ഇൻ or ഔട്ട്? നാളെ നിർണായകം; എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് ഡിജിപി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇൻ or ഔട്ട്? നാളെ നിർണായകം; എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് ഡിജിപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2024, 08:55 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: എഡിജിപി എംആർ അജിത്കുമാറിനെതിരായ ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് ഡിജിപി. അൻവറിന്റെ ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ചതിന്റെ റിപ്പോർട്ടാണ് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയത്. റിപ്പോർട്ടിൽ എന്ത് നടപടിയെടുക്കുമെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. പിണറായി വിജയനെ നേരിൽക്കണ്ട് റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഡിജിപി വിശദീകരിക്കുമെന്നാണ് വിവരം. അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്ന എന്തെങ്കിലും കണ്ടെത്തലുകൾ റിപ്പോർട്ടിൽ ഉണ്ടെങ്കിൽ എഡിജിപി സ്ഥാനത്ത് നിന്ന് അജിത്കുമാറിനെ പുറത്താക്കുകയല്ലാതെ സർക്കാരിന് മറ്റ് വഴികളില്ല.

കഴിഞ്ഞ മൂന്നാം തീയതി വരെ അൻവർ ഉന്നയിച്ച ആരോപണങ്ങളാണ് റിപ്പോർട്ടിന്റെ അന്വേഷണ പരിധിയിൽ ഡിജിപി ഉൾപ്പെടുത്തിയത് എന്നാണ് സൂചന. ആർഎസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച വിശദാംശങ്ങൾ റിപ്പോർട്ടിൽ ഇല്ലെന്നാണ് വിവരം. വാർത്താസമ്മേളനങ്ങൾ മുഖേന പി.വി അൻവർ ഉന്നയിച്ച ആരോപണങ്ങളാണ് ഡിജിപി അന്വേഷിച്ചത്. സ്വർണക്കടത്ത്, അധോലോക ബന്ധം, കൊലപാതകം തുടങ്ങിയ ആരോപണങ്ങൾ അന്വേഷണ പരിധിയിൽ ഉൾപ്പെട്ടതായാണ് സൂചന.

പൊതുജനത്തിന്റെ സുരക്ഷയേയും സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയേയും നേരിട്ട് ബാധിക്കുന്ന ​ഗൗരവതരമായ ആരോപണമായതിനാലാണ് അൻവറിന്റെ ആരോപണങ്ങളിൽ ആദ്യം അന്വേഷണം നടന്നത്. സ്വർണക്കടത്ത് സംഘങ്ങളുമായി അടുത്ത ബന്ധമാണ് സുജിത് ​ദാസിനും എംആർ അജിത്കുമാറിനും ഉള്ളതെന്നും അധോലോക ​ഗുണ്ടകളെ പോലെയാണ് പൊലീസുകാർ പ്രവർത്തിക്കുന്നതെന്നുമായിരുന്നു അൻവറിന്റെ ആരോപണം. ഇക്കാര്യത്തിൽ അന്വേഷണം നടത്തിയാണ് ഡിജിപി നിലവിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച രാഷ്‌ട്രീയ വിവാദമായതിനാൽ ഇതിൽ പിന്നീട് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കും.

Tags: DGPADGPADGP MR Ajith Kumar
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies