ബഹിരാകാശവും ക‌ടന്ന് പ്രപഞ്ച രഹസ്യങ്ങൾ തേടി ഭാരതം; ലഡാക്കിൽ ലോകത്തിലെ ഏറ്റവും വലിയ ​ഗാമാ റേ ദൂരദർശിനി സ്ഥാപിച്ചു
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബഹിരാകാശവും ക‌ടന്ന് പ്രപഞ്ച രഹസ്യങ്ങൾ തേടി ഭാരതം; ലഡാക്കിൽ ലോകത്തിലെ ഏറ്റവും വലിയ ​ഗാമാ റേ ദൂരദർശിനി സ്ഥാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2024, 11:09 pm IST
FacebookTwitterWhatsAppTelegram

വാനനിരീക്ഷണത്തിന് പുത്തൻ വഴികളുമായി ഭാരതം. നക്ഷത്രങ്ങളുടെ ജനന മരണത്തെ കുറിച്ച് അറിയാനും മറ്റ് പ്രപഞ്ച പ്രതിഭാസങ്ങളെ കുറിച്ച് പഠിക്കുന്നതിനുമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗാമാ റേ ടെലിസ്‌കോപ്പ് സ്ഥാപിച്ച് ഇന്ത്യ. സമുദ്രനിരപ്പിൽ നിന്ന് 4,270 മീറ്റർ ഉയരത്തിൽ‌ ലഡാക്കിലെ മലനിരകളിലാണ് Major Atmospheric Cerenkov Experiment Telescope-MACE ​ദൂരദർ‌ശിനി സ്ഥാപിച്ചത്.

മുംബൈയിലെ ഭാഭാ ആറ്റോമിക് റിസർച്ച് സെൻ്റർ (BARC) വികസിപ്പിച്ച്, ഡിപ്പാർട്ട്മെൻ്റ് ഓഫ് അറ്റോമിക് എനർജി (DAE) ആണ് ഇത് സ്ഥാപിച്ചത്. ലഡാക്കിലെ ഹാൻലെയിലാണ് സ്ഥാപിച്ചിരിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളാണ് ദൂരദർശിനിയിലുള്ളത്. വായു മലിനീകരണമില്ലാത്ത പ്രദേശമാണ് ഹാൻലെ. ഈർ‌പ്പ കുറവും ഇരുണ്ട ആകാശവും ശാസ്ത്രജ്ഞരെ ഇവിടേക്ക് ആകർഷിക്കുന്നു. ജ്യോതിശാസ്ത്രജ്ഞരുടെ സ്വർ​ഗമാണ് ഇവിടമെന്ന് ആണവോർജ്ജ കമ്മീഷൻ ചെയർമാനും ഇന്ത്യയുടെ ആണവ മേധാവിയുമായ ഡോ. എ.കെ മൊഹന്തി പറഞ്ഞു.

മറ്റ് ചില ​ഗാമാ റേ ടെലിസ്കോപ്പുകൾ കൂടി ഇവിടെ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആ​ഗോള തലത്തിൽ ജ്യോതിശാസ്ത്രജ്ഞർക്ക് അനുയോജ്യമാക്കിയ സ്ഥലമാക്കി ഹാൻലെയെ മാറ്റുമെന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. സൂപ്പർനോവ അവശിഷ്ടങ്ങൾ, മൈക്രോ ക്വാസാറുകൾ എന്നിവയിൽ നിന്നുള്ള ​ഗാമാ കിരണങ്ങളെ കണ്ടെത്താൻ സാധിക്കുന്ന ഉയർന്ന സംവേദ​നക്ഷമതയാണ് MACE-നുള്ളത്. വിദൂര ക്ഷീരപഥങ്ങളെ കണ്ടെത്താനും പഠിക്കാനും ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ. ഡ‍ാർ‌ക്ക് മാറ്ററിനെ കുറിച്ച് പഠിക്കാനും അതിന്റെ നി​ഗൂഢതകൾ അനാവരണം ചെയ്യാനും ഇത് ഉപയോ​ഗിക്കും.

BARC യുടെ ആസ്ട്രോഫിസിക്കൽ സയൻസസ് ഡിവിഷൻ്റേതാണ് ആശയവും രൂപകൽപനയും. ഏകദേശം 175 ടൺ മാത്രമാണ് ഇതിന്റെ ഭാരം. 21 മീറ്റർ വ്യാസവും 175 ടൺ ഭാരവുമുണ്ട്. 356 ചതുരശ്ര മീറ്റർ റിഫ്ലക്ടർ ഏരിയയും 1,424 മെറ്റാലിക് മിറർ മുഖങ്ങളും, 712 ആക്യുവേറ്ററുകളും, 1,088 ഫോട്ടോ-മൾട്ടിപ്ലയർ ട്യൂബുകളും 68 ക്യാമറ മൊഡ്യൂളുകളും ഇതിനുണ്ട്. ലഡാക്ക് മേഖലയിലെ ഗതാഗത പരിമിതികൾ കാരണം ഉപഘടകങ്ങളുടെ വലിപ്പം 2.5 മീറ്ററിൽ താഴെയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒരേ സമയം കരുത്തോടെയും താപനിലയെ ചെറുത്ത് പ്രവർത്തിക്കാനും ഇതിന് സാധിക്കും.

ഔപചാരികമായ ഉദ്ഘാടനത്തിന് മുൻപ് തന്നെ ദൂരദർശിനി 200 ദശലക്ഷം പ്രകാശവർഷം അകലെയുള്ള ഗാമാ കിരണങ്ങൾ കണ്ടെ‌‌‌‌ത്തിയിരുന്നു 2022-ൽ ഒരു തണുപ്പേറെയുള്ള ഡിസംബറിലെ ഒരു രാത്രിയിലായിരുന്നു ഇത്. ഈ മികച്ച പ്രകടനം ഇന്ത്യക്ക് അഭിമാനമാണെന്നത് തീർച്ച. ഇന്നും അറിയപ്പെടാതെ കിടക്കുന്ന പ്രപഞ്ച രഹസ്യങ്ങളിലേക്കുള്ള ജാലകമാകും ഈ ദൂരദർശിനി തുറക്കുകയെന്നത് ഉറപ്പാണ്.

Tags: Hanle
ShareTweetSendShare

More News from this section

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

26/11 ആക്രമണത്തിന് മുൻപ് ഭീകരരുടെ ബോട്ട് കണ്ടെത്തിയിട്ടും അവഗണിച്ചു; മുംബൈയിലേക്ക് എൻ.എസ്.ജി കമാൻഡോകളുടെ വിന്യാസം രണ്ടു മണിക്കൂറോളം വൈകിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ.വി.എസ് മണി

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

Latest News

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies