"പാലസ് ഓൺ വീൽസ്" സീസണൽ ടൂറുകൾ ആരംഭിച്ചു: ഇന്ത്യയിലെ ഏറ്റവും പഴയ പൈതൃക ട്രെയിനിനെ അറിയാം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“പാലസ് ഓൺ വീൽസ്” സീസണൽ ടൂറുകൾ ആരംഭിച്ചു: ഇന്ത്യയിലെ ഏറ്റവും പഴയ പൈതൃക ട്രെയിനിനെ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2024, 03:35 pm IST
Facebook
Twitter
WhatsAppTelegram

രാജകീയമായി യാത്ര ചെയ്യാൻ ആഗ്രഹമുള്ള സഞ്ചാരികൾക്ക് സന്തോഷ വാർത്ത. ഇന്ത്യയിലെ ഏറ്റവും പഴയ പൈതൃക ട്രെയിനുകളിലൊന്നായ ‘പാലസ് ഓൺ വീൽസ്’ അതിന്റെ സീസണൽ ടൂറുകൾ ആരംഭിച്ചു. റയിൽവേ അധിഷ്ഠിത ടൂറിസത്തിന്റെ ഐക്കണിക് ട്രെയിനായ ഈ സർവീസ് യാത്രക്കാർക്ക് അവിസ്മരണീയമായ അനുഭവമാണ് പ്രദാനം ചെയ്യുന്നത്. മനോഹരമായ പ്രകൃതിദൃശ്യങ്ങളും ഭാരതത്തിലെ അതിശയിപ്പിക്കുന്ന ചരിത്ര – പൈതൃക സ്ഥലങ്ങളിലേക്കും ഈ ട്രെയിൻ നമ്മെ കൊണ്ടുപോകുന്നു. ഇന്ത്യന്‍ റെയില്‍വേയും രാജസ്ഥാന്‍ ടൂറിസം ഡെവലപ്‌മെന്റ് ബോര്‍ഡും സംയുക്തമായാണ് പാലസ് ഓണ്‍ വീല്‍സ് സര്‍വീസ് നടത്തുന്നത്. 1982ലാണ് ഈ ട്രെയിന്‍ സര്‍വീസ് ആദ്യമായി ആരംഭിച്ചത്.

‘ചലിക്കുന്ന കൊട്ടാരത്തിന്റെ’ ഈ സീസണിലെ ആദ്യ യാത്ര ന്യൂഡൽഹി സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ആരംഭിച്ചു. രാജസ്ഥാന്‍ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എം.ഡി സുഷമ അറോറയും എക്‌സിക്യുട്ടീവ് ഡയറക്ടര്‍ രാജേന്ദ്ര ഷെഖാവത്തും ചേര്‍ന്നാണ് ആദ്യ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്.ഡൽഹിയിൽ നിന്ന് ആരംഭിക്കുന്ന എട്ട് ദിവസത്തെ യാത്ര രാജസ്ഥാൻ, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. ജയ്പൂർ, ജയ്സാൽമീർ, ജോധ്പൂർ, ഉദയ്പൂർ, ഭരത്പൂർ, ആഗ്ര എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങൾ സന്ദർശിച്ച ശേഷം അതിന്റെ ബേസ് സ്റ്റേഷനായ ഡൽഹിയിലേക്ക് മടങ്ങും.ഏഴ് രാത്രിയും എട്ട് പകലും കൊണ്ട് രാജസ്ഥാനിലെ പ്രധാനപ്പെട്ട പ്രദേശങ്ങളിലൂടെ 3000 കിലോമീറ്ററിലധികം ഈ ട്രെയിന്‍ സഞ്ചരിക്കും.എത്തിച്ചേരുന്ന റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ആഡംബര ബസിലുള്ള യാത്രയും ഭക്ഷണവും മറ്റ് സേവനങ്ങളും എല്ലാം പാക്കേജില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

പാലസ് ഓൺ വീൽസിന്റെ ടിക്കറ്റ് നിരക്കുകൾ സീസണൽ ഡിമാൻഡിന്റെ അടിസ്ഥാനത്തിലാണ് നിശ്ചയിക്കുന്നത്. പാലസ് ഓൺ വീൽസിൽ 14 ആഡംബര ഡീലക്സ് കോച്ചുകൾ ഉണ്ട്. ഈ ക്യാബിനുകളിൽ എയർ കണ്ടീഷനിംഗ്, വൈ-ഫൈ, അറ്റാച്ച്ഡ് ബാത്ത്റൂമുകൾ, പരമ്പരാഗത ഇൻ്റീരിയറുകൾ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. മനോഹരമായ ഫർണിച്ചറുകൾ, സിൽക്ക് ഡ്രെപ്പുകൾ, പ്രീമിയം കിടക്കകൾ എന്നിവ ഉൾക്കൊള്ളുന്ന രാജകീയ അലങ്കാരങ്ങളാണ് ഓരോ ക്യാബിനിലുമുള്ളത്.

പാലസ് ഓൺ വീൽസിൽ രാജസ്ഥാനി, കോണ്ടിനെൻ്റൽ, ഇന്ത്യൻ, ചൈനീസ് തുടങ്ങി വിവിധ വിഭവങ്ങൾ തരുന്ന മഹാരാജ, മഹാറാണി, എന്നീ പേരുകളുള്ള രണ്ട് റെസ്റ്റോറന്റുകളുമുണ്ട്. ട്രെയിനിൽ മദ്യപിക്കേണ്ടവർക്ക് വൈവിധ്യമാർന്ന സ്പിരിറ്റുകളും വൈനുകളും കോക്ക്ടെയിലുകളും വാഗ്ദാനം ചെയ്യുന്ന ‘ദി റോയൽ ബാർ’ആണ് മറ്റൊരു ആകർഷണം. ആയുർവേദ ചികിത്സകൾ, മസാജുകൾ, സൗന്ദര്യ ചികിത്സകൾ എന്നിവക്കായി
പാലസ് ഓൺ വീൽസിലെ സ്പാ ഓൺബോർഡ് മറ്റൊരു പ്രത്യേകതയാണ്.

വർഷങ്ങളായി രാജസ്ഥാനിലെയും ഇന്ത്യയുടെയും സാംസ്കാരിക അംബാസഡറായി ഈ ട്രെയിൻ അംഗീകരിക്കപ്പെട്ട ഈ ട്രെയിനിന്റെ ചുവരുകളിലെ പുരാവസ്തുക്കളും ചിത്രങ്ങളും ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെ എടുത്ത് കാണിക്കുന്നു.

Tags: Palace on Wheels
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies