മേക്കപ്പ്  അത്ര പോരാ! മുഖ്യമന്ത്രി മുഖം മിനുക്കാൻ ചെലവഴിക്കുന്നത് കോടികൾ; ഈ വർഷം പിആർ വർക്കിന് മാറ്റിവെച്ചത് 5 കോടി; സ്വകാര്യ ഏജൻസികൾക്ക് ഉടനടി പണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മേക്കപ്പ്  അത്ര പോരാ! മുഖ്യമന്ത്രി മുഖം മിനുക്കാൻ ചെലവഴിക്കുന്നത് കോടികൾ; ഈ വർഷം പിആർ വർക്കിന് മാറ്റിവെച്ചത് 5 കോടി; സ്വകാര്യ ഏജൻസികൾക്ക് ഉടനടി പണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2024, 01:19 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം മിനുക്കാൻ സർക്കാർ ചെലവഴിക്കുന്നത് കോടികൾ. ഈ വർഷം മാത്രം അഞ്ച് കോടി രൂപയാണ് പിആർ വർക്കിനായി മാറ്റിവെച്ചിരുന്നത്. പിണറായി സർക്കാരിന്റെ രണ്ടാം വർഷികാഘോഷത്തിന് 16 കോടിയും സമൂഹ മാദ്ധ്യമ അക്കൗണ്ടുകളുടെ പരിപാലനത്തിന് നാല് കോടിയുമാണ് ചെലവഴിച്ചത്. ഇതിന്റെ രേഖകൾ ജനം ടിവിക്ക് ലഭിച്ചു.

‘ദ ഹിന്ദു’ ദിനപത്രത്തിൽ പിആർ ഏജൻസി മുഖേന നൽകിയ അഭിമുഖം വിവാദമായ സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം ജനം ടിവി നടത്തിയത്. ഏറ്റവും കൂടുതൽ പിആർ നടക്കുന്നത് മുഖ്യമന്ത്രിക്ക് വേണ്ടിയാണ്. ഈ വർഷം മാറ്റിവെച്ച അഞ്ച് കോടി രൂപയിൽ നല്ലൊരു പങ്കും സ്വകാര്യ ഏജൻസികൾക്കാണ് കൈമാറുന്നത്. ഈ തുകയിൽ നിന്നാണ് ‘ദ ഹിന്ദു’വിലേത് പോലുളള അഭിമുഖങ്ങൾ സ്വകാര്യ ഏജൻസി വഴി പ്രസിദ്ധീകരിക്കുന്നത്.

ഒന്നാം പിണറായി സർക്കാരിനെക്കാൾ കൂടുതൽ തുകയാണ് രണ്ടാം സർക്കാർ പിആർ പ്രവർത്തനങ്ങൾക്ക് മാറ്റിവെക്കുന്നതെന്ന് രേഖകൾ വ്യക്തമാക്കുന്നു. ‘നവകേരള സദസിന്’ 100 കോടിലധികവും ‘മുഖാമുഖം’ പരിപാടിക്ക് 20 കോടിയിലധികവും ചെലവഴിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിവിധ ദൃശ്യമാദ്ധ്യമങ്ങളിൽ സംപ്രേക്ഷണം ചെയ്യുന്ന ‘നാം മുന്നോട്ട്’ പരിപാടിയുടെ ഒരു എപ്പിസോഡിന് വേണ്ടി ലക്ഷങ്ങളാണ് നൽകുന്നത് . സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ മറ്റ് സംസ്ഥാനങ്ങളിലെ തീയറ്ററിൽ പ്രദർശിപ്പാക്കാൻ  കോടികളുടെ കരാറാണ് സ്വകാര്യ ഏജൻസികളുമായി ഉണ്ടാക്കിയത്. ഈ സ്വകാര്യ ഏജൻസികളെല്ലാം തന്നെ സിപിഎം നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നതെന്ന ആരോപണവും പുറത്ത് വരുന്നുണ്ട്.

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് മുഖ്യമന്ത്രിയുടെ മുഖം മിനുക്കൽ ധൂർത്ത് പൊടിപൊടിക്കുന്നത്. ജനക്ഷേമ പ്രവർത്തനങ്ങൾക്ക് പണം ഇല്ലെന്ന് പറഞ്ഞ് കൈമലർത്തുന്ന സർക്കാർ പക്ഷെ സ്വകാര്യ പിആർ ഏജൻസികളുടെ പണം ഉടനടി കൊടുത്തു തീർക്കുന്നുണ്ടെന്ന് രേഖകൾ ചൂണ്ടിക്കാട്ടുന്നു.

പിആർ ഏജൻസിയുടെ സഹായം സർക്കാർ തേടുന്നില്ലെന്ന് മന്ത്രിമാർ ആവർത്തിക്കുമ്പോഴാണ് ഇതുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വന്നത്. നേരത്തെ ഇത്തരം ആരോപണം ഉയർന്നപ്പോൾ മുഖ്യമന്ത്രിയടക്കം അത് നിഷേധിക്കുകയായിരുന്നു. ജനങ്ങൾക്ക് തന്നെ അറിയാം പിആർ വേണ്ടെന്നായിരുന്നു മുഖ്യമന്ത്രി അവകാശപ്പെട്ടത്.

സർക്കാരിന്റെ പ്രവർത്തനം പൊതുജനങ്ങളിലേക്ക് എത്തിക്കാനാണ് പൊതുഭരണ വകുപ്പിന് കീഴിൽ ഇൻഫർമേഷൻ ആന്റ് പബ്ലിക്ക് റിലേഷൻ വകുപ്പ് പ്രവർത്തിക്കുന്നത്. സ്ഥിരം ജീവനക്കാർക്ക് പുറമേ കോടികൾ ചെലവഴിച്ചാണ് ഒരോ വർഷവും ഇവിടെ കരാ‍ർ  ജീവനക്കാരെ നിയമിക്കുന്നത്. ഈ സംവിധാനത്തെ ആകെ നോക്കുകുത്തിയാക്കി കൊണ്ടാണ് സ്വകാര്യ ഏജൻസികളുടെ സഹായം മുഖ്യമന്ത്രി തേടുന്നത്.

Tags: CM Pijnarayi VijayanPR WORK
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies