ന്യൂഡൽഹി: ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ന്യൂനപക്ഷ വിഭാഗങ്ങളിലെ ജനങ്ങൾക്ക് സുരക്ഷ നൽകുമെന്നും അവരുടെ ആവശ്യങ്ങൾ നിറവേറ്റുമെന്നും പ്രതീക്ഷിക്കുന്നതായി ഇന്ത്യ പറഞ്ഞു.വെള്ളിയാഴ്ച ന്യൂഡൽഹിയിൽ ഒരു ചോദ്യത്തിന് മറുപടി പറയവെയാണ് വിദേശകാര്യ മന്ത്രാലയ ഔദ്യോഗിക വക്താവ് രൺധീർ ജയ്‌സ്വാൾ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
“ന്യൂനപക്ഷങ്ങളുടെ കാര്യം വരുമ്പോൾ, നിങ്ങൾക്കറിയാവുന്നതുപോലെ, അവിടെയുള്ള ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് നമ്മുടെ ഭാഗത്ത് നിന്ന് ഉയർന്ന തലങ്ങളിൽ നിന്നുപോലും ഞങ്ങൾ പലതവണ പറഞ്ഞിട്ടുണ്ട്. അവിടെയുള്ള സർക്കാർ ന്യൂനപക്ഷ സമുദായത്തിലെ ജനങ്ങൾക്ക് സുരക്ഷ നൽകുമെന്നും അവരുടെ ആവശ്യങ്ങൾ നിറവേറ്റുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു.
“ദുർഗാ പൂജയെയും ദസറയെയും സംബന്ധിച്ച്, ഞാൻ സൂചിപ്പിച്ചതുപോലെ, ഇത്തരത്തിലുള്ള സംഭവങ്ങൾ ശരിയല്ല, നല്ലതല്ല,” ബംഗ്ലാദേശിൽ വിഗ്രഹങ്ങൾ നശിപ്പിക്കപ്പെട്ടതായി റിപ്പോർട്ടുകൾ വന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാരെയും ഹൈക്കമ്മീഷണർമാരെയും ബംഗ്ലാദേശ് തിരിച്ചുവിളിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് അത് ആ രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സാർക്ക് പുനരുജ്ജീവിപ്പിക്കാനുള്ള ബംഗ്ലാദേശ് ഇടക്കാല ഗവൺമെൻ്റിന്റെ ആഹ്വാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, പ്രാദേശിക സഹകരണത്തിനും പ്രാദേശിക കണക്റ്റിവിറ്റിക്കും ഇന്ത്യ ആഴത്തിലുള്ള പ്രാധാന്യം നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശിലെ ഖുൽനയിലെ ഡാകോപ്പിലെ നിരവധി ക്ഷേത്രങ്ങൾക്ക് ആഘോഷങ്ങൾ അനുവദിക്കുന്നതിന് “നികുതി” ആയി 5 ലക്ഷം ടാക്ക ആവശ്യപ്പെട്ട് അജ്ഞാത കത്തുകൾ ലഭിച്ചിരുന്നു. അത് നൽകിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് കാതുകളിൽ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ശേഖർ ചന്ദ്ര ഗോൾഡറിനെപ്പോലുള്ള ചില ഹിന്ദു സമുദായ നേതാക്കൾ ഈ വർഷം ദുർഗാപൂജ ആഘോഷങ്ങൾ റദ്ദാക്കുമെന്ന് പ്രസ്താവിച്ചു.
ഈ ഭീഷണികളുടെ വെളിച്ചത്തിൽ, ബംഗ്ലാദേശിലെ പല ഹൈന്ദവരും ദുർഗാപൂജ ആഘോഷങ്ങളും സംഗീത പരിപാടികളും ഉപേക്ഷിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.