സ്വന്തം രാജ്യത്തെ ജനങ്ങളുടെ ക്ഷേമം നോക്കാതെ, ഭീകരർക്കായി കോടികൾ ചെലവഴിക്കുന്നു; ഇറാൻ ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി നെതന്യാഹു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്വന്തം രാജ്യത്തെ ജനങ്ങളുടെ ക്ഷേമം നോക്കാതെ, ഭീകരർക്കായി കോടികൾ ചെലവഴിക്കുന്നു; ഇറാൻ ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി നെതന്യാഹു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2024, 09:51 am IST
Facebook
Twitter
WhatsAppTelegram

ടെൽഅവീവ്: സ്വന്തം രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തെക്കാൾ പ്രാദേശിക സംഘർഷങ്ങൾക്ക് മുൻഗണന നൽകുന്നവരാണ് ഇറാൻ ഭരണകൂടമെന്ന രൂക്ഷ വിമർശനവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് കൈമാറിയ സന്ദേശത്തിലാണ് ഇറാൻ ഭരണകൂടത്തിനെതിരെ നെതന്യാഹു വിമർശനം ഉയർത്തിയത്. പശ്ചിമേഷ്യൽ ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരവാദ സംഘടനകൾക്കെതിരെ ഇസ്രായേൽ ശക്തമായ ആക്രമണം നടത്തുന്നതിനിടെയാണ് സന്ദേശം പുറത്ത് വന്നത്.

” ലെബനനേയും ഗാസയേയും സംരക്ഷിക്കണമെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള വമ്പൻ പ്രസംഗങ്ങൾ നടത്തിക്കൊണ്ട് നിങ്ങളെ തന്നെ അടിച്ചമർത്തി വച്ചിരിക്കുന്ന ഒരു ഭരണകൂടത്തെയാണ് നിങ്ങൾ ദിവസവും കാണുന്നത്. ഇറാൻ അവരുടെ തന്നെ ജനതയെ കൂടുതൽ ദുരന്തങ്ങളിലേക്കും യുദ്ധങ്ങളിലേക്കും തള്ളിവിടുകയാണ്. ഇറാൻ ജനതയിൽ ഭൂരിപക്ഷത്തിനും അവരുടെ സർക്കാരിനെ കൊണ്ട് യാതൊരു ഗുണവുമില്ലെന്ന് അറിയാം.

സ്വന്തം രാജ്യത്തെ ജനങ്ങളെ കുറിച്ച് അവർ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കിൽ പശ്ചിമേഷ്യയിൽ എല്ലായിടത്തും യാതൊരു അർത്ഥവുമില്ലാതെ നടത്തുന്ന യുദ്ധങ്ങൾക്ക് വേണ്ടി കോടിക്കടക്കണക്കിന് ഡോളർ ചെലവഴിക്കുന്നത് അവർ അവസാനിപ്പിക്കും. പകരം അവ സ്വന്തം രാജ്യത്തെ ജനജീവിതം മെച്ചപ്പെടുത്താൻ അവർ ചെലവഴിച്ചേനെ. ആണവായുധങ്ങൾക്കും സ്വന്തം ജനതയുടെ നേർക്കല്ലാത്ത പോരാട്ടങ്ങൾക്കും വേണ്ടി അവർ പാഴാക്കിയ തുക ഉപയോഗിച്ച് കുട്ടികളുടെ വിദ്യാഭ്യാസവും, ആരോഗ്യവും, രാജ്യത്തെ അടിസ്ഥാനസൗകര്യങ്ങളും എല്ലാം മെച്ചപ്പെടുത്തിയിരുന്നെങ്കിൽ എന്ന് നിങ്ങൾ ചിന്തിച്ച് നോക്കൂ.

തീവ്രവാദ സംഘടനകളായ ഹിസ്ബുള്ളയ്‌ക്കും ഹമാസിനും ഹൂതി വിമതർക്കുമെല്ലാം ലഭിക്കുന്ന പിന്തുണ ഒരിക്കലും രാജ്യത്തെ ജനങ്ങൾക്കായി നൽകാൻ അവർ ശ്രമിച്ചിട്ടില്ല. ഇന്ന് ഇറാന്റെ കളിപ്പാവകൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇറാനിലെ ഓരോ പൗരന്മാരും മികച്ചത് അർഹിക്കുന്നുണ്ട്. ഹമാസിന്റെയും ഹിസ്ബുള്ളയുടേയും ഭീകരരെ നിങ്ങൾ പിന്തുണയ്‌ക്കില്ലെന്ന് എനിക്കറിയാം. പക്ഷേ നിങ്ങളുടെ നേതാക്കൾ അത് ചെയ്യുകയാണെന്നും” നെതന്യാഹുവിന്റെ സന്ദേശത്തിൽ പറയുന്നു. ഇംഗ്ലീഷിലും പേർഷ്യൻ ഭാഷയിലുമായാണ് ഈ സന്ദേശങ്ങൾ കൈമാറിയത്.

Tags: Netanyahu's MessageIran's Leaderswarning
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies