ആർത്തവ വേദനയ്ക്ക് പരിഹാരം കാണാം; ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് ഇവയൊക്കെ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആർത്തവ വേദനയ്‌ക്ക് പരിഹാരം കാണാം; ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് ഇവയൊക്കെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2024, 08:05 pm IST
FacebookTwitterWhatsAppTelegram

ഒട്ടുമിക്ക പെൺകുട്ടികളുടെയും പ്രശ്‌നമാണ് അസഹനീയമായ ആർത്തവ വേദന. ഇതിന് ശമനം കാണാൻ പെയിൻ കില്ലറുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഇതിന്റെ ദോഷവശങ്ങൾ പലരും അറിയുന്നില്ല. നമ്മുടെ ആരോഗ്യത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്നവയാണ് ഇത്തരം വേദന സംഹാരികൾ. എന്നാൽ ശരിയായ ഭക്ഷണക്രമത്തിലേക്ക് മാറുന്നത് ഈ വേദന സ്വാഭാവികമായി കുറയ്‌ക്കാൻ സഹായിക്കും. ഇത്തരത്തിൽ ആർത്തവ വേദന കുറയ്‌ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

1. ചീര, സ്പിനാച്ച്, തുടങ്ങിയ ഇലക്കറികൾ

ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇതിൽ പേശികളുടെ ആയാസം കുറയ്‌ക്കുകയും ദഹനം സുഗമമാക്കുകയും ചെയ്യുന്ന മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിലടങ്ങിയിരിക്കുന്ന അയൺ ആർത്തവ സമയത്ത് ശരീരത്തിനാവശ്യമായ പോഷക ഘടകങ്ങൾ പ്രദാനം ചെയ്യുന്നു.

2. സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ പഴവർഗങ്ങൾ

ഈ പഴവർഗങ്ങൾ കഴിക്കുന്നത് ആർത്തവ വേദന കുറയാൻ സഹായിക്കും. ഇവയിൽ വിറ്റാമിൻ സിയും ധാരാളം ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ സംരക്ഷിക്കും.

3. നട്സും സീഡ്‌സും

അണ്ടിപ്പരിപ്പ്, ബദാം, വാൽനട്ട്, ഫ്‌ളാക്‌സ് സീഡ്, പംപ്കിൻ സീഡ് എന്നിവ ഒമേഗ 3 ഫാറ്റി ആസിഡുകളുടെയും മഗ്നീഷ്യത്തിന്റെയും ഉറവിടങ്ങളാണ്. ഇത്തരം നട്സും വിത്തുകളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വേദന കുറയ്‌ക്കാൻ സഹായിക്കും.

4. വാഴപ്പഴം

പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമാണ് വാഴപ്പഴം. ഇത് വയറുവേദന കുറയ്‌ക്കാനും പേശികളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും. ആർത്തവ സമയത്തെ ക്ഷീണത്തെ ചെറുക്കനും ശരീരത്തിന് കൂടുതൽ ഊർജ്ജം ലഭിക്കാനും വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്.

5. ഇഞ്ചി

ആർത്തവ വേദനയുൾപ്പെടയുള്ള വിവിധ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള പ്രകൃതിദത്ത പരിഹാരമായി ഇഞ്ചി ഉപയോഗിച്ചുവരുന്നു. ഇതിന്റെ ആന്റി-ഇൻഫ്ളമേറ്ററി ഗുണങ്ങൾ വേദനയും ശാരീരിക അസ്വസ്ഥതകളും കുറയ്‌ക്കാൻ സഹായിക്കും. ഇഞ്ചി ചായ കുടിക്കുന്നതും ഇഞ്ചി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്.

6. ഡാർക്ക് ചോക്ലേറ്റ്

മധുരപ്രിയർക്ക് ഡാർക്ക് ചോക്ലേറ്റ് ആർത്തവ വേദന കുറയ്‌ക്കാൻ സഹായിക്കുന്ന മറ്റൊരു മാർഗമാണ്. ഇതിൽ മഗ്നീഷ്യം, അയൺ തുടങ്ങിയ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.

Tags: Period Painfood itemspain reducing
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies