വധിച്ചത് 194 നക്സലുകളെ; 801 പേർ അറസ്റ്റിലായി, 742 പേർ കീഴടങ്ങി; നക്സലുകൾ ആയുധം ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് കടന്നുവരണമെന്ന് അമിത് ഷാ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വധിച്ചത് 194 നക്സലുകളെ; 801 പേർ അറസ്റ്റിലായി, 742 പേർ കീഴടങ്ങി; നക്സലുകൾ ആയുധം ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് കടന്നുവരണമെന്ന് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2024, 07:20 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നക്സലുകൾ ആയുധങ്ങളുപേക്ഷിച്ച് മുഖ്യധാരയിലേക്ക് കടന്നുവരണമെന്ന് അഭ്യർത്ഥിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇടതുപക്ഷ തീവ്രവാദം കൂടുതലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചേർന്ന അവലോകന യോ​ഗത്തിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം. ഭാരതത്തിന്റെ വടക്കുകിഴക്കൻ മേഖലയിലും ജമ്മു കശ്മീരിലുമായി 13,000ത്തോളം പേർ ആയുധം കൈവെടിഞ്ഞ് മുഖ്യധാരയുടെ ഭാ​ഗമായതായും അദ്ദേഹം പറഞ്ഞു.

ഛത്തീസ്​ഗഡിലെ ആഭ്യന്തരവകുപ്പിനെയും ഡിജിപിയേയും മുഖ്യമന്ത്രിയേയും അമിത് ഷാ അഭിനന്ദിച്ചു. ജനുവരി മുതലുള്ള കണക്കുകൾ പ്രകാരം ഇതുവരെ സംസ്ഥാനത്ത് 194 നക്സലുകളെ വധിച്ചു. 801 നക്സലുകൾ അറസ്റ്റിലായെന്നും 742 പേർ കീഴടങ്ങിയതായും കേന്ദ്രമന്ത്രി അറിയിച്ചു. “നക്സലിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യുവജനങ്ങളോട് അഭ്യർത്ഥിക്കുകയാണ്. നിങ്ങൾ ആയുധം ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് കടന്നുവരണം.”- അമിത് ഷാ പറഞ്ഞു.

2004-2014 കാലഘട്ടത്തിൽ സെക്യൂരിറ്റി റിലേറ്റഡ് എക്സപെൻഡീച്ചർ സ്കീം വിഭാഗത്തിൽ (SRE) 1,180 കോടി രൂപയാണ് കേന്ദ്രസർക്കാർ ചെലവഴിച്ചത്. എന്നാൽ 2014-2024 കാലത്ത് ഇത് 3,006 കോടി രൂപയായിരുന്നു. നക്സൽ ബാധിത പ്രദേശങ്ങളിൽ വികസനപ്രവർത്തനങ്ങൾ തടസം കൂടാതെ നടപ്പിലാക്കുന്നതിന് പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് SRE. പ്രത്യേക സെൻട്രൽ അസിസ്റ്റൻസ് സ്കീം മുഖേന കഴിഞ്ഞ പത്ത് വർഷത്തിനിടെ 3,590 കോടി രൂപ കേന്ദ്രസർക്കാർ വകയിരുത്തിയെന്നും അമിത് ഷാ അറിയിച്ചു.

Tags: Amit ShahChhattisgarhNaxalsnaxalism
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies