ഹരിയാന വോട്ടെണ്ണൽ; ട്രെൻഡ് മാറുന്നു; ബിജെപി മുൻപിൽ; എഐസിസി ആസ്ഥാനത്തെ ആഘോഷങ്ങൾ നിർത്തിവച്ചു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹരിയാന വോട്ടെണ്ണൽ; ട്രെൻഡ് മാറുന്നു; ബിജെപി മുൻപിൽ; എഐസിസി ആസ്ഥാനത്തെ ആഘോഷങ്ങൾ നിർത്തിവച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2024, 10:08 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഹരിയാനയിൽ കരുത്തറിയിച്ച് ബിജെപി. നിയമസഭയിലേക്കുളള വോട്ടെണ്ണൽ പുരോഗമിക്കവേ ആദ്യ ഫലസൂചനകൾ കോൺഗ്രസിനും ഇൻഡി സഖ്യത്തിനും അനുകൂലമായിരുന്നെങ്കിൽ ബിജെപി വ്യക്തമായ മുൻതൂക്കം നേടുന്ന കാഴ്ചയാണ് ഒടുവിൽ കാണുന്നത്. എക്‌സിറ്റ് പോൾ ഫലങ്ങളുടെ ബലത്തിൽ അനായാസ ജയം പ്രതീക്ഷിച്ചിരുന്ന കോൺഗ്രസിന് ഇരുട്ടടിയാകുന്ന ഫലമാണ് നിലവിൽ പുറത്തുവരുന്നത്.

90 അംഗ ഹരിയാന നിയമസഭയിൽ കോൺഗ്രസിനെക്കാൾ മുന്നിലാണ് ബിജെപി ഇപ്പോൾ. വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ ബിജെപി 45 സീറ്റുകളിലും കോൺഗ്രസ് 38 സീറ്റുകളിലുമാണ് മുന്നേറുന്നത്. മറ്റുളളവർ ഏഴ് സീറ്റുകളിലും ലീഡ് ചെയ്യുന്നു.

രാവിലെ ആദ്യ ഫലങ്ങളിൽ കോൺഗ്രസിന് അനുകൂലമായ സൂചനകൾ ലഭിച്ചതോടെ ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് ഉൾപ്പെടെ പടക്കം പൊട്ടിച്ചും ലഡ്ഡുവും ജിലേബിയും വിതരണം ചെയ്തും വരാനിരിക്കുന്ന വിജയം ആഘോഷിക്കാനുളള ഒരുക്കങ്ങൾ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും തുടങ്ങിയിരുന്നു. പാട്ടും നൃത്തവുമൊക്കെയായി പ്രവർത്തകർ ആഘോഷം തുടങ്ങി.

എന്നാൽ 9.30 ഓടെ ട്രെൻഡ് മാറിത്തുടങ്ങി. ബിജെപിയും കോൺഗ്രസും ലീഡ് നിലയിൽ ഒപ്പത്തിനൊപ്പമെത്തി. പിന്നാലെ കോൺഗ്രസിനെ പിന്നിലാക്കി ബിജെപി മുന്നിലെത്തുകയും ചെയ്തു. ഇതോടെ പ്രവർത്തകരും നേതാക്കളും ആഘോഷങ്ങൾ അവസാനിപ്പിച്ച് അന്തിമ ഫലത്തിനായി കാത്തിരിക്കുകയാണ്. ശംഖ് വിളിച്ചും പെരുമ്പറ മുഴക്കിയും വലിയ ആഘോഷത്തിലായിരുന്നു പാർട്ടി ഓഫീസിന് മുൻപിൽ പ്രവർത്തകർ.

വോട്ടെടുപ്പ് അവസാനിച്ച ശേഷം പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങളിൽ കൂടുതലും ഹരിയാനയിലും കശ്മീരിലും കോൺഗ്രസ് സർക്കാർ രൂപീകരിക്കാനുളള സാദ്ധ്യതയാണ് പ്രവചിച്ചിരുന്നത്. ഇതിന്റെ ബലത്തിൽ കൂടിയായിരുന്നു കോൺഗ്രസിന്റെ ആഘോഷം. എന്നാൽ രാവിലെ മുതൽ കാത്തിരിക്കൂ എന്ന തരത്തിലുളള പ്രതികരണമാണ് ബിജെപി നേതാക്കൾ നടത്തിയത്.

Tags: Counting Trend HaryanaBJP Leading Haryanaബിജെപികോൺഗ്രസ്ഹരിയാനവോട്ടെണ്ണൽHaryana assembly electionഇൻഡി
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies