8 വർഷത്തിന് ശേഷമെത്തിയ 'അതിഥി'; പരലോകത്തേക്കയച്ച് പൊലീസ്; ധ്രുവക്കരടിയെ വെടിവച്ച് കൊന്നു
Wednesday, September 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

8 വർഷത്തിന് ശേഷമെത്തിയ ‘അതിഥി’; പരലോകത്തേക്കയച്ച് പൊലീസ്; ധ്രുവക്കരടിയെ വെടിവച്ച് കൊന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2024, 04:39 pm IST
Facebook
Twitter
WhatsAppTelegram

അപൂർവമായി മാത്രമാണ് ഐസ്‌ലൻഡിൽ ധ്രുവക്കരടി പ്രത്യക്ഷപ്പെടാറുള്ളത്. നീണ്ട ഇടവേളയ്‌ക്ക് ശേഷം ഐസ്‌ലൻഡിലെ ഒരു കു​ഗ്രാമത്തിൽ ധ്രുവക്കരടിയെത്തി. അപൂർവങ്ങളിൽ അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യം. പുതിയ നാടും സ്ഥലവും ആസ്വദിച്ച് നടന്ന അതിഥിക്ക് കിട്ടിയത് ബുള്ളറ്റുകൊണ്ടുള്ള സ്വീകരണമായിരുന്നു. കൃത്യമായി പറഞ്ഞാൽ എട്ട് വർഷത്തിന് ശേഷം ഐസ്‌ലൻഡിൽ പ്രത്യക്ഷപ്പെട്ട ധ്രുവക്കരടിയെ പൊലീസ് തന്നെ വെടിവച്ച് കൊന്നു. കാരണം വന്നുപെട്ട നാൾ മുതൽ വലിയ പ്രശ്നക്കാരനായിരുന്നു കരടിയെന്നാണ് അധികൃതരുടെ വാദം.

സെപ്റ്റംബർ 19ന് വടക്കുപടിഞ്ഞാറൻ ഐസ്‌ലൻഡിൽ വച്ച് അധികാരികളുടെ അനുമതിയോടെ അതിഥിയെ അവർ വെടിവച്ച് വീഴ്‌ത്തി. ഇഷ്ടമുണ്ടായിട്ടല്ല, പക്ഷെ മറ്റ് മാർഗമില്ലായിരുന്നുവെന്ന് വെസ്റ്റ്ഫോർഡ്സ് പൊലീസ് ചീഫ് ​ഹെൽ​ഗി ജെൻസൺ പ്രതികരിച്ചു.

2016ലാണ് ഈ കരടി ഐസ്‌ലൻഡിൽ വന്നെത്തിയത്. 19-ാം നൂറ്റാണ്ട് മുതലുള്ള കണക്കുകൾ പ്രകാരം മേഖലയിൽ ഇതുവരെ പ്രത്യക്ഷപ്പെട്ടത് 600 ധ്രുവക്കരടികൾ മാത്രമാണ്. ഒടുവിൽ വന്നവനാകട്ടെ ഒരു ഭീമനും. 200 കിലോയോളം തൂക്കമുണ്ടായിരുന്നു. കക്ഷി വന്നുപെട്ടതോടെ നിരവധി പ്രദേശവാസികൾക്ക് വീടും നാടും ഉപേക്ഷിച്ച് രക്ഷതേടി പോകേണ്ടി വന്നു. ധൈര്യം സംഭരിച്ച് താമസിക്കുന്നവർക്കാവട്ടെ ഇരിക്കപ്പൊറുതി കൊടുത്തതുമില്ല. ഒടുവിൽ പരിസ്ഥിതിപ്രവർത്തകരുടെ അടക്കം ഉപദേശങ്ങൾ തേടി ധ്രുവക്കരടിയെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു പൊലീസ്. സംരക്ഷണ വിഭാഗത്തിൽ പെട്ട ജന്തുവാണെങ്കിലും മനുഷ്യന് ഭീഷണിയാണെങ്കിൽ കൊല്ലാമെന്നാണ് നിയമം.

ആർട്ടിക് ധ്രുവപ്രദേശങ്ങളാണ് ധ്രുവക്കരടികളുടെ ജന്മദേശം. കാനഡ, അലാസ്ക, റഷ്യ, ​ഗ്രീൻലൻഡ്, നോർവേ തുടങ്ങിയ രാജ്യങ്ങളുടെ ആർട്ടിക് മേഖലകളിൽ ഇവ കാണപ്പെടുന്നു. ഐസ്‌ലൻഡ് ഇവരുടെ നാടല്ല. എങ്കിൽപ്പോലും ​ഗ്രീൻലൻഡിൽ നിന്നൊഴുകി വരുന്ന മഞ്ഞുനദികൾക്കൊപ്പം എത്തിപ്പെടുന്നതാണ് പതിവ്.

Tags: Polar BearICELAND
Share
Tweet
SendShare

More News from this section

ക്രൈസ്തവ പുരോഹിതനെ ഇസ്ലാമിക ഭീകരർ ഭാര്യയുടെ മുന്നിൽവച്ച് തട്ടിക്കൊണ്ടുപോയി; പിറ്റേന്ന് കണ്ടെത്തിയത് മൃതദേഹം

ബ്രിട്ടനിൽ വിമാന സർവീസുകൾ താളംതെറ്റി; 600-ലേറെ സർവീസുകൾ റദ്ദാക്കി, ഹീത്രൂവിലും മാഞ്ചസ്റ്ററിലും വ്യാപക പ്രതിസന്ധി

ഇറാന്റെ അഞ്ച് എണ്ണക്കപ്പലുകൾ അമേരിക്ക തകർത്തു; തിരിച്ചടിച്ച് ഇറാൻ, ജോർദാനിലെ യുഎസ് വ്യോമതാവളത്തിന് നേരെ മിസൈൽ ആക്രമണം

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

‘പാകിസ്ഥാനിൽ ജിഹാദ് തിരികെ കൊണ്ടുവന്നു, ഖുർആൻ മനഃപാഠമാക്കിയ സൈനിക മേധാവിയെ ലഭിച്ചതിൽ സന്തോഷം’; അസിം മുനീറിനെ പുകഴ്‌ത്തി കൊടുംഭീകരൻ ഹഫീസ് സയീദിന്റെ മകൻ

ഇന്‍ഡൊനീഷ്യയില്‍ അഗ്‌നിപര്‍വത സ്ഫോടനം; ഏഴ് വിമാനത്താവളങ്ങള്‍ അടച്ചു, 1.70 ലക്ഷം യാത്രക്കാരെ ബാധിച്ചതായി റിപ്പോര്‍ട്ട്

Latest News

സർക്കാർ ഡോക്ടർമാർക്ക് 70 വയസുവരെ സേവനം; വിരമിച്ച ശേഷവും വീണ്ടും നിയമനം, നിർണായക നീക്കവുമായി യുപി സർക്കാർ

സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; നാളെ മുതൽ കളക്ടറേറ്റുകളിലേക്ക് മാർച്ച്, ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക്

അട്ടപ്പാടി വനത്തിൽ റീൽസെടുക്കാൻ കയറിയ യുവാക്കൾക്കെതിരെ കേസെടുക്കും; ഇരുവരെയും ഉദ്യോഗസ്ഥർ പുറത്തു കൊണ്ടുവന്നത് ജീവൻപണയം വെച്ച്; രക്ഷാപ്രവർത്തനത്തിനിടെ ആനയ്‌ക്ക് മുന്നിലും

വീടിനടിയിൽ ഗുഹ; 30 ലക്ഷം മുടക്കി പണിത വീട്ടിൽ താമസിക്കാനാകില്ല, സദന് കൈത്താങ്ങായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും

 മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ്  ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു

18 ആണോ 21 ആണോ? ഇന്ത്യയിലെ വിവാഹപ്രായം സംബന്ധിച്ച നിയമം അറിയാം

വാഷിങ് മെഷീനിൽ അലുമിനിയം ഫോയിൽ ഇടാറുണ്ടോ? ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങളും പരീക്ഷിക്കും

സ്കൂളിലെ ശുചിമുറിയിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി; ഹൃദയസ്തംഭനമെന്ന് റിപ്പോർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies