ശ്വാസം കിട്ടാതെയാകും, ജീവൻ വരെ അപകടത്തിലാകാം; ചിയാ സീഡ് കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ശ്വാസം കിട്ടാതെയാകും, ജീവൻ വരെ അപകടത്തിലാകാം; ചിയാ സീഡ് കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2024, 02:49 pm IST
FacebookTwitterWhatsAppTelegram

സൂപ്പർഫുഡ് എന്ന് വിശേഷിപ്പിക്കുന്ന ചിയാ സീഡ്സ് ഇന്നത്തെ കാലത്ത് മിക്കവരുടെയും ഡയറ്റിലുള്ള ഭക്ഷ്യപദാർത്ഥമാണ്. ആരോ​ഗ്യം ശ്രദ്ധിക്കുന്നവരും ഭാരം നിയന്ത്രിക്കുന്നവരും ചിയാ സീഡ്സ് പതിവായി കഴിക്കാറുണ്ട്. പക്ഷെ, സൂക്ഷിച്ച് കഴിച്ചില്ലെങ്കിൽ ​ഗുണത്തേക്കാളേറെ ​ദോഷമാണ് ഈ വിത്തുകൾ വരുത്തുക. ഒരുപക്ഷെ ജീവൻ വരെ അപകടത്തിലായേക്കാം.

ചിയാ സീഡ് എങ്ങനെ, എത്രമാത്രം, എപ്പോൾ, കഴിക്കുന്നുവെന്നതിന് അനുസരിച്ചാണ് ഫലമുണ്ടാകുന്നത്. തെറ്റായ രീതിയിൽ കഴിച്ചാൽ ദോഷവും, ശരിയായ വിധം ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ ​ഗുണങ്ങളും ലഭിക്കും. ചിയാ സീഡ്സ് കഴിക്കുമ്പോൾ ശരീരത്തിനുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ താഴെ പറയുന്നവയാണ്..

​ദഹനപ്രശ്നം: ചിയാ സീഡിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ​ദ​ഹനപ്രക്രിയയെ സഹായിക്കുന്നു. എന്നാൽ അമിതമായി ചിയാ സീഡ് കഴിച്ചാൽ വിപരീതഫലമുണ്ടാകും. ശരീരത്തിലെത്തുന്ന ഫൈബർ അധികമാകുന്നതോടെ മലബന്ധം, വയറ്റിൽ ​ഗ്യാസ്, വയറുവേദന എന്നിവ അനുഭവപ്പെടും. അതിനാൽ മിതമായ അളവിൽ മാത്രം ചിയാ സീഡ് ദിവസവും കഴിക്കുക.

തൊണ്ടയിൽ കുരുങ്ങും: ചിയാ സീഡ് വെള്ളത്തിലിട്ട് കുതിർത്താൽ അതിന്റെ ഭാരവും വലിപ്പവും വർദ്ധിക്കുമെന്ന് നമുക്കറിയാം. കുതിർക്കാതെ ഇവ കഴിച്ചാൽ ഇത് തൊണ്ടയിൽ കുരുങ്ങും. അന്നനാളത്തിൽ പലയിടത്തും ഇവ ഒട്ടിപ്പിടിച്ചിരിക്കും. ഇതുവഴി ശ്വാസതടസമുണ്ടാകും. ഒരുപക്ഷെ ജീവൻ വരെ അപകടത്തിലാകും. അതിനാൽ ചിയാ സീഡ് കുതിർക്കാതെയോ വെള്ളത്തോടൊപ്പം അല്ലാതെയോ കഴിക്കരുത്. നിർബന്ധമായും വെള്ളത്തിലോ പാലിലോ കുതിർത്തതിന് ശേഷം മാത്രം കഴിക്കുക.

രക്തസമ്മർദ്ദം കുറയും: ധാരാളം ഒമേ​ഗ-3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളതിനാൽ ചിയാ സീഡ് കഴിക്കുമ്പോൾ രക്തസമ്മർദ്ദം നിയന്ത്രിക്കപ്പെടും. ബിപി കൂടുതലുള്ളവർ അതിന് മരുന്നു കഴിക്കുന്നുണ്ടെങ്കിൽ അത്തരക്കാർ ചിയാ സീഡ് കൂടി കഴിച്ചാൽ ഒരുപക്ഷെ ബിപി വല്ലാതെ കുറഞ്ഞുപോകാൻ സാധ്യതയുണ്ട്.

രക്തത്തിന്റെ കട്ടി കുറയ്‌ക്കുന്നു: ഒമേ​ഗ-3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളതിനാൽ രക്തത്തിന്റെ ഒഴുക്ക് വർദ്ധിപ്പിക്കാൻ ചിയാ സീഡിന് കഴിയും. രക്തം കട്ടപിടിക്കാതിരിക്കാൻ anticoagulants മരുന്ന് കഴിക്കുന്നവർ ചിയാ സീഡ് കൂടി കഴിക്കുമ്പോൾ ഫലം ഇരട്ടിയാകും. അത് ഒരുപക്ഷെ രക്തസ്രാവത്തിലേക്ക് വരെ നയിച്ചേക്കാം.

അലർജി: പൊതുവെ അലർജിയുണ്ടാക്കുന്ന ഒന്നല്ല ചിയാ സീഡ് എങ്കിലും ചിലരിൽ ഇവ പ്രശ്നക്കാരനാണ്. കടുക്, എള്ള് തുടങ്ങിയവ കഴിക്കുമ്പോൾ അലർജിയുള്ള വ്യക്തികൾ ചിയാ സീഡ് കഴിക്കുമ്പോഴും ശ്രദ്ധിക്കണം.

ഭാരം കൂടും: ചിയാ സീഡിൽ ധാരാളം കലോറി ഉണ്ട്. ആഹാരക്രമീകരണം ശ്രദ്ധിക്കാതെ ദിവസവും അമിതമായി ചിയാ സീഡ് കഴിച്ചാൽ ശരീരത്തിൽ കലോറിയുടെ അളവ് കൂടും. താമസിയാതെ ഭാരവും വർദ്ധിക്കും.

Tags: HealthSide effectsCHIA SEEDS
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies