ഉത്തരാഖണ്ഡിലാണ് മനാ ഗ്രാമമെങ്കിലും ഭാരതീയർക്കൊട്ടാകെ പ്രിയവും അഭിമാനവുമാണ് ഈ കൊച്ചുഗ്രാമം. ഇന്ത്യയിലെ ആദ്യത്തെ ഗ്രാമമെന്നാണ് മനാ അറിയപ്പെടുന്നത്. ചൈനീസ് അതിർത്തിയോട് ചേർന്ന് ചമോലി ജില്ലയിലാണ് മനാ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പ്രധാനമന്ത്രി ജൻജാതിയ ഉന്നത് ഗ്രാമ അഭിയാൻ പദ്ധതിയിലേക്ക് മനാ ഗ്രാമത്തെ തെരഞ്ഞെടുത്തിരിക്കുകയാണ്.
ഭൂട്ടിയ എന്ന ഗോത്രവംശക്കാരാണ് ചമോലി ജില്ലയിലെ മന, നിഥി താഴ്വരകളിൽ നൂറ്റാണ്ടുകളായി കഴിയുന്നത്. വനവാസി സമൂഹങ്ങളുടെ ഉന്നമനത്തിനും സമൂഹിക പുരേഗതിയും ലക്ഷ്യമിട്ടുള്ള കേന്ദ്രത്തിന്റെ പദ്ധതിയാണിത്. രാജ്യത്തെ 63,000-ത്തിലധികം വനവാസി ഗ്രാമങ്ങളുചടെ മുഖച്ഛായ മാറ്റാനായി 79,156 കോടി രൂപയാണ് കേന്ദ്രം വകയിരുത്തിയത്.
ഗ്രാമങ്ങളിൽ 17 മന്ത്രാലയങ്ങൾ വിവിധ പദ്ധതികൾ ആവിഷ്കരിക്കും. അഞ്ച് വർഷത്തിനുള്ളിൽ ഇത് നടപ്പാക്കുകയാണ് ലക്ഷ്യം. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, സാമ്പത്തിക ശാക്തീകരണം പ്രോത്സാഹിപ്പിക്കുക, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവ യാഥാർത്ഥ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.















