തൃശൂർ: ആളൂരിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗിക പീഢനത്തിനിരയാക്കിയ ട്യൂഷൻ മാസ്റ്റർ അറസ്റ്റിൽ വെള്ളാഞ്ചിറ സ്വദേശിയായ ശരത്തിനെയാണ് (28) റൂറൽ എസ്പി നവനീത് ശർമ്മയുടെ നിർദേശപ്രകാരം അറസ്റ്റു ചെയ്തത്.
ആളൂർ കേന്ദ്രീകരിച്ച് ഇയാൾക്ക് ട്യൂഷൻ സ്ഥാപനങ്ങളുണ്ട്. ട്യൂഷൻ സ്ഥാപനത്തിൽ വന്നുള്ള പരിചയത്തിൽ ഇയാൾ പെൺകുട്ടിയുമായി സമൂഹ്യമാദ്ധ്യമം വഴി സൗഹൃദം സ്ഥാപിച്ചു. സ്ഥാപനത്തിൻ വച്ച് പെൺകുട്ടിയുടെ ഫോട്ടോസ് എടുത്തു ഭീഷണിപ്പെടുത്തി.
2021 മുതൽ പലതവണ ശാരികമായി ഉപദ്രവിച്ചതായാണ് പരാതി. ഇയാൾ പെൺകുട്ടിയുടെ സുഹൃത്തുക്കൾക്ക് നഗ്ന ഫോട്ടോൾ അയച്ചതായും പരാതിയുണ്ട്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.















