'നിങ്ങളുടെ കാറിൻ്റെ വലുപ്പമുള്ള വീട്ടിലാണ് എൻ്റെ അമ്മ കഴിഞ്ഞിരുന്നത്'! ബരാക് ഒബാമയെ അമ്പരിപ്പിച്ച് മോദിയുടെ മറുപടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘നിങ്ങളുടെ കാറിന്റെ വലുപ്പമുള്ള വീട്ടിലാണ് എന്റെ അമ്മ കഴിഞ്ഞിരുന്നത്’! ബരാക് ഒബാമയെ അമ്പരിപ്പിച്ച് മോദിയുടെ മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2024, 09:30 pm IST
FacebookTwitterWhatsAppTelegram

ലോകനേതാക്കൾക്ക്  ഇന്ന് പ്രിയപ്പെട്ട നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശരാജ്യങ്ങളുമായി ദൃഢമായ നയതന്ത്രബന്ധം സ്ഥാപിക്കുന്നതിലും ലോകസമാധാനം ഉൾപ്പടെയുള്ള ആ​ഗോള വെല്ലുവിളികളെ തരണം ചെയ്യുന്നതിലുള്ള മികവും വാക്കുകൾക്കതീതമാണ്. ലളിതമായ ജീവിതരീതികളും പെരുമാറ്റ മികവും കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിലെ സാമർത്ഥ്യവും എക്കാലവും വാഴ്‌ത്തപ്പെടുമെന്ന് തീർച്ച.

വന്ന വഴി മറക്കാത്ത നരേന്ദ്ര മോദി, അമേരിക്കൻ മുൻ പ്രസിഡൻ്റ് ബരാക് ഒബാമയുമായി നടത്തിയ സംഭാഷണ ശകലങ്ങളാണ് ഇന്ന് ലോകം ചർച്ച ചെയ്യുന്നത്. ഇന്ത്യയുടെ മുൻ വിദേശകാര്യ സെക്രട്ടറിയും യുഎസിലെ നിലവിലെ ഇന്ത്യൻ അംബാസഡറുമായ വിനയ് ക്വാത്രയാണ് രസകരമായ കൂടിക്കാഴ്ചയെ കുറിച്ച് വെളിപ്പെടുത്തിയത്. പ്രധാനമന്ത്രിയുടെ ജീവിതവും അനുഭവങ്ങളും പങ്കുവയ്‌ക്കുന്ന ‘മോദി സ്റ്റോറി’ വെബ്സൈറ്റിലാണ് ഇക്കാര്യം പങ്കുവയ്‌ക്കുന്നത്.

ഇരുവരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം ഇരു നേതാക്കളും ഒരുമിച്ച് മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ സ്മാരകം സന്ദർശിച്ചു. ഇതിനിടയിൽ ഇരുവരും 15 മിനിറ്റോളം കാറിൽ സഞ്ചരിച്ചു. ഇതിനിടയിൽ നടത്തിയ സൗഹൃദ സംഭാഷണത്തിൽ ഒബാമ നരേന്ദ്ര മോദിയുടെ അമ്മയെ കുറിച്ച് ചോദിച്ചു. മുഖത്തൊരു ചെറുപുഞ്ചിരിയോടെ പ്രധാനമന്ത്രി മറുപടി നൽകി, നിങ്ങളുടെ കാറിന്റെ വലുപ്പത്തോളമുള്ള വീട്ടിലാണ് എന്റെ അമ്മ കഴിഞ്ഞിരുന്നത്. ഒരു പക്ഷേ നിങ്ങളിത് വിശ്വസിച്ചെന്ന് വരില്ല എന്നായിരുന്നു അദ്ദേഹം പറ‍ഞ്ഞത്. ഒബാമയെ അത്ഭുതപ്പെടുത്തുന്ന പ്രസ്താവനയായിരുന്നു അത്. ആഡംബര കാറാട ലിമോസിനിൽ യാത്ര ചെയ്യവേയായിരുന്നു മോദിയുടെ വാക്കുകൾ.

വളരെ ചെറിയ പശ്ചാത്തലത്തിൽ നിന്നെത്തി ഇന്ന് രാജ്യത്തിന്റെ ഉന്നതങ്ങളിലെത്തിപ്പെട്ട രണ്ട് നേതാക്കളുടെ സാദൃശ്യം ബന്ധത്തിന്റെ ദൃഢത വർദ്ധിപ്പിക്കുന്നതിൽ നിർണായകമായി.

Tags: Barack Obamapm modiluxurious limousineinay Kwatra
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies