ഒരേ സമയം 36 ടാർ‌​ഗറ്റുകളെ നേരിടും, 400 കിലോമീറ്റർ വരെ പ്രതിരോധം; മൂന്ന് S-400 മിസൈൽ സിസ്റ്റം ഭാരതത്തിന് സമ്മാനിച്ച് റഷ്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരേ സമയം 36 ടാർ‌​ഗറ്റുകളെ നേരിടും, 400 കിലോമീറ്റർ വരെ പ്രതിരോധം; മൂന്ന് S-400 മിസൈൽ സിസ്റ്റം ഭാരതത്തിന് സമ്മാനിച്ച് റഷ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2024, 04:59 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: റഷ്യയുടെ മൂന്ന് യൂണിറ്റ് S-400 മിസൈൽ സിസ്റ്റം ഇനി ഭാരതത്തിന് സ്വന്തം. ഇന്ത്യയുടെ പ്രതിരോധ സേനയ്‌ക്ക് കരുത്തേകാൻ മൂന്ന് മിസൈൽ യൂണിറ്റുകൾ നൽകിയെന്നും അടുത്ത വർഷത്തോടെ മറ്റ് രണ്ട് യൂണിറ്റുകൾ കൂടി നൽകുമെന്ന് എയർ ചീഫ് മാർഷൽ അമർ പ്രീത് സിം​ഗ് വ്യക്തമാക്കി. സുരക്ഷാ ഭീഷണികളെ നേരിടുന്നതിൽ തദ്ദേശീയ യുദ്ധോപകരണങ്ങൾ‌ വഹിക്കുന്ന പങ്കിനെ കുറിച്ചും അദ്ദേഹം വാർത്താ സമ്മേ‌ളനത്തിൽ‌ പറഞ്ഞു.

400 കിലോമീറ്റർ പരിധിയിൽ പ്രതിരോധം തീർക്കാനും 36 ടാർ​ഗറ്റുകളെ നേരിടാനും S-400 മിസൈൽ സിസ്റ്റത്തിന് സാധിക്കും. 40 കിലോമീറ്റർ ദൂരപരിധിയുള്ള ഒരു ഹ്രസ്വദൂര മിസൈൽ, 120 കിലോമീറ്റർ ദൂരപരിധിയുള്ള ഒരു ഇടത്തരം മിസൈൽ, 250 കിലോമീറ്റർ ദൂരപരിധിയുള്ള ദീർഘദൂര മിസൈൽ, 400 കിലോമീറ്റർ ദൂരപരിധിയുള്ള വളരെ ദീർഘദൂര മിസൈൽ എന്നിങ്ങനെ നാല് തരം മിസൈലുകളാണ് ഇതിൽ ഉപയോ​ഗിക്കുന്നത്. വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിൽ നിർണായകമാകും എസ്-400 മിസൈൽ സിസ്റ്റം. ദീർഘദൂരത്ത് നിന്ന് എത്തുന്ന ശത്രുവിനെ പ്രതിരോധിക്കുന്ന സംവിധാനമായ കുശ പോലുള്ള ഉപകരണങ്ങൾ നിർമിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ചീഫ് എയർ‌ മാർഷൽ പറഞ്ഞു.

2047-ഓടെ ഇന്ത്യൻ വ്യോമസേന സമ്പൂർണമായി സ്വയം പര്യാപ്തമാകുമെന്നും അതാണ് ലക്ഷ്യം വയ്‌ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഘർഷ സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതിൽ‌ വിദേശ ആയുധങ്ങളെ ആശ്രയിച്ചാൽ പ്രതിസന്ധി സൃഷ്ടിക്കും. വ്യത്യസ്ത താത്പര്യങ്ങളും ഉദ്ദേശ്യങ്ങളുമായും പല ഉപകരണങ്ങളും പല രാജ്യങ്ങളും നിർ‌മിച്ചിട്ടുണ്ടാവുക. അവ ഇവിടെ ഉപയോ​ഗിക്കുമ്പോൾ പ്രതിസന്ധി അനുഭവപ്പെട്ടേക്കാം. പ്രതിരോധത്തെ തകർക്കാൻ പോലും ഇത് കാരണമാകും. അതിനാൽ തന്നെ തദ്ദേശീയമായി ഉപകരണങ്ങൾ നിർ‌മിക്കേണ്ടത് അത്യാവശ്യമാണ്. ഈ ലക്ഷ്യം മുന്നിൽ കണ്ട് ഭാരതം വൻ മുന്നേറ്റങ്ങളാണ് നടത്തുന്നത്. സേനയിൽ‌ ഭൂരിഭാ​ഗം ഉപകരണങ്ങളും ഇന്ത്യൻ നിർ‌മിതമാണെന്നും വൈകാതെ തന്നെ സമ്പൂർണമായി സ്വയം പര്യാപ്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags: INDIAN AIRFORCEMarshal AP Singh
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies