75,000 മെഡിക്കൽ സീറ്റുകൾ കൂട്ടിച്ചേർക്കും; പ്രഖ്യാപനവുമായി അമിത് ഷാ
Monday, June 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

75,000 മെഡിക്കൽ സീറ്റുകൾ കൂട്ടിച്ചേർക്കും; പ്രഖ്യാപനവുമായി അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2024, 06:39 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: ആരോ​ഗ്യ പരിരക്ഷാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാ​ഗമായി വരുന്ന പത്ത് വർഷത്തിനകം രാജ്യത്തുടനീളം 75,000 മെഡിക്കൽ സീറ്റുകൾ കൂട്ടിച്ചേർക്കുമെന്ന് കേന്ദ്രസർക്കാർ. ആരോ​ഗ്യമേഖലയിൽ സമ​ഗ്രമായ പരിഷ്കാരങ്ങൾ വരുത്താനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ല​ക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. അഹമ്മദാബാദിലെ അദലാജ് ​ഗ്രാമത്തിലുള്ള ഹീരാമണി ആരോ​ഗ്യധാം ആശുപത്രി ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം സ്വച്ഛ് അഭിയാൻ ആരംഭിച്ചു. പല രോ​ഗങ്ങളെയും ഇല്ലായ്മ ചെയ്യാനുള്ള ശുചീകരണ യജ്ഞമായിരുന്നു അത്. അതിന് ശേഷം ഓരോ കുടുംബങ്ങളിലും കുടിവെള്ളമെത്തുന്നുണ്ടെന്നും ശുചിമുറികളുണ്ടെന്നും അദ്ദേഹം ഉറപ്പുവരുത്തി. ഇതും പല രോ​ഗങ്ങളിൽ നിന്ന് രക്ഷനേടാൻ ജനങ്ങളെ സഹായിച്ചു. പിന്നീട് അദ്ദേഹം യോ​ഗയെ ജനപ്രിയമാക്കി. ഇതിന് പിന്നാലെ അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ആയുഷ്മാൻ ഭാരത് പദ്ധതിയും മോദി നടപ്പിലാക്കി.

ആയുഷ്മാൻ ഭാരത് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ജനങ്ങളിലേക്കെത്താൻ പ്രാഥമികാരോ​ഗ്യ കേന്ദ്രങ്ങളും കുടുംബാരോ​ഗ്യ കേന്ദ്രങ്ങളും പുതിയ മെഡിക്കൽ കോളേജുകളും സ്ഥാപിച്ചു. 14 ഡിപ്പാർട്ട്മെന്റുകൾ അടങ്ങുന്നതായിരുന്നു ഓരോ മെഡിക്കൽ കോളേജുകളും. വരുന്ന പത്ത് വർഷത്തിനകം 75,000 മെഡിക്കൽ സീറ്റുകൾ കൂടി വർദ്ധിപ്പിക്കും.

സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫാർമസി സ്റ്റോറുകളിലൂടെ കുറഞ്ഞ നിരക്കിൽ മരുന്നുകൾ വിതരണം ചെയ്യാൻ തുടങ്ങിയതും സമ​ഗ്ര പദ്ധതിയുടെ ഭാ​ഗമായിരുന്നു. രാജ്യത്ത് 140 കോടി ജനങ്ങളുടെ ക്ഷേമത്തിനായി ഏകദേശം 40ഓളം വിവിധ പദ്ധതികളാണ് മോദി സർക്കാർ നടപ്പിലാക്കിയതെന്ന് അമിത് ഷാ കൂട്ടിച്ചേർത്തു.

Tags: Amit ShahMedical Seats
ShareTweetSendShare

More News from this section

ഇന്ത്യയെ ആര്‍ക്കും തലകുനിക്കാന്‍ കഴിയില്ല; പ്രതിരോധ നിര്‍മ്മാണത്തില്‍ രാജ്യം സ്വയംപര്യാപ്തത നേടി: രാജ്‌നാഥ് സിംഗ്

ഉത്തര്‍പ്രദേശില്‍ സ്വത്ത് തട്ടിയെടുക്കാന്‍ വ്യവസായിയുടെ മകനെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതായി പരാതി; ഫിസിയോതെറാപ്പിസ്റ്റും പിതാവും അറസ്റ്റില്‍

അതിര്‍ത്തി കടന്നുള്ള വ്യാപാരം ഇനി കൂടുതല്‍ ഡിജിറ്റലാകും; ‘എല്‍.പി.എം.എസ്’ പോര്‍ട്ടല്‍ ജൂണ്‍ 9-ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും

‘ഓപ്പറേഷന്‍ ഗോള്‍ഡന്‍ നെക്‌സസ്’: മുംബൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തെ ഡി.ആര്‍.ഐ പിടികൂടി; 5 കോടിയുടെ സ്വര്‍ണ്ണം പിടിച്ചെടുത്തു

ജമ്മു കാശ്മീരില്‍ വന്‍ തീപിടിത്തം: പൂഞ്ചില്‍ 13 കടകള്‍ പൂര്‍ണ്ണമായി കത്തിയമര്‍ന്നു; കോടികളുടെ നാശനഷ്ടം

ഫണ്ട് തട്ടിപ്പ് ആരോപണം: ബംഗാളില്‍ തൃണമൂല്‍ നേതാവിനെ ജനക്കൂട്ടം കൈകാര്യം ചെയ്തു; തല മൊട്ടയടിച്ച് ചെരിപ്പുമാലയണിയിച്ചു

Latest News

ഇറാന്‍ പരമാധികാരി മൊജ്തബ ഖമേനി എവിടെയെന്ന് തനിക്കറിയാം; അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലെന്ന് ഡൊണാള്‍ഡ് ട്രംപ്

തണ്ണിത്തോടില്‍ പ്രകൃതിക്ഷോഭം: ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു; ഞായറാഴ്ചയായതിനാല്‍ ഒഴിവായത് വന്‍ ദുരന്തം

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റായി മുന്‍ നായകന്‍ തമീം ഇഖ്ബാല്‍ ചുമതലയേറ്റു; ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി

പേഴ്‌സണല്‍ സ്റ്റാഫ് നിയമന വിവാദം: വൈദ്യുതി മന്ത്രിയുടെ സഹോദരീഭര്‍ത്താവ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു; രാജിക്കത്ത് മുഖ്യമന്ത്രിക്ക്

കാര്യവട്ടത്ത് പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി; എസി ഓണ്‍ ചെയ്ത് ഉറങ്ങിയതാകാമെന്ന് സംശയം

ലോകകപ്പിനെത്തിയ ഇറാഖ് സ്‌ട്രൈക്കര്‍ ഐമന്‍ ഹുസൈനെ യു.എസ് എയര്‍പോര്‍ട്ടില്‍ 7 മണിക്കൂര്‍ തടഞ്ഞുവെച്ച് ചോദ്യം ചെയ്തു; ഫോട്ടോഗ്രാഫര്‍ക്ക് പ്രവേശന വിലക്ക്

കൊല്‍ക്കത്ത മെട്രോയ്‌ക്ക് 60 പുത്തന്‍ ട്രെയിനുകള്‍; വാട്ടര്‍ മെട്രോയും വരുന്നു, വന്‍ വികസന പദ്ധതികളുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍

അച്ചു ഉമ്മനെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ട ഇടത് നേതാവിനെ പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies