ഡോ. തോമസ് ഐസക്കിന് കൈകൊടുത്തത് ശരിയത്ത് വിരുദ്ധം; പെൺകുട്ടി അന്യപുരുഷനെ സ്പർശിച്ചത് മതവിരുദ്ധമെന്ന് പ്രചരണം; ക്രിമിനൽ കേസ് റദ്ദാക്കില്ലെന്ന് ഹൈക്കോടതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡോ. തോമസ് ഐസക്കിന് കൈകൊടുത്തത് ശരിയത്ത് വിരുദ്ധം; പെൺകുട്ടി അന്യപുരുഷനെ സ്പർശിച്ചത് മതവിരുദ്ധമെന്ന് പ്രചരണം; ക്രിമിനൽ കേസ് റദ്ദാക്കില്ലെന്ന് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2024, 11:15 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഒരു മതവിശ്വാസവും ഭരണഘടയ്‌ക്ക് അതീതമല്ലെന്ന് ഹൈക്കോടതി. പൊതുപരിപാടിക്കിടെ മുൻ ധനമന്ത്രി ടി എം തോമസ് ഐസക്കിന് ഒരു മുസ്ലിം പെൺകുട്ടി ഹസ്തദാനം നൽകിയതുമായി ബന്ധപ്പെട്ടതാണ് കേസ്. ധനമന്ത്രിക്ക് കൈക്കൊടുത്തത് ശരിയത്ത് നിയമലംഘനമാണെന്നും പ്രായപൂർത്തിയായ മുസ്ലിം വിദ്യാർത്ഥിനി വിശ്വാസലംഘനം നടത്തിയെന്നും സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് എടുത്ത കേസ് റദ്ദാക്കാനാകില്ലെന്ന് വ്യക്തമാക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമർശം.

2016ൽ കോഴിക്കോട് മർക്കസ് ലോ കോളേജിൽ നടന്ന പരിപാടിക്കിടെയാണ് കേസിന് ആസ്പദമായ സംഭവം. സംവാദത്തിൽ പങ്കെടുത്തതിന് ഉപഹാരം സ്വീകരിക്കാനായി സ്റ്റേജിൽ എത്തിയ  രണ്ടാം വർഷ നിയമ വിദ്യാർത്ഥിനി ഐസക്കിന് കൈകൊടുത്തു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും മാദ്ധ്യമങ്ങളിൽ വന്നു.

ഏതാനും ദിവസത്തിന് ശേഷം അന്യപുരുഷനെ സ്പർശിച്ചത് ശരിയത്ത് വിരുദ്ധമാണെന്നും അതിലൂടെ മുസ്ലിം പെൺകുട്ടി വ്യഭിചരിച്ചുവെന്നും സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപക പ്രചരണമുണ്ടായി. മലപ്പുറം കോട്ടയ്‌ക്കൽ ഒതുങ്ങൽ അബ്ദുൾ നൗഷാദിന്റെ നേതൃത്വത്തിലാണ് സൈബർ ആക്രമണം നടന്നത്. ഇതിനെതിരെ വിദ്യാർത്ഥിനി കുന്ദമം​ഗലം പൊലീസിന് പരാതി നൽകി. കലാപത്തിന് ശ്രമിച്ചു എന്നതടക്കമുള്ള വകുപ്പുകൾ പ്രകാരം  പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അബ്ദുൾ നൗഷാദ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

മന്ത്രിയുമായി ഹസ്തദാനം ചെയ്യാനുള്ള തീരുമാനം പെൺകുട്ടിയുടെ വ്യക്തിപരമായ തീരുമാനമാണെന്നും അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി ഒരു മതപരമായ ആചാരവും പിന്തുടരാൻ അവളെ നിർബന്ധിക്കാനാവില്ലെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടി. ഖുറാൻ സൂക്തങ്ങൾ പോലും വ്യക്തിയുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പിന് ഊന്നൽ നൽകുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

ഉപഹാരം സ്വീകരിക്കുമ്പോൾ മന്ത്രിക്ക് ഹസ്തദാനം നൽകാൻ പെൺകുട്ടി സ്വമേധയാ തീരുമാനിച്ചതാണെന്നും ഇതിനെ വിമർശിക്കാൻ ഹരജിക്കാരന് എന്ത് അവകാശമാണുള്ളതെന്നും കോടത ചോദിച്ചു. ഭരണഘടന എല്ലാവർക്കും മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്നുവെന്നും പെൺകുട്ടിക്കും തൻ്റേതായ രീതിയിൽ മതവിശ്വാസം പിന്തുടരാൻ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. കേസ് എത്രയും വേഗം തീർപ്പാക്കാനും വിചാരണക്കോടതിയോട് നിർദേശിച്ചു.

Tags: ShariyaTM Thomas issac
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies