നൈപുണ്യ വികസനം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ അവതരിപ്പിച്ച പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പദ്ധതിക്ക് കമ്പനികളിൽ നിന്ന് മികച്ച പ്രതികരണം. ഇതിനകം രാജ്യത്തെ 50 മുൻനിര കമ്പനികൾ ചേർന്ന് 13,000 ഒഴിവുകൾ റിപ്പോർട്ട് ചെയ്തട്ടുണ്ടെന്നാണ് റിപ്പോർട്ട്. അദാനി ഗ്രൂപ്പ്, കൊക്കകോള, ഐഷർ, ഡിലോയിറ്റ്, മഹീന്ദ്ര ഗ്രൂപ്പ്, മാരുതി സുസുക്കി, പെപ്‌സികോ, എച്ച്‌ഡിഎഫ്‌സി, വിപ്രോ, ഐസിഐസിഐ, ഹിന്ദുസ്ഥാൻ യുണിലിവർ, സാംസങ്, ഹ്യൂലറ്റ് പാക്കാർഡ് തുടങ്ങി കമ്പനികൾ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.
എണ്ണ, ഊർജ്ജം, ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങൾ, ഉൽപ്പാദനം, ഹോസ്പ്പിറ്റാലിറ്റി തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളാണ് പുതിയ ഇൻ്റേണുകളെ കാത്തിരിക്കുന്നത്. ഒക്ടോബർ 12 മുതൽ – pminternship.mca.gov.in – വഴി ഓൺലൈനായി അപേക്ഷിക്കാം. അതിനുശേഷം കമ്പനികൾ നിശ്ചയിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അതിനുള്ള അറിയിപ്പ് ലഭിക്കും…..
പിഎം ഇൻ്റേൺഷിപ്പ് സ്കീം 2024
- ഇന്ത്യയിലെ മികച്ച 500 കമ്പനികൾ യുവാക്കൾക്ക് ഇൻ്റേൺഷിപ്പ് പരിശീലനം നൽകും.
- അപേക്ഷകൻ അവരുടെ ആധാർ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കണം
- 12 മാസമാണ് ഇൻ്റേൺഷിപ്പ് കാലാവധി.
- പരിശീലന സമയത്ത് പ്രതിമാസം 5,000 രൂപ സ്റ്റൈപ്പന്റ്.
- ഒറ്റത്തവണ ഗ്രാന്റായി 6,000. രൂപ കേന്ദ്രസർക്കാർ നൽകും.
- പരിശീലനത്തിന് ശേഷം, അപേക്ഷകർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും.
- ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
- ഇൻ്റേൺഷിപ്പ് പൂർത്തിയാക്കിയ ശേഷം, അപേക്ഷകരെ യോഗ്യതയുടെ അടിസ്ഥാനത്തിൽ കമ്പനികൾ ജോലിയിലേക്ക് തിരഞ്ഞെടുക്കും.
യോഗ്യതാ മാനദണ്ഡം
- അപേക്ഷകൻ ഇന്ത്യൻ പൗരനായിരിക്കണം.
- പ്രായം 21 നും 24 നും ഇടയിൽ ആയിരിക്കണം.
- അപേക്ഷകന് കുറഞ്ഞത് 10-ാം ഗ്രേഡ് സർട്ടിഫിക്കറ്റ്, ഡിപ്ലോമ അല്ലെങ്കിൽ ബിരുദം ഉണ്ടായിരിക്കണം.
- കുടുംബവരുമാനം പ്രതിവർഷം 8 ലക്ഷം രൂപയിൽ കൂടരുത്.
- അപേക്ഷകൻ തൊഴിൽരഹിതനായിരിക്കണം കൂടാതെ നിലവിൽ ഒരു മുഴുവൻ സമയ അല്ലെങ്കിൽ പാർട്ട് ടൈം ജോലി ചെയ്യാൻ പാടില്ല.
നിർബന്ധിത രേഖകൾ
- ആധാർ കാർഡ്
- ഡൊമിസൈൽ സർട്ടിഫിക്കറ്റ്
- മൊബൈൽ നമ്പർ
- പാസ്പോർട്ട് സൈസ് ഫോട്ടോ
- വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്
- ഇമെയിൽ ഐഡി
- മേൽവിലാസം തെളിവിക്കുന്ന രേഖ
എങ്ങനെ അപേക്ഷിക്കാം
- https://pminternship.mca.gov.in സന്ദർശിക്കുക .
- ഇപ്പോൾ രജിസ്റ്റർ ചെയ്യുക” ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ സ്ക്രീനിൽ ഒരു പുതിയ ടാബ് തുറക്കും.
- ആവശ്യമായ വിശദാംശങ്ങൾ സഹിതം രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുക.
- ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
- അവസാനം, “രജിസ്റ്റർ” ബട്ടണിൽ ക്ലിക്ക് ചെയ്യുക.
എങ്ങനെ ലോഗിൻ ചെയ്യാം
- ഔദ്യോഗിക വെബ്സൈറ്റിലേക്ക് പോകുക.
- “ലോഗിൻ” ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ യൂസർ നെയിമും പാസ്‌വേഡും നൽകുക.
- “ലോഗിൻ” ബട്ടണിൽ ക്ലിക്ക് ചെയ്യുക
തിരഞ്ഞെടുപ്പ് പ്രക്രിയ
- PM ഇൻ്റേൺഷിപ്പ് സ്കീമിനായി രജിസ്റ്റർ ചെയ്യുക.
- ഒഴിവുകൾ, യോഗ്യതകൾ, മറ്റ് മാനദണ്ഡങ്ങൾ എന്നിവ അടിസ്ഥാനമാക്കി അപേക്ഷകരെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക്
- ഹെൽപ്പ് ലൈൻ നമ്പർ: 1800 11 6090
- ഇമെയിൽ: pminternship[at]mca.gov.in
വിലാസം:
എ വിംഗ്, അഞ്ചാം നില,
ശാസ്ത്രി ഭവൻ,
ഡോ. രാജേന്ദ്ര പ്രസാദ് റോഡ്, ന്യൂഡൽഹി – 110001.