ഇന്ത്യയിൽ 10,000-ത്തിന്റെ നോട്ട് വിളയാടിയിരുന്ന കാലം; ആര്, എപ്പോൾ, എന്തുകൊണ്ട് നിർത്തലാക്കി; അറിയാം..
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിൽ 10,000-ത്തിന്റെ നോട്ട് വിളയാടിയിരുന്ന കാലം; ആര്, എപ്പോൾ, എന്തുകൊണ്ട് നിർത്തലാക്കി; അറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2024, 06:51 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള കറൻസിയായ 2,000 രൂപ നോട്ടിനെക്കുറിച്ച് എല്ലാവർക്കുമറിയാം. 2016ൽ നോട്ടുനിരോധനം നടന്നതിന് ശേഷം രണ്ടായിരത്തിന്റെ കറൻസിയായിരുന്നു ജനങ്ങളിലേക്ക് എത്തിയത്. എന്നാലിത് കഴിഞ്ഞയിടയ്‌ക്ക് പിൻവലിക്കുകയും ചെയ്തു. രണ്ടായിരത്തിന്റെ നോട്ട് പിറക്കുന്നതിന് മുൻപ് അതിനേക്കാൾ മൂല്യമുള്ള പല കറൻസികളും ഇന്ത്യയിലുണ്ടായിരുന്നു. അതിൽ അയ്യായിരത്തിന്റെയും പതിനായിരത്തിന്റേയും നോട്ടുകൾ ഉൾപ്പെടും. ആ ‘വലിയ’ നോട്ടുകളുടെ പിറവിയെക്കുറിച്ച് അറിയാം..

10,000 രൂപ കറൻസിയുടെ ഉത്ഭവം:

പതിനായരത്തിന്റെ നോട്ട് അച്ചടിച്ച് വിതരണം ചെയ്തതിനെക്കുറിച്ച് അറിയണമെങ്കിൽ സ്വാതന്ത്ര്യത്തിന് മുൻപുള്ള കാലത്തേക്ക് പോകേണ്ടി വരും. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ്, 1938ലായിരുന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 10,000 രൂപയുടെ കറൻസി പുറത്തുവിട്ടത്. ഭാരതത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മൂല്യമുള്ള നോട്ടായിരുന്നു അത്.

വലിയ പണമിടപാടുകൾ കൈകാര്യം ചെയ്യേണ്ടി വരുമ്പോൾ, വ്യാപാരികളും കച്ചവടക്കാരും മാത്രം ഉപയോ​ഗിച്ചിരുന്ന നോട്ടായിരുന്നു 10,000 രൂപയുടെ കറൻസി. രണ്ടാം ലോക മഹായുദ്ധകാലത്ത് വ്യാപകമായ കരിഞ്ചന്ത വ്യാപാരവും പൂഴ്‌ത്തിവപ്പും തടയുകയെന്ന ഉദ്ദേശ്യലക്ഷ്യത്തോടെയായിരുന്നു ഉയർന്ന മൂല്യമുള്ള നോട്ട് അടിച്ചിറക്കിയത്. എന്നാൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്നോടിയായി, 1946ൽ ബ്രിട്ടീഷ് സർക്കാർ 10,000ത്തിന്റെ നോട്ട് താത്കാലികമായി പിൻവലിച്ചു. പിന്നീട് 1954 ആയപ്പോൾ വീണ്ടും ഇതേ നോട്ടുകൾ കടന്നുവന്നു. ഒപ്പം 5,000ത്തിന്റെ നോട്ടും ഉണ്ടായിരുന്നു.

‘10,000 രൂപ’ നോട്ടുനിരോധനം:

1978ലായിരുന്നു അത് സംഭവിച്ചത്. 10,000 രൂപയുടെ നോട്ട് ഭാരത സർക്കാർ എന്നന്നേക്കുമായി പിൻവലിച്ചു. ഉയർന്ന മൂല്യമുള്ള നോട്ടായിരുന്നതിനാൽ സാധാരണക്കാരുടെ കൈകളിലൊന്നും അതുണ്ടായിരുന്നില്ല. പൊതുജനം 10,000 രൂപയുടെ കറൻസി ഉപയോ​ഗിച്ച് പണമിടപാടുകളൊന്നും തന്നെ നടത്തിയിരുന്നുമില്ല. അപ്പോഴായിരുന്നു അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായി നോട്ടുനിരോധനം പ്രഖ്യാപിച്ചത്. ഉയർന്ന മൂല്യമുള്ള കറൻസി ഉപയോ​ഗിച്ച് നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തുന്നത് തടയിടുക എന്ന ലക്ഷ്യവും അദ്ദേഹത്തിനുണ്ടായിരുന്നു.

കാരണം പ്രതിദിന പണമിടപാടുകൾക്കായി സാധാരണക്കാർ അവ ഉപയോ​ഗിച്ചിരുന്നില്ല. മറിച്ച്, വ്യാപാരികളും കരിഞ്ചന്തയിലെ ഇടപാടുകാരുമാണ് വലിയ കറൻസി കയ്യടക്കി വച്ചിരുന്നത്. സമൂഹത്തിലെ സാമ്പത്തിക ക്രമക്കേടുകൾക്ക് ഒരുപരിധി വരെ തടയിടാൻ നോട്ടുനിരോധനത്തിന് കഴിയുമെന്ന് സർക്കാർ വിശ്വസിച്ചിരുന്നു.

അക്കാലത്ത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ ആകെ വിതരണം ചെയ്യപ്പെട്ടിരുന്നത് 7,144 കോടി രൂപയായിരുന്നു. 1976 മാർച്ച് 31ലെ കണക്കാണിത്. ഇതിൽ 22.90 കോടി രൂപ അയ്യായിരത്തിന്റെ നോട്ടും 1.26 കോടി രൂപ പതിനായിരത്തിന്റെ നോട്ടുമായിരുന്നു. 87.91 കോടി രൂപ ആയിരത്തിന്റെ നോട്ടും. അതായത്. ആകെ 1,260 നോട്ടുകൾ മാത്രമാണ് പതിനായിരത്തിന്റെ കറൻസിയായി ഉണ്ടായിരുന്നത്. അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളുടെ 2 ശതമാനം മാത്രമായിരുന്നു പതിനായിരത്തിന്റെ കൻസി. അതിനാൽ നോട്ടുനിരോധനം അക്കാലത്ത് വലിയ പ്രത്യാഘാതങ്ങളൊന്നും തന്നെ സൃഷ്ടിച്ചില്ല.

ആർബിഐയുടെ മുൻ ​ഗവർണർമാർ പലരും 5,000 – 10,000 രൂപ നോട്ടുകളുടെ തിരിച്ചുവരവിനെ പിന്തുണച്ചുകൊണ്ട് സംസാരിച്ചിരുന്നു. എങ്കിലും പല പ്രത്യാഘാതങ്ങളും കണക്കിലെടുത്ത് അത്തരം ശുപാർശകൾ കേന്ദ്രസർക്കാർ നടപ്പാക്കിയില്ല.

Tags: RBIcurrencyReserve Bank of IndiaIndia
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies