഹൈനസ് അബ്ദുള്ളയിലെ ഭഗീരഥിയമ്മ, തുടങ്ങി വ്യത്യസ്തങ്ങളായ അമ്മ കഥാപാത്രങ്ങളെ അവർ അഭ്രപാളിയിലെത്തിച്ചു. 2021ൽ പുറത്തിറങ്ങിയ ‘ആണും പെണ്ണും’ സിനിമയിലെ ‘സുമതിയമ്മ’ എന്ന കഥാപാത്രത്തിനാണ് അവസാനമായി കവിയൂർ പൊന്നമ്മ ജീവൻ പകർന്നത്. നെറ്റിയിൽ വട്ടപ്പൊട്ടും സാരിയും ചുറ്റി മുഖത്ത് വാത്സല്യം തുളുമ്പി നിൽക്കുന്ന ചിരിയുമായി പ്രേക്ഷക മനസ്സ് കീഴടക്കിയ നടി. മലയാളികൾ മറക്കാത്ത നിത്യഹരിതമായ ഒരുപിടി ‘അമ്മ കഥാപാത്രങ്ങൾ സമ്മാനിച്ചാണ് പൊന്നമ്മ മടങ്ങുന്നത്.

Tags: Kaviyoor PonnammaAmma charactersMalayala Cinema
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies